വിദ്യാഭ്യാസം

വീണ്ടുമൊരു സ്കൂൾ കാലം : കുട്ടികളെ വരവേൽക്കാൻ പൂക്കളും ഹാൻഡ് വാഷും തയ്യാർ

വീണ്ടുമൊരു സ്കൂൾ കാലം : കുട്ടികളെ വരവേൽക്കാൻ പൂക്കളും ഹാൻഡ് വാഷും തയ്യാർ ഒന്നര വർഷത്തെ അടച്ചിടലിന് ശേഷം നവംബർ ഒന്നിന് വിദ്യാലയങ്ങൾ തുറക്കാനിരിക്കെ, കുട്ടികളെ വരവേൽക്കാൻ പൂക്കളും ഹാൻഡ് വാഷുമെല്ലാം ഒരുക്കി കാത്തിരിക്കുകയാണ് അധ്യാപകർ. വിദ്യാലയത്തിൽ തന്നെ നിർമ്മിക്കാവുന്ന തരത്തിൽ ചെലവ് കുറഞ്ഞതും പ്രകൃതിദത്തവുമായ പൂക്കളുടെയും ഹാന്റ് വാഷുകളുടെയും പരിശീലന പരിപാടികൾ ജില്ലയിലുടനീളം നടക്കുന്നുണ്ട്. ഇതിനായുള്ള ഫണ്ട് സംസ്ഥാന സർക്കാർ വകയിരുത്തിയിട്ടുണ്ട്. ശാസ്ത്രതരംഗം കൺവീനർമാരുടെ നേതൃത്വത്തിലാണ് ഇവ നിർമ്മിക്കുക. കൺവീനർമാർക്കുള്ള ഏകദിന പരിശീലന പരിപാടി തൃശൂർ ഡയറ്റിൽ നടന്നു. അഴീക്കോട് സീതിസാഹിബ് മെമ്മോറിയൽ ഹയർസെക്കന്ററി സ്‌കൂളിലെ അധ്യാപിക ഫസീലത്താണ് പൂക്കൾ നിർമ്മാണത്തിന് നേതൃത്വം നൽകിയത്. ഹാൻഡ് വാഷ് നിർമ്മാണ പരിശീലനത്തിന് നേതൃത്വം നൽകിയത് മാള ബിആർസിയിലെ അധ്യാപികയായ പി വി രാധികയാണ്. ക്ലാസ് മുറിയിൽ പ്രാവർത്തികമാകേണ്ട ശാസ്ത്രരംഗത്തിൻ്റെ വിവിധ സാധ്യതകളെ കുറിച്ചുള്ള വിശദമായ ചർച്ചയിൽ വിവിധ ഉപജില്ലകളിലെ കൺവീനർമാരും പങ്കാളികളായി. ഉപജില്ലാ തലത്തിലും അധ്യാപകർക്ക് പരിശീലനം നൽകും. ജില്ലാതല പരിശീലന പരിപാടിയിൽ നിർമ്മിച്ച ഉൽപ്പന്നങ്ങൾ ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രത്തിന് കൈമാറിയിട്ടുണ്ട്. തൃശൂർ കോർപറേഷൻ ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ ഡയറ്റിൽ നടന്ന പരിശീലന പരിപാടി ഉദ്‌ഘാടനം ചെയ്തു. കോർപ്പറേഷൻ വിദ്യാഭ്യാസ സ്റ്റാൻ്റിങ് കമ്മറ്റി ചെയർമാൻ ഗോപകുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ വിദ്യാഭ്യാസ ഉപ ഡയറക്ടർ ടി വി മദനമോഹനൻ, ഡയറ്റ് പ്രിൻസിപ്പാൾ ഡോ. ഡി. ശ്രീജ, ശാസ്ത്രരംഗത്തിൻ്റെ ചുമതല വഹിക്കുന്ന ഡയറ്റ് ഫാക്കൽറ്റി പി പ്രസി, സോഷ്യൽ സയൻസ് കൺവീനർ കെ പി സജയൻ, ശാസ്ത്രരംഗം ജില്ലാ കോ-ഓഡിനേറ്റർ പി വി ഹൈദരലി എന്നിവർ പങ്കെടുത്തു.ഒന്നര വർഷത്തെ അടച്ചിടലിന് ശേഷം നവംബർ ഒന്നിന് വിദ്യാലയങ്ങൾ തുറക്കാനിരിക്കെ, കുട്ടികളെ വരവേൽക്കാൻ പൂക്കളും ഹാൻഡ് വാഷുമെല്ലാം ഒരുക്കി കാത്തിരിക്കുകയാണ് അധ്യാപകർ. വിദ്യാലയത്തിൽ തന്നെ നിർമ്മിക്കാവുന്ന തരത്തിൽ ചെലവ് കുറഞ്ഞതും പ്രകൃതിദത്തവുമായ പൂക്കളുടെയും ഹാന്റ് വാഷുകളുടെയും പരിശീലന പരിപാടികൾ ജില്ലയിലുടനീളം നടക്കുന്നുണ്ട്. ഇതിനായുള്ള ഫണ്ട് സംസ്ഥാന സർക്കാർ വകയിരുത്തിയിട്ടുണ്ട്.

ശാസ്ത്രതരംഗം കൺവീനർമാരുടെ നേതൃത്വത്തിലാണ് ഇവ നിർമ്മിക്കുക. കൺവീനർമാർക്കുള്ള ഏകദിന പരിശീലന പരിപാടി തൃശൂർ ഡയറ്റിൽ നടന്നു. അഴീക്കോട് സീതിസാഹിബ് മെമ്മോറിയൽ ഹയർസെക്കന്ററി സ്‌കൂളിലെ അധ്യാപിക ഫസീലത്താണ് പൂക്കൾ നിർമ്മാണത്തിന് നേതൃത്വം നൽകിയത്. ഹാൻഡ് വാഷ് നിർമ്മാണ പരിശീലനത്തിന് നേതൃത്വം നൽകിയത് മാള ബിആർസിയിലെ അധ്യാപികയായ പി വി രാധികയാണ്. ക്ലാസ് മുറിയിൽ പ്രാവർത്തികമാകേണ്ട ശാസ്ത്രരംഗത്തിൻ്റെ വിവിധ സാധ്യതകളെ കുറിച്ചുള്ള വിശദമായ ചർച്ചയിൽ വിവിധ ഉപജില്ലകളിലെ കൺവീനർമാരും പങ്കാളികളായി. ഉപജില്ലാ തലത്തിലും അധ്യാപകർക്ക് പരിശീലനം നൽകും. ജില്ലാതല പരിശീലന പരിപാടിയിൽ നിർമ്മിച്ച ഉൽപ്പന്നങ്ങൾ ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രത്തിന് കൈമാറിയിട്ടുണ്ട്.

തൃശൂർ കോർപറേഷൻ ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ ഡയറ്റിൽ നടന്ന പരിശീലന പരിപാടി ഉദ്‌ഘാടനം ചെയ്തു. കോർപ്പറേഷൻ വിദ്യാഭ്യാസ സ്റ്റാൻ്റിങ് കമ്മറ്റി ചെയർമാൻ ഗോപകുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ വിദ്യാഭ്യാസ ഉപ ഡയറക്ടർ ടി വി മദനമോഹനൻ, ഡയറ്റ് പ്രിൻസിപ്പാൾ ഡോ. ഡി. ശ്രീജ, ശാസ്ത്രരംഗത്തിൻ്റെ ചുമതല വഹിക്കുന്ന ഡയറ്റ് ഫാക്കൽറ്റി പി പ്രസി, സോഷ്യൽ സയൻസ് കൺവീനർ കെ പി സജയൻ, ശാസ്ത്രരംഗം ജില്ലാ കോ-ഓഡിനേറ്റർ പി വി ഹൈദരലി എന്നിവർ പങ്കെടുത്തു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close