എടമുട്ടം എസ്.എൻ.എസ് സമാജം ശ്രീഭദ്രാചല സുബ്രഹ്മണ്യ ക്ഷേത്രത്തിൽ പുതുതായി പണികഴിപ്പിച്ച നവരാത്രി മണ്ഡപത്തിൻ്റെ സമർപ്പണം നടത്തി.നവരാത്രി ദിനാഘോഷങ്ങളുടെ ഭാഗമായി കഴിമ്പ്രം ജിതൻ ചോലയിൽ ആണ് ക്ഷേത്രത്തിൽ നവരാത്രി മണ്ഡപം സമർപ്പിച്ചത്. ക്ഷേത്രാചാര്യൻ മധു ശക്തീധര പണിക്കർ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവ്വഹിച്ചു.സമാജം പ്രസിഡൻ്റ് മാധവബാബു അദ്ധ്യക്ഷനായി.ഭാരവാഹികളായ പി.എൻ സുചിന്ദ്, സുധീർ പട്ടാലി, ശിവൻ വെളമ്പത്ത്, ജിതൻ ചോലയിൽ, ധർമ്മദേവൻ പാണപറമ്പിൽ, ക്ഷേത്രം മേൽശാന്തി സന്ദീപ് എന്നിവർ സംസാരിച്ചു.പുതുതായി പണിയുവാൻ പോകുന്ന ബലി കൽ പുര നിർമ്മാണത്തിലേക്ക് 120 വർഷം പഴക്കമുള്ള പൂത്തിലഞ്ഞി ജോഷി കൊട്ടുക്കൽ ക്ഷേത്രത്തിലേക്ക് സമർപ്പിച്ചു. ബലികൽ പുര കവാടത്തിനുള്ള കട്ടിള രാജേന്ദ്രബാബു സമർപ്പിച്ചു. തുടർന്ന് ഐരണീശം വൈദേഹി സുരേഷ് നയിച്ച സോപാന ഗീതാഞ്ജലിയും, തുടർന്ന് ശാസ്ത്രീയ സംഗീതനൃത്ത സന്ധ്യ എന്നിവ അരങ്ങേറി. കീർത്തനങ്ങൾ ആലപിച്ച ശ്രദ്ധ പട്ടാലി, സ്നിഗ്ദ, നൃത്തം അവതരിപ്പിച്ച ആതിഥേയ, ശ്രിയ, ദേവനന്ദ എന്നിവരെ ക്ഷേത്രം മേൽശാന്തി അനുമോദിച്ചു.