Uncategorized
മന്ത്രി കെ.ടി.ജലീലിന്റേയും മുഖ്യമന്ത്രി പിണറായി വിജയന്റേയും രാജി ആവശ്യപ്പെട്ട് യൂത്ത് മാർച്ചും കോലം കത്തിക്കലും
തൃപ്രയാർ: ഉന്നത വിദ്യാഭ്യാസ രംഗത്തെ അഴിമതിയുടേയും സ്വജനപക്ഷപാതത്തിന്റെയും രാഷ്ട്രീയ വേദിയാക്കിയ മന്ത്രി കെ ടി ജലീലും അദ്ദേഹത്തെ സംരക്ഷിക്കുന്ന മുഖ്യമന്ത്രി രാജിവെക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ കുടുംബത്തെ അനാവശ്യമായി അധിക്ഷേപിച്ചതിനെതിരേയും നാട്ടിക നിയോജക മണ്ഡലത്തിലെ യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ യൂത്ത് മാർച്ചും കോലം കത്തിക്കലും നടത്തി. യൂത്ത് കോൺഗ്രസ്സ് നാട്ടിക നിയോജക മണ്ഡലം വൈസ് പ്രസിഡണ്ട് ശ്യാംരാജ് അന്തിക്കാട് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പറും നാട്ടിക ബ്ലോക്ക് കോൺഗ്രസ്സ് ജനറൽ സെക്രട്ടറിയുമായ ഷൈൻ നാട്ടിക ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ്സ് നിയോജക മണ്ഡലം വൈസ് പ്രസിഡണ്ടുമാരായ റാനിഷ് കെ രാമൻ, പ്രവീൺ രവീന്ദ്രൻ, കിരൺ തോമാസ് ,യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് സുകേഷ് മൂത്തേടത്ത്, ഷാനു ഷാജഹാൻ,ബ്ലോക്ക് പഞ്ചായത്തംഗം കെ.ജെ.യദു കൃഷ്ണ, ആനന്ദൻ വലപ്പാട്, എ. എം.മെഹ്ബൂബ് ,നിതീഷ് പാലപ്പെട്ടി, അഡ്വ: ടി.എൻ സുനിൽ കുമാർ,നന്ദനൻ നാട്ടിക, കെ.എസ് സന്ദീപ്, സാലി വാഹനൻ മാഷ്, സുജിത് ചാഴൂർ, സുധീർ കാട്ടുപറമ്പിൽ, ഇർഷാദ് വലിയകത്ത്, ഇസ്മയിൽ അറയ്ക്കൽ, അമീർ ഷാ എന്നിവർ പ്രസംഗിച്ചു