ആരോഗ്യം
ലോക പാലിയേറ്റീവ് കെയര്‍ ദിനം: തൃശൂരില്‍ ബോധവത്ക്കരണപരിപാടി സംഘടിപ്പിച്ചു
തൃശൂര്‍: ലോക പാലിയേറ്റീവ് കെയര്‍ ദിനമായ ഇന്ന് (12/10/2019) ആല്‍ഫ പാലിയേറ്റീവ് കെയര്‍ തൃശൂര്‍ ഹോസ്പീസിന്‍റെ നേതൃത്വത്തില്‍ ദിനാചരണ പരിപാടി സംഘടിപ്പിച്ചു. തൃശൂര്‍ എന്‍ജിനീയിംഗ് കോളജിലെ വിദ്യാര്‍ത്ഥികളും വൊളന്‍റിയര്‍മാരും ചേര്‍ന്ന് പ്രചരണ പരിപാടികള്‍ക്ക് തുടക്കംകുറിച്ചു. ‘എന്‍റെ പരിചരണം എന്‍റെ അവകാശം’ എന്ന പാലിയേറ്റീവ് കെയര്‍ ദിന സന്ദേശം ഉയര്‍ത്തിപ്പിടിച്ച് തൃശൂര്‍ സ്വരാജ് റൗണ്ടിലും വടക്കേ ബസ്റ്റാന്‍റിലും എം.ഒ. റോഡിലും പ്ലക്കാര്‍ഡുകളും ബാനറുകളുമായി പാലിയേറ്റീവ് ബോധവത്ക്കരണ നോട്ടീസുകളുടെ വിതരണത്തിന് വിദ്യാര്‍ത്ഥികള്‍ നേതൃത്വം നല്‍കി. ആല്‍ഫയുടെ വിവിധ സെന്‍ററുകളില്‍ പാലിയേറ്റീവ് കെയര്‍ ദിനം ആചരിച്ചു.