Uncategorized
With Product You Purchase
Subscribe to our mailing list to get the new updates!
Lorem ipsum dolor sit amet, consectetur.
തളിക്കുളം ഗ്രാമപഞ്ചായത്ത് ജാഗ്രത സമിതിയുടെ നേതൃത്വത്തിൽ സ്കൂളുകൾ തുറക്കുന്നതിനു മുൻപായി രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കുമായി ബോധവൽക്കരണ ക്ലാസുകൾ നടത്തി. ഇന്നത്തെ കാലഘട്ടത്തിൽ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ ശാരീരികമായ അതിക്രമങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ഇത്തരത്തിലുള്ള അതിക്രമങ്ങൾക്കെതിരെ നമ്മുടെ കുട്ടികളെ പ്രതിരോധിക്കാൻ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ തളിക്കുളം ഗ്രാമപഞ്ചായത്ത് ആഭിമുഖ്യത്തിൽ തൃശ്ശൂർ വനിതാ സെൽ റൂറൽ പോലീസ് നയിക്കുന്ന സ്വയം പ്രതിരോധ പരിശീലനം പരിപാടിയാണ് സംഘടിപ്പിച്ചത്. തളിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ഐ സജിത ചടങ്ങ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് പി കെ അനിത ചടങ്ങിന് അധ്യക്ഷത വഹിച്ചു. തൃശൂർ റൂറൽ പോലീസ് വനിതാ സെൽ എസ്. ഐ പി. വി സിന്ധു, ഓഫീസർമാരായ ഷാജമോൾ, സജിനി ദാസ് എന്നിവർ ക്ലാസിന് നേതൃത്വം നൽകി. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ എ എം മെഹബൂബ്, ബുഷ്റ അബ്ദുൽ നാസർ, എം കെ ബാബു, വാർഡ് മെമ്പർമാരായ ഷാജി ആലുങ്ങൽ, വിനയ പ്രസാദ്, ഷിജി സി കെ, സന്ധ്യാ മനോഹരൻ, ജിജാ രാധാകൃഷ്ണൻ, സുമന ജോഷി, ഷൈജ കിഷോർ, ബിന്നി അറക്കൽ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. തളിക്കുളം ഗ്രാമപഞ്ചായത്ത് ICDS സൂപ്പർവൈസർ അൻസ എബ്രഹാം ചടങ്ങിൽ സ്വാഗതവും ജാഗ്രത സമിതി കൗൺസിലർ അനീഷ നന്ദിയും പറഞ്ഞു.
Related Articles
Check Also
Close-
ഓണകിറ്റ് വിതരണവും ഓണം സമ്മാന നെറുക്കെടുപ്പും നടത്തി.
September 18, 2024