മൻ കി ബാത്തിൽ തളിക്കുളം സ്വദേശി ദേവാംഗിനെ പ്രശംസിച്ചു പ്രധാനമന്ത്രി..
മൻ കി ബാത്തിൽ തളിക്കുളം സ്വദേശി ദേവാംഗിനെ പ്രശംസിച്ചു പ്രധാനമന്ത്രി.. തൃപ്രയാർ, :ആഴകടലിൽ ഡ്രോൺ ഉപയോഗിച്ച് നിരീക്ഷണം നടത്തി അപകടത്തിൽപെട്ട നാല് മത്സ്യത്തൊഴിലാളികളെ കണ്ടെത്താൻ സഹായിച്ച തളിക്കുളം സ്വദേശി ദേവാംഗി(20)നു പ്രധാന മന്ത്രിയുടെ പ്രശംസ. പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിലായിരുന്നു ഡ്രോണുകളുടെ ആവശ്യകതയെക്കുറിച്ചും സാധ്യതകളെക്കുറിച്ചും സംസാരിക്കുന്നതിനിടെ ദേവാംഗിനെ പറ്റി പരാമർശിച്ചത്. ഒരു ഡ്രോണിന്റെ സഹായത്തോടെ മത്സ്യത്തൊഴിലാളികളുടെ ജീവൻ രക്ഷിച്ച വിദ്യാർത്ഥിയെ കുറിച്ച് വായിച്ച് അറിഞ്ഞതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. പ്രധാനമന്ത്രിയുടെ വാക്കുകൾ തനിക്ക് ലഭിച്ച ഏറ്റവും വലിയ അംഗീകാരം ആണെന്ന് ദേവാംഗ് പറഞ്ഞു. മാസങ്ങൾക്ക് മുൻപ് തളിക്കുളം തമ്പാൻ കടവിൽനിന്ന് കടലിൽ മത്സ്യബന്ധനത്തിന് പോയി അപകടത്തിൽപെട്ട നാല് മത്സ്യത്തൊഴിലാളികളെ യാണ് ഡ്രോണിന്റെ സഹായത്തോടെ രക്ഷിച്ചത്. കരയിൽനിന്ന് 15 കിലോമീറ്റർ അകലെ ഉൾക്കടലിൽ അകപ്പെട്ട മത്സ്യത്തൊഴിലാളികളെ കണ്ടെത്താൻ കഴിഞ്ഞത് ഡ്രോൺ ഉപയോഗിച്ചതുകൊണ്ട് മാത്രമാണ്. തളിക്കുളം എരനേഴത്ത് വീട്ടിൽ സുബിൻ- സന്ധ്യ ദമ്പതികളുടെ മകനായ ദേവാങ്ക ബാംഗ്ലൂർ ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയിലെ ബി- ടെക് വിദ്യാർത്ഥിയാണ്.തൃപ്രയാർ, :ആഴകടലിൽ ഡ്രോൺ ഉപയോഗിച്ച് നിരീക്ഷണം നടത്തി അപകടത്തിൽപെട്ട നാല് മത്സ്യത്തൊഴിലാളികളെ കണ്ടെത്താൻ സഹായിച്ച തളിക്കുളം സ്വദേശി ദേവാംഗി(20)നു പ്രധാന മന്ത്രിയുടെ പ്രശംസ. പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിലായിരുന്നു ഡ്രോണുകളുടെ ആവശ്യകതയെക്കുറിച്ചും സാധ്യതകളെക്കുറിച്ചും സംസാരിക്കുന്നതിനിടെ ദേവാംഗിനെ പറ്റി പരാമർശിച്ചത്.
ഒരു ഡ്രോണിന്റെ സഹായത്തോടെ മത്സ്യത്തൊഴിലാളികളുടെ ജീവൻ രക്ഷിച്ച വിദ്യാർത്ഥിയെ കുറിച്ച് വായിച്ച് അറിഞ്ഞതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. പ്രധാനമന്ത്രിയുടെ വാക്കുകൾ തനിക്ക് ലഭിച്ച ഏറ്റവും വലിയ അംഗീകാരം ആണെന്ന് ദേവാംഗ് പറഞ്ഞു. മാസങ്ങൾക്ക് മുൻപ് തളിക്കുളം തമ്പാൻ കടവിൽനിന്ന് കടലിൽ മത്സ്യബന്ധനത്തിന് പോയി അപകടത്തിൽപെട്ട നാല് മത്സ്യത്തൊഴിലാളികളെ യാണ് ഡ്രോണിന്റെ സഹായത്തോടെ രക്ഷിച്ചത്.
കരയിൽനിന്ന് 15 കിലോമീറ്റർ അകലെ ഉൾക്കടലിൽ അകപ്പെട്ട മത്സ്യത്തൊഴിലാളികളെ കണ്ടെത്താൻ കഴിഞ്ഞത് ഡ്രോൺ ഉപയോഗിച്ചതുകൊണ്ട് മാത്രമാണ്. തളിക്കുളം എരനേഴത്ത് വീട്ടിൽ സുബിൻ- സന്ധ്യ ദമ്പതികളുടെ മകനായ ദേവാങ്ക ബാംഗ്ലൂർ ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയിലെ ബി- ടെക് വിദ്യാർത്ഥിയാണ്.