ആദിയുടെ കുടുക്ക സമ്പാദ്യം ദുരിതാശ്വാസ നിധിയിലേയ്ക്ക്:
ജന്മദിനാഘോഷം ഒഴിവാക്കി: ആദിയുടെ കുടുക്ക സമ്പാദ്യം ദുരിതാശ്വാസ നിധിയിലേയ്ക്ക് ജൻമദിനാഘോഷങ്ങൾ ഒഴിവാക്കി ആ സമ്പാദ്യം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് നൽകി ആദി കൃഷ്ണ എന്ന കൊച്ചു മിടുക്കൻ. കുടുക്കയിൽ സൂക്ഷിച്ച 7000 രൂപയാണ് അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായ ആദി പാറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി വിനയന് കൈമാറിയത്. പുതിയ വീടിന്റെ നിർമ്മാണം പൂർത്തിയായിരിക്കെ വീട് താമസത്തിന് അച്ഛന് നൽകാനായി ഏറെ നാളായി കരുതി വെച്ചതായിരുന്നു ഈ തുക. എന്നാൽ അച്ഛൻ ഈ തുക ആവശ്യമില്ലെന്ന് പറഞ്ഞപ്പോൾ, ജന്മദിനാഘോഷങ്ങൾക്കായി മാറ്റിവെച്ചു. കഴിഞ്ഞ ദിവസങ്ങളിൽ മഴ കെടുതിയുടെ ദൃശ്യങ്ങൾ മാധ്യമങ്ങളിലൂടെ കണ്ടപ്പോഴാണ് ആദി ഈ തുക ദുരിതാശ്വാസ നിധിയിലേയ്ക്ക് നൽകാൻ തീരുമാനിച്ചത്. ജന്മദിനത്തിൽ പഞ്ചായത്ത് ഓഫീസിൽ നേരിട്ടെത്തിയാണ് ആദി തുക കൈമാറിയത്. പാറളം കോടന്നൂർ കള്ളിയത്ത് വീട്ടിൽ ഷിബുവിന്റെയും പ്രശാന്തിയുടെയും മകനാണ് ചേർപ്പ് സിഎൻഎൻ ബോയ്സ് ഹൈസ്കൂൾ വിദ്യാർത്ഥിയായ ആദി കൃഷ്ണ. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിബി സുരേഷ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻ കെ പ്രമോദ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വിദ്യ, വാർഡ് മെമ്പർ കെ മണി തുടങ്ങിയവർ സന്നിഹിതരായി.ജൻമദിനാഘോഷങ്ങൾ ഒഴിവാക്കി ആ സമ്പാദ്യം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് നൽകി
ആദി കൃഷ്ണ എന്ന കൊച്ചു മിടുക്കൻ. കുടുക്കയിൽ സൂക്ഷിച്ച 7000 രൂപയാണ് അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായ ആദി പാറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി വിനയന് കൈമാറിയത്. പുതിയ വീടിന്റെ നിർമ്മാണം പൂർത്തിയായിരിക്കെ വീട് താമസത്തിന് അച്ഛന് നൽകാനായി ഏറെ നാളായി കരുതി വെച്ചതായിരുന്നു ഈ തുക. എന്നാൽ അച്ഛൻ ഈ തുക ആവശ്യമില്ലെന്ന് പറഞ്ഞപ്പോൾ, ജന്മദിനാഘോഷങ്ങൾക്കായി മാറ്റിവെച്ചു. കഴിഞ്ഞ ദിവസങ്ങളിൽ മഴ കെടുതിയുടെ ദൃശ്യങ്ങൾ മാധ്യമങ്ങളിലൂടെ കണ്ടപ്പോഴാണ് ആദി ഈ തുക ദുരിതാശ്വാസ നിധിയിലേയ്ക്ക് നൽകാൻ തീരുമാനിച്ചത്.
ജന്മദിനത്തിൽ പഞ്ചായത്ത് ഓഫീസിൽ നേരിട്ടെത്തിയാണ് ആദി തുക കൈമാറിയത്.
പാറളം കോടന്നൂർ കള്ളിയത്ത് വീട്ടിൽ ഷിബുവിന്റെയും പ്രശാന്തിയുടെയും മകനാണ് ചേർപ്പ് സിഎൻഎൻ ബോയ്സ് ഹൈസ്കൂൾ വിദ്യാർത്ഥിയായ ആദി കൃഷ്ണ. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിബി സുരേഷ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻ കെ പ്രമോദ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വിദ്യ, വാർഡ് മെമ്പർ കെ മണി തുടങ്ങിയവർ സന്നിഹിതരായി.