കോവിഡ് കാലത്തിന്റെ നീണ്ട ഇടവേളയ്ക്ക് ശേഷം വിദ്യാലയത്തിലെത്തുന്ന കുട്ടികളുടെ കോവിഡ് സുരക്ഷയ്ക്കായി വിദ്യാലയത്തിൽ സ്നേഹത്തണലിന്റെ കോവി ഡ് സുരക്ഷാമൂല ..
. വലപാട് ജിഡി എം എൽ പി സ്കൂളിലാണ് നവംബർ 1 ന് വിദ്യാലയത്തിലെത്തുന്ന വിദ്യാർത്ഥികളുടെ സുരക്ഷിത പഠനത്തിനായി സ്നേഹത്തണൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ കോവിഡ് സുരക്ഷാ മൂലയൊരുക്കി വിദ്യാലയത്തിന് പിൻതുണ നല്കിയത്. ഓട്ടോമാറ്റിക് സാനിറ്റൈസർ മെഷിൻ, തെർമൽ സ്കാനർ – മാസ്കുകൾ, വേസ്റ്റ് ബിൻ , സാനിറ്റൈസർ, രേഖപ്പെടുത്തലുകൾക്കാ,യുള്ള റെക്കോർഡുകൾ തുടങ്ങിയവയാണ് സ്നേഹത്തണൽ ഒരുക്കിയ കോവിഡ് സുരക്ഷാ മൂലയിലുള്ളത്. സുരക്ഷാ മൂലയുടെ പ്രവർത്തനോദ്ഘാടനം . തെർമൽ സ്കാനർ ഉപയോഗിച്ചു കൊണ്ട് സ്നേഹത്തണൽ ട്രസ്റ്റ് ജനറൽ സെക്രട്ടറി എം എ സലിം നിർവഹിച്ചു. ട്രസ്റ്റ് വൈസ് പ്രസിഡന്റ് അശോകൻ കെ.സി അദ്ധ്യക്ഷനായി, ജോ: സെക്രട്ടറി രാജൻ പട്ടാട്ട് സ്വാഗതം പറഞ്ഞു, രക്ഷാധികാരി ജിഹാസ് വലപ്പാട് ഓട്ടോമാറ്റിക്ക് സാനിറ്റൈസർ മെഷീൻ സ്വിച്ച് ഓൺ കർമ്മം നിർവ്വഹിച്ചു, ട്രഷറർ ഹഫ്സത്ത്, പി. വിനു മുഹമ്മദ് പി.എം എന്നിവർ സാനിറ്റെസർ, മാസ്ക്കുകൾ എന്നിവ കൈമാറി, എക്സിക്യൂട്ടീവ് അംഗം ശ്രീജിത്ത് ടി.വി, ഗ്രാമ പഞ്ചായത്തംഗം രശ്മി ഷജോ, മുൻ പ്രധാന അദ്ധ്യാപകൻ സി.കെ കുട്ടൻ മാസ്റ്റർ മാതൃസംഗമം പ്രസിഡന്റ് ഷൈനി സ ജിത്ത് എന്നിവർ സംസാരിച്ചു. പ്രധാന അദ്ധ്യാപകൻ സി.കെ ബിജോയ് നന്ദി പറഞ്ഞു. അദ്ധ്യാപകരും രക്ഷിതാക്കളും ചടങ്ങിൽ സന്നിഹിതരായിരുന്നു.വലപാട് ജിഡി എം എൽ പി സ്കൂളിലാണ് നവംബർ 1 ന് വിദ്യാലയത്തിലെത്തുന്ന വിദ്യാർത്ഥികളുടെ സുരക്ഷിത പഠനത്തിനായി സ്നേഹത്തണൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ കോവിഡ് സുരക്ഷാ മൂലയൊരുക്കി വിദ്യാലയത്തിന് പിൻതുണ നല്കിയത്.
ഓട്ടോമാറ്റിക് സാനിറ്റൈസർ മെഷിൻ, തെർമൽ സ്കാനർ – മാസ്കുകൾ, വേസ്റ്റ് ബിൻ , സാനിറ്റൈസർ, രേഖപ്പെടുത്തലുകൾക്കാ,യുള്ള റെക്കോർഡുകൾ തുടങ്ങിയവയാണ് സ്നേഹത്തണൽ ഒരുക്കിയ കോവിഡ് സുരക്ഷാ മൂലയിലുള്ളത്.
സുരക്ഷാ മൂലയുടെ പ്രവർത്തനോദ്ഘാടനം . തെർമൽ സ്കാനർ ഉപയോഗിച്ചു കൊണ്ട് സ്നേഹത്തണൽ ട്രസ്റ്റ് ജനറൽ സെക്രട്ടറി എം എ സലിം നിർവഹിച്ചു. ട്രസ്റ്റ് വൈസ് പ്രസിഡന്റ് അശോകൻ കെ.സി അദ്ധ്യക്ഷനായി, ജോ: സെക്രട്ടറി രാജൻ പട്ടാട്ട് സ്വാഗതം പറഞ്ഞു, രക്ഷാധികാരി ജിഹാസ് വലപ്പാട് ഓട്ടോമാറ്റിക്ക് സാനിറ്റൈസർ മെഷീൻ സ്വിച്ച് ഓൺ കർമ്മം നിർവ്വഹിച്ചു, ട്രഷറർ ഹഫ്സത്ത്, പി. വിനു മുഹമ്മദ് പി.എം എന്നിവർ സാനിറ്റെസർ, മാസ്ക്കുകൾ എന്നിവ കൈമാറി, എക്സിക്യൂട്ടീവ് അംഗം ശ്രീജിത്ത് ടി.വി, ഗ്രാമ പഞ്ചായത്തംഗം രശ്മി ഷജോ, മുൻ പ്രധാന അദ്ധ്യാപകൻ സി.കെ കുട്ടൻ മാസ്റ്റർ മാതൃസംഗമം പ്രസിഡന്റ് ഷൈനി സ ജിത്ത് എന്നിവർ സംസാരിച്ചു. പ്രധാന അദ്ധ്യാപകൻ സി.കെ ബിജോയ് നന്ദി പറഞ്ഞു. അദ്ധ്യാപകരും രക്ഷിതാക്കളും ചടങ്ങിൽ സന്നിഹിതരായിരുന്നു.