സാഹിത്യം-കലാ-കായികം

കെ.വി ശ്രീധരൻ മാസ്റ്റർ ശതാഭിഷിക്തനായി.

കെ.വി ശ്രീധരൻ മാസ്റ്റർ ശതാഭിഷിക്തനായി. തൃശ്ശൂർ: രാഷ്ട്രീയ രംഗത്തെ ലാഭനഷ്ടങ്ങളെക്കുറിച്ചു ചിന്തിക്കാതെ പ്രവർത്തിച്ച നേതാവാണ് KV ശ്രീധരൻ മാസ്റ്റർ എന്ന് ശ്രീ ഓ രാജഗോപാൽ. ശതാഭിഷേക നിറവിൽ നിൽക്കുന്ന ശ്രീധരൻ മാസ്റ്റർ രാഷ്ട്രീയ പ്രവർത്തകർക്കു മുഴുവൻ മാതൃകയാണെന്നും സമൂഹത്തിന് വേണ്ടി സമർപ്പിച്ച ജീവിതമാണ് അദ്ദേഹത്തിൻ്റേതെന്നും പൊതുപ്രവർത്തന രംഗത്ത് ഏഴ് പതിറ്റാണ്ട് പിന്നിടുന്ന കെ. വി ശ്രീധരൻ മാസ്റ്റർ ജനസംഘം കാലഘട്ടം മുതൽ പാർട്ടിയുടെ വളർച്ചയിൽ പ്രധാന പങ്കുവഹിച്ച നേതാവാണെന്നും മുൻ കേന്ദ്ര മന്ത്രിയും MLA യുമായിരുന്ന ഒ.രാജഗോപാൽ അഭിപ്രായപ്പെട്ടു. ശതാഭിഷിക്തനായ ശ്രീധരൻ മാസ്റ്ററെ അനുമോദിക്കാൻ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു ശ്രീ ഓ രാജഗോപാൽ . 1952 മുതൽ ആർ.എസ്.എസിലൂടെ പൊതുപ്രവർത്തനരംഗത്തെത്തിയ കെ.വി.ശ്രീധരൻ 1962 -ൽ ജനസംഘം ജില്ലാ കൺവീനർ ആയി. ജനതാ പാർട്ടിയുടെ പ്രധാന നേതാക്കൾ ഒരാളായി മാറിയ അദ്ദേഹം 1980 – ൽ ബിജെപി രൂപവത്കരിച്ചപ്പോൾ ജില്ലാ പ്രസിഡണ്ടായി സ്ഥാനമേറ്റു. ബിജെപിയിലെ സൗമ്യ മുഖമായി അറിയപ്പെടുന്ന പ്രവർത്തകരുടെ പ്രിയപ്പെട്ട ശ്രീധരൻ മാഷ് പിന്നീട് പാർട്ടിയുടെ സംസ്ഥാന വൈസ് പ്രസിഡണ്ട്, സംസ്ഥാന പ്രസിഡണ്ട് സ്ഥാനങ്ങളും വഹിച്ചു. കർഷക മോർച്ച ദേശീയ സെക്രട്ടറിയായും മികച്ച പ്രവർത്തനം കാഴ്ചവെച്ച കെ.വി.ശ്രീധരൻ നിലവിൽ ബിജെപി ദേശീയ നിർവാഹക സമിതി അംഗമാണ്. ശതാഭിഷേക ത്തോടനുബന്ധിച്ച് വിജയദശമി ദിനത്തിൽ ബിജെപി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അദ്ദേഹത്തിൻ്റെ വസതിയിൽ സംഘടിപ്പിച്ച ശ്രീധരീയം അനുമോദന സദസ്സിൽ ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. കെ. കെ.അനീഷ്കുമാർ അധ്യക്ഷത വഹിച്ചു. ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്, ആർ.എസ്.എസ് സഹപ്രാന്ത പ്രചാരക് വിനോദ്, പ്രാന്ത കാര്യവാഹക് പി.എസ് ഈശ്വരൻ,ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ മാരായ എ. എൻ.രാധാകൃഷ്ണൻ, ബി ഗോപാലകൃഷ്ണൻ, മഹിളാമോർച്ച സംസ്ഥാന പ്രസിഡണ്ട് അഡ്വ. നിവേദിത, പട്ടികജാതി മോർച്ച സംസ്ഥാന പ്രസിഡൻറ് ഷാജുമോൻ വട്ടേക്കാട്, ദേശീയ നിർവ്വാഹക സമിതിയംഗങ്ങളായ കെ.പി. ശ്രീശൻ മാസ്റ്റർ, എം.എസ് സംപൂർണ്ണ, പി.എസ് ശ്രീരാമൻ, വിഭാഗ് സംഘചാലക് കെ.എസ് പത്മനാഭൻ, വിഭാഗ് കാര്യവാഹ് ഉണ്ണികൃഷ്ണൻ മാസ്റ്റർ, ആഘോഷസമിതി ജനറൽ കൺവീനർമാരായ അഡ്വ രവികുമാർ ഉപ്പത്ത്, തൃശ്ശിവപുരം മോഹനചന്ദ്രൻ, ജില്ലാ ജനറൽ സെക്രട്ടറി കെ.ആർ ഹരി, ജില്ലാ ഭാരവാഹികളായ ദയാനന്ദൻ മാമ്പുള്ളി, സർജു തൊയക്കാവ്, സുജയ് സേനൻ, സുരേന്ദ്രൻ അയിനിക്കുന്നത്ത്, ഏ.ആർ അജിഘോഷ്, ബിജോയ് തോമസ്, ശശി മരുതയൂർ, ഡോ ആതിര, പൂർണ്ണിമ തുടങ്ങി നിരവധി നേതാക്കളും പ്രവർത്തകരും ശ്രീധരൻ മാസ്റ്റർക്ക് പിറന്നാൾ ആശംസകൾ നേരാൻ എത്തിയിരുന്നു.തൃശ്ശൂർ: രാഷ്ട്രീയ രംഗത്തെ ലാഭനഷ്ടങ്ങളെക്കുറിച്ചു ചിന്തിക്കാതെ പ്രവർത്തിച്ച നേതാവാണ് KV ശ്രീധരൻ മാസ്റ്റർ എന്ന് ശ്രീ ഓ രാജഗോപാൽ.
ശതാഭിഷേക നിറവിൽ നിൽക്കുന്ന ശ്രീധരൻ മാസ്റ്റർ രാഷ്ട്രീയ പ്രവർത്തകർക്കു മുഴുവൻ മാതൃകയാണെന്നും സമൂഹത്തിന് വേണ്ടി സമർപ്പിച്ച ജീവിതമാണ് അദ്ദേഹത്തിൻ്റേതെന്നും
പൊതുപ്രവർത്തന രംഗത്ത് ഏഴ് പതിറ്റാണ്ട് പിന്നിടുന്ന കെ. വി ശ്രീധരൻ മാസ്റ്റർ ജനസംഘം കാലഘട്ടം മുതൽ പാർട്ടിയുടെ വളർച്ചയിൽ പ്രധാന പങ്കുവഹിച്ച നേതാവാണെന്നും മുൻ കേന്ദ്ര മന്ത്രിയും MLA യുമായിരുന്ന ഒ.രാജഗോപാൽ അഭിപ്രായപ്പെട്ടു. ശതാഭിഷിക്തനായ ശ്രീധരൻ മാസ്റ്ററെ അനുമോദിക്കാൻ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു ശ്രീ ഓ രാജഗോപാൽ . 1952 മുതൽ ആർ.എസ്.എസിലൂടെ പൊതുപ്രവർത്തനരംഗത്തെത്തിയ കെ.വി.ശ്രീധരൻ 1962 -ൽ ജനസംഘം ജില്ലാ കൺവീനർ ആയി. ജനതാ പാർട്ടിയുടെ പ്രധാന നേതാക്കൾ ഒരാളായി മാറിയ അദ്ദേഹം 1980 – ൽ ബിജെപി രൂപവത്കരിച്ചപ്പോൾ ജില്ലാ പ്രസിഡണ്ടായി സ്ഥാനമേറ്റു. ബിജെപിയിലെ സൗമ്യ മുഖമായി അറിയപ്പെടുന്ന പ്രവർത്തകരുടെ പ്രിയപ്പെട്ട ശ്രീധരൻ മാഷ് പിന്നീട് പാർട്ടിയുടെ സംസ്ഥാന വൈസ് പ്രസിഡണ്ട്, സംസ്ഥാന പ്രസിഡണ്ട് സ്ഥാനങ്ങളും വഹിച്ചു. കർഷക മോർച്ച ദേശീയ സെക്രട്ടറിയായും മികച്ച പ്രവർത്തനം കാഴ്ചവെച്ച കെ.വി.ശ്രീധരൻ നിലവിൽ ബിജെപി ദേശീയ നിർവാഹക സമിതി അംഗമാണ്.
ശതാഭിഷേക ത്തോടനുബന്ധിച്ച് വിജയദശമി ദിനത്തിൽ
ബിജെപി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അദ്ദേഹത്തിൻ്റെ വസതിയിൽ സംഘടിപ്പിച്ച ശ്രീധരീയം അനുമോദന സദസ്സിൽ ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. കെ. കെ.അനീഷ്കുമാർ അധ്യക്ഷത വഹിച്ചു. ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്, ആർ.എസ്.എസ് സഹപ്രാന്ത പ്രചാരക് വിനോദ്, പ്രാന്ത കാര്യവാഹക് പി.എസ് ഈശ്വരൻ,ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ മാരായ എ. എൻ.രാധാകൃഷ്ണൻ, ബി ഗോപാലകൃഷ്ണൻ, മഹിളാമോർച്ച സംസ്ഥാന പ്രസിഡണ്ട് അഡ്വ. നിവേദിത, പട്ടികജാതി മോർച്ച സംസ്ഥാന പ്രസിഡൻറ് ഷാജുമോൻ വട്ടേക്കാട്, ദേശീയ നിർവ്വാഹക സമിതിയംഗങ്ങളായ കെ.പി. ശ്രീശൻ മാസ്റ്റർ, എം.എസ് സംപൂർണ്ണ, പി.എസ് ശ്രീരാമൻ, വിഭാഗ് സംഘചാലക് കെ.എസ് പത്മനാഭൻ, വിഭാഗ് കാര്യവാഹ് ഉണ്ണികൃഷ്ണൻ മാസ്റ്റർ, ആഘോഷസമിതി ജനറൽ കൺവീനർമാരായ അഡ്വ രവികുമാർ ഉപ്പത്ത്, തൃശ്ശിവപുരം മോഹനചന്ദ്രൻ, ജില്ലാ ജനറൽ സെക്രട്ടറി കെ.ആർ ഹരി, ജില്ലാ ഭാരവാഹികളായ ദയാനന്ദൻ മാമ്പുള്ളി, സർജു തൊയക്കാവ്, സുജയ് സേനൻ, സുരേന്ദ്രൻ അയിനിക്കുന്നത്ത്, ഏ.ആർ അജിഘോഷ്, ബിജോയ് തോമസ്, ശശി മരുതയൂർ, ഡോ ആതിര, പൂർണ്ണിമ തുടങ്ങി നിരവധി നേതാക്കളും പ്രവർത്തകരും ശ്രീധരൻ മാസ്റ്റർക്ക് പിറന്നാൾ ആശംസകൾ നേരാൻ എത്തിയിരുന്നു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close