മഴ

തൃശ്ശൂർ.ജില്ലയിൽ മഴ ശക്തം; .അതീവ ജാഗ്രത പാലിക്കണം.ജില്ലാ കലക്ടർ ഹരിത വി കുമാർ

*ജില്ലയിൽ മഴ ശക്തം;* *അതീവ ജാഗ്രത പാലിക്കണം* – *ജില്ലാ കലക്ടർ ഹരിത വി കുമാർ* ജില്ലയിൽ വീണ്ടും മഴ ശക്തമായ സാഹചര്യത്തിൽ പുഴയോരത്തുള്ളവരും മണ്ണിടിച്ചിൽ സാധ്യതാ പ്രദേശങ്ങളിൽ താമസിക്കുന്നവരും അതീവ ജാഗ്രത പാലിക്കണമെന്നും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ തയ്യാറാകണമെന്നും ജില്ലാ കലക്ടർ ഹരിത വി കുമാർ. പ്രാദേശികമായി നൽകുന്ന നിർദേശങ്ങൾ കർശനമായി പാലിക്കണം. വെള്ളം കയറാനും മണ്ണിടിച്ചിലിനും സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്ന് നേരത്തേ തന്നെ മാറിത്താമസിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ശക്തമായ മഴയില്‍ ജില്ലയിലെ അണക്കെട്ടുകളിലെയും പുഴകളിലെയും ജലനിരപ്പ് ഉയർന്നു കൊണ്ടിരിക്കുകയാണ്. പുഴകളിലെ ജലനിരപ്പ് പലയിടത്തും വാണിങ് ലെവലിന് അടുത്തെത്തി. അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിന് റവന്യൂ, ഫയര്‍ ആന്റ് റെസ്‌ക്യൂ, പൊലീസ്, കെഎസ്ഇബി തുടങ്ങിയ വിഭാഗങ്ങൾ സജ്ജരാണ്. ഇവരുടെ നിർദ്ദേശങ്ങൾ പാലിക്കാനും പൊതുജനങ്ങൾ തയ്യാറാകണമെന്നും ജില്ലാ കലക്ടർ അറിയിച്ചു.ജില്ലയിൽ വീണ്ടും മഴ ശക്തമായ സാഹചര്യത്തിൽ പുഴയോരത്തുള്ളവരും മണ്ണിടിച്ചിൽ സാധ്യതാ പ്രദേശങ്ങളിൽ താമസിക്കുന്നവരും അതീവ ജാഗ്രത പാലിക്കണമെന്നും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ തയ്യാറാകണമെന്നും ജില്ലാ കലക്ടർ ഹരിത വി കുമാർ. പ്രാദേശികമായി നൽകുന്ന നിർദേശങ്ങൾ കർശനമായി പാലിക്കണം.

വെള്ളം കയറാനും മണ്ണിടിച്ചിലിനും സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്ന് നേരത്തേ തന്നെ മാറിത്താമസിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ശക്തമായ മഴയില്‍ ജില്ലയിലെ അണക്കെട്ടുകളിലെയും പുഴകളിലെയും ജലനിരപ്പ് ഉയർന്നു കൊണ്ടിരിക്കുകയാണ്. പുഴകളിലെ ജലനിരപ്പ് പലയിടത്തും വാണിങ് ലെവലിന് അടുത്തെത്തി. അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിന് റവന്യൂ, ഫയര്‍ ആന്റ് റെസ്‌ക്യൂ, പൊലീസ്, കെഎസ്ഇബി തുടങ്ങിയ വിഭാഗങ്ങൾ സജ്ജരാണ്. ഇവരുടെ നിർദ്ദേശങ്ങൾ പാലിക്കാനും പൊതുജനങ്ങൾ തയ്യാറാകണമെന്നും ജില്ലാ കലക്ടർ അറിയിച്ചു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close