Uncategorized

വിശന്നിരിക്കുമ്പോൾ ഭക്ഷണത്തിന് സ്വാദ് കൂടാറില്ലെ ? കാരണം ഇതാണ് !

നന്നായി വിശന്നിരിക്കുമ്പോൾ ലഭിക്കുന്ന ഭക്ഷണമായിരിക്കും ഒരു പക്ഷേ നമ്മൾ കഴിച്ചിട്ടുള്ള ഏറ്റവും സ്വാദുള്ള ഭക്ഷണം. വിശന്നിരിക്കുമ്പോൾ കിട്ടുന്ന ഭക്ഷണത്തിന് ഒരു പ്രത്യേക രുചിയാണ് എന്നുള്ളത് നമ്മൾക്ക് എല്ലാവർക്കും അനുഭവം കൊണ്ട് അറിയാവുന്ന കാര്യമാണ്. എന്നാൽ എങ്ങനെയാണ് ഇത് സംഭവിക്കുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ ? 

ഇക്കാര്യത്തിൽ വിശദമായ പഠനം തന്നെ നടത്തിയിരിക്കുകയാണ് ജപ്പാനിലെ നാഷ്ണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സൈക്കളോജിക്കൽ സയൻസ്. ഈ സമയത്ത് തികച്ചും മനസികമായി ഉണ്ടാകുന്ന മാറ്റം ശരീരത്തിൽ പ്രതിഫലിക്കുന്നതാണ് സ്വാദ് വർധിക്കാൻ കാരണം എന്ന് പഠനം പറയുന്നു. ഈ സമയത്ത് ഹൈപ്പോതലാമസിൽ ന്യൂറൽ സെക്യൂട്ടിൽ ഉണ്ടാകുന്ന മാറ്റമാണ് രുചി വ്യത്യാസത്തിന് കാരണം.  ഇതോടെ കഴിക്കുന്ന ഭക്ഷണത്തിന് കൂടുതൽ രുചിയുള്ളതായി നമുക്ക് തോന്നും. കൈപ്പുള്ള ഭക്ഷണം പോലും രുചിയുള്ളതായി തോന്നും നമ്മൂടെ മാനസികാവസ്ഥയും, ഭക്ഷണത്തിന്റെ സ്വാദും വികാരങ്ങളുമെല്ലാം കൂടിച്ചേരുന്ന പ്രത്യേക അവസ്ഥയിലാണ് ഈ മാറ്റങ്ങൾ അത്രയും സംഭവിക്കുക.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

Close
Back to top button
Close
Close