ഗ്രാമ വാർത്ത.
ആക്ട്സ് തൃപ്രയാർ ബ്രാഞ്ച്
ആക്ട്സ് തൃപ്രയാർ ബ്രാഞ്ച്
*സനുആലുങ്ങലിനെആദരിച്ചു*

തൃപ്രയാർ കനോലി കനാലിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിയെ സ്വന്തം ജീവൻ പണയം വെച്ച് രക്ഷിച്ച സനു ആലുങ്ങലിനെ ആക്ട്സ് തൃപ്രയാർ ബ്രാഞ്ച് ഓഫീസിൽ വെച്ച് ജില്ലാ ജനറൽ സെക്രട്ടറി .എം. കെ വർഗീസ് ആദരിച്ചു. ജില്ലാ സെക്രട്ടറി
ലൈജു സബാസ്റ്റിൻ, ബ്രാഞ്ച് പ്രസിഡന്റ് പി.വിനു, സെക്രട്ടറി സന്തോഷ് മാടക്കായി, ട്രഷറർ വി ഗോപാലകൃഷ്ണൻ , ജില്ലാ പ്രതിനിധി എം.കെ ബഷീർ, കൺവീനർ പ്രേംലാൽ വലപ്പാട് ആക്ട്സ് പ്രവർത്തർ എന്നിവർ പങ്കെടുത്ത് സംസാരിച്ചു. ചടങ്ങിൽ തൃശൂർ പൂരത്തിന് സേവനം നടത്തിയ യൂത്ത് വളണ്ടിയർമാരെ ജില്ലാ ജനറൽ സെക്രട്ടറി ആദരിച്ചു