കെപിസിസി സംസ്കാരസാഹിതി വലപ്പാട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ *ബാലചന്ദ്രൻ വടക്കേടത്ത് സ്മൃതി സന്ധ്യ സംഘടിപ്പിച്ചു.

കെപിസിസി സംസ്കാരസാഹിതി വലപ്പാട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ *ബാലചന്ദ്രൻ വടക്കേടത്ത് സ്മൃതി സന്ധ്യ സംഘടിപ്പിച്ചു.*
*
എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ എംപി സുരേന്ദ്രൻ ഉദ്ഘാടനവും അനുസ്മരണ പ്രഭാഷണവും നടത്തി.
എം ടി വാസുദേവൻ നായർ, സുകുമാർ അഴീക്കോട് എന്നിവരെ പോലും വിയോജിപ്പ് രേഖപ്പെടുത്താൻ ആർജ്ജവം കാണിച്ച നിരൂപകനാണ് അദ്ദേഹം..മലയാളത്തിലെ നിരൂപകരെല്ലാം ഒരു ഭാഗത്തും അവരുടെ മറുഭാഗത്തായിരുന്നു എന്നും ബാലചന്ദ്രൻ വടക്കേടത്തിന്റെ സ്ഥാനം…. എന്നും എതിർപ്പുകൾ നേരിടേണ്ടി വരികയും ആ എതിർപ്പുകളെ സധൈര്യം നേരിടുകയും ചെയ്ത നിരൂപകൻ…തന്റെ വിയോജിപ്പ് പരസ്യമായി തന്നെ പ്രകടിപ്പിക്കാൻ ആർജ്ജവമുള്ള സാഹിത്യകാരനായിരുന്നു അദ്ദേഹം എന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് എംപി സുരേന്ദ്രൻ പറഞ്ഞു. ഉണ്ണികൃഷ്ണൻ തൈപ്പറമ്പത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രീതിപ്രേമചന്ദ്രൻ സ്വാഗതം പറഞ്ഞു.ശോഭാ സുബിൻ, പ്രേമചന്ദ്രൻ വടക്കേടത്ത് ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾ മുഖ്യാതിഥികളായി. പ്രഥമ ബാലചന്ദ്രൻ വടക്കേടത്ത് പുരസ്കാരം വളർന്നുവരുന്ന പ്രതിഭകൾ ഏറ്റുവാങ്ങി.സന്തോഷ് മാഷ്, കെ വി മോഹനൻ മാസ്റ്റർ വത്സല ടീച്ചർ പി എൻ സുനിൽ, ഇമ ബാബു, ഹുസൈർ മുഹമ്മദ്, മോഹൻദാസ് ചെറുതുരുത്തി,ഹുസൈൻ പുതിയ വീട്ടിൽ, ദിനേശ് രാജ് അരുൺ ഗാന്ധിഗ്രാം, സജന ഷാജഹാൻ, കൃഷ്ണനുണ്ണി ജോജി കൃഷ്ണപ്രിയ, കെ എൻ കണ്ണൻ,ഉത്തര മണികണ്ഠൻ എന്നിവർ ചടങ്ങിന് ആശംസകൾ അറിയിച്ചു. കെ വി മോഹനൻ മാസ്റ്റർ ചടങ്ങിന് നന്ദി അറിയിച്ചു



