Uncategorized
നാട്ടിക
കേരള സംഗീത നാടക അക്കാദമി അവാർഡ് നേടിയ ശ്രീ. മണലൂർ ഗോപിനാഥിനെ, നാട്ടിക എസ് എൻ കോളേജ് പൂർവ വിദ്യാർഥി കൂട്ടായ്മ ” എസ് എൻ സി ചങ്ക്‌സ്” ആദരിച്ചു. അഡ്മിൻ ശ്രീ. സലി തഷ്‌ണത് അധ്യക്ഷത വഹിച്ച ചടങ്ങിൽ ശ്രീ പി എൻ സൂചിന്ദ് സ്വാഗതം പറഞ്ഞു. പ്രിൻസിപ്പൽ ഡോ. റീന രവീന്ദ്രൻ മണലൂർ ഗോപിനാഥിനെ ആദരിച്ചു, ശ്രീ. പ്രസാദ്, ശ്രീ. അശോക്, സുൾഫിക്കർ, ബിജു വിജയൻ, റെജി, ശ്രീമതി. സവിത, ശ്രീമതി പ്രമീള എന്നിവർ ആശംസകൾ അറിയിച്ചു. ശ്രീ ഗോപി വെളെക്കാട്ട് നന്ദി പറഞ്ഞു.