ഉത്സവം
തൃപ്രയാർ ഏകാദശിക്ക് മുന്നോടിയായുള്ള നിറമാലവിളക്ക് ഇന്ന് ആരംഭിക്കും, തുടർച്ചയായി 39ദിവസം നിറമാല വിളക്ക് ഉണ്ടാകും
With Product You Purchase
Subscribe to our mailing list to get the new updates!
Lorem ipsum dolor sit amet, consectetur.
തിരുനാൾ കൊടിയേറി : തൃപ്രയാർ: സെന്റ് ജൂഡ് ദേവാലയത്തിലെ വിശുദ്ധ തദ്ദേവൂസിന്റെ 48-ാമത് തിരുനാളിന് വികാരി ഫാ.ബാബു അപ്പാടൻ കൊടിയേറ്റ് കർമ്മം നടത്തി. ഇന്ന് മുതൽ 30 വരെ എല്ലാ ദിവസവും വൈകീട്ട് 5 മണിക്ക് ദിവ്യബലി, ലദീഞ്ഞ്, നൊവേന എന്നിവ നടക്കും. തിരുനാൾ ദിനമായ 31 ന് ഞായറാഴ്ച രാവിലെ 10.30 നുള്ള ആഘോഷമായ തിരുനാൾ ദിവ്യബലിക്ക് ഫാ. ജിമ്മി എടക്കളത്തൂർ നേതൃത്വം നൽകും. ഫാ.ലിൻസൻ തട്ടിൽ സന്ദേശം നൽകും. വൈകീട്ട് 5.30 ന് ജപമാല സമർപ്പണവും ദിവ്യബലിയും ഉണ്ടായിരിക്കും. തിരുനാളിനോടനുബന്ധിച്ച് ഇടവകയ്ക്കു കീഴിലെ നാനാജാതി മതസ്ഥരായ 600 ഓളം കുടുംബങ്ങൾക്ക് ഭക്ഷ്യ കിറ്റ് വിതരണം ചെയ്യാനാണ് തീരുമാനിച്ചിട്ടുള്ളതെന്ന് വികാരി ഫാ.ബാബു അപ്പാടൻ, ജനറൽ കൺവീനർ സി.ജെ. റോയ്സൺ, കൈക്കാരൻമാരായ സോബി സി.ആന്റണി, സി.എ. വിൽസൻ, ബാബു തോമസ് എന്നിവർ അറിയിച്ചു.
Related Articles
തൃപ്രയാർ ശ്രീരാമക്ഷേത്രത്തിൽ ക്ഷേത്ര വാദ്യകലാ ആസ്വാദക സമിതിയുടെ ആഭിമുഖ്യത്തിൽ 30 ദിവസം നടത്തുന്ന വാദ്യോപാസനയ്ക്ക് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ. തരണനെല്ലൂർ പടിഞ്ഞാറെ മനയിൽ പത്മനാഭൻ നമ്പൂതിരി ഭദ്രദീപം തെളിയിച്ച് ആരംഭം കുറിക്കുന്നു .
October 27, 2024