തൃപ്രയാർ:*യോഗിനിമാതാ ബാലികാസദനത്തിൽ എ പി ജെ അബ്ദുൾ കലാമിൻ്റെ ജന്മദിനം ആചരിച്ച് കെ പി സി സി വിചാർ വിഭാഗ്*വലപ്പാട്:വിദ്യാർത്ഥികളെ സ്വപ്നം കാണാനും സാക്ഷാൽക്കരിക്കാനും പഠിപ്പിച്ച മിസൈലുകളുടെ ശാസ്ത്രജ്ഞനും മുൻ രാഷ്ട്രപതിയുമായ എ. പി. ജെ അബ്ദുൾ കലാമിൻ്റെ ജന്മദിനം കെ പി സി സി വിചാർ വിഭാഗ് നാട്ടിക ബ്ലോക്ക് കമ്മിറ്റി സമുചിതമായി ആചരിച്ചു. ചൂലൂർ യോഗിനിമാതാ ബാലിക സദനത്തിലെ വിദ്യാർത്ഥികൾക്ക് കലാമിൻ്റെ പുസ്തകങ്ങൾ നൽകിക്കൊണ്ട് താന്ന്യം ഗ്രാമപഞ്ചായത്ത് മെമ്പർ ആൻ്റോ തൊറയൻ ഉദ്ഘാടനം ചെയ്തു. കെ പി സി സി വിചാർ വിഭാഗ് നാട്ടിക ബ്ലോക്ക് ചെയർമാൻ ഷൈൻ നാട്ടിക അദ്ധ്യക്ഷത വഹിച്ചു. സാഹിത്യകാരനും ഫാക്കൽട്ടിയുമായ അഷ്റഫ് അമ്പയിൽ, വാർഡൻ പൂർണ്ണിമ, വിദ്യാർത്ഥികളായ ഹസ്ന ,അശ്വതി, സരിത, മീര എന്നിവർ സന്നിഹിതരായി.