ഉത്സവം
With Product You Purchase
Subscribe to our mailing list to get the new updates!
Lorem ipsum dolor sit amet, consectetur.
തൃശ്ശൂർ ജില്ലാ ക്ഷീര വികസന വകുപ്പിൻ്റെ കീഴിലുള്ള കൈതക്കൽ ക്ഷീര സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ പാൽ ഗുണമേൻമ ബോധവൽക്കരണ പരിപാടി കൈതക്കൽ എസ് എൻ കെ സ്കൂളിൽ വെച്ച് നടത്തി. തളിക്കുളം പഞ്ചായത്ത് പ്രസിഡണ്ട് പി.ഐ സജിത ഉദ്ഘാടനം ചെയ്തു. കൈതക്കൽ മുൻ ക്ഷീരസംഘം പ്രസിഡന്റ് രാഹുലൻ കെ.വി അധ്യക്ഷത വഹിച്ചു.പത്താം വാർഡ് മെമ്പർ സന്ധ്യ മനോഹരൻ ആശംസ പറഞ്ഞു. ക്ഷീര സംഘം പ്രസിഡൻ്റ് പി.എ.യൂസഫ് സ്വാഗതവും സംഘം സെക്രട്ടറി യു.വി ജ്യോതി നന്ദിയും പറഞ്ഞു. തുടർന്ന് തൃശ്ശൂർ ജില്ലാ ക്ഷീര വകുപ്പ് ക്യാബിറ്റി കബ്രോൾ ഓഫീസർ പ്രായ ജോസഫ്, ഡോ.രാജ് മേനോൻ എന്നിവർ പാൽ ഗുണമേൻമയും കന്നുകാലി രോഗങ്ങളെ കുറിച്ച് ക്ലാസ് നയിച്ചു.
ലക്ഷങ്ങളുടെ വിറ്റുവരവുണ്ടാക്കി വിജയം വരിച്ച.യുവസംരംഭക.ശ്രീലക്ഷ്മി… തൃശ്ശൂർ:ഒരു വർഷം കൊണ്ട് മാസത്തിൽ ലക്ഷങ്ങളുടെ വിറ്റുവരവുണ്ടാക്കി വിജയം വരിച്ച. യുവസംരംഭകയാണ് ശ്രീലക്ഷ്മി…
തൃപ്രയാർ ശ്രീവിലാസ് സ്കൂളിലെ അദ്ധ്യാപികയും പ്രാദേശിക ചാനൽ ഗ്രാമ്യ ഓർബിറ്റ് ന്യൂസ് റീഡർ ആയും ശ്രീമതി ശ്രീലക്ഷ്മി സി എസ് ജോലി ചെയ്തിരുന്നു. കോവിഡ് കാലത്ത് കഴിഞ്ഞ വർഷം brilliance കോളേജിൽ ജോലി ചെയ്യുമ്പോൾ ആണ് സോപ്പ് ഉണ്ടാകുന്ന ഒരു യൂട്യൂബ് വീഡിയോ കണ്ണിൽ പെട്ടത്. പെട്ടന്ന് തന്നെ സുഹൃത്തിനെ കൊണ്ട് 630 രൂപയുടെ സോപ്പ് മേക്കിങ് കിറ്റ് ഓൺലൈൻ ആയി വാങ്ങിപ്പിച്ചു. തൊട്ടടുത്ത റൂമിലെ സുമംഗല ചേച്ചി. യുടെ അടുക്കള തോട്ടത്തിൽ നിന്ന് ഒരു തണ്ട് കറ്റാർവാഴയും കൊണ്ട് ആദ്യമായി മകൾ അഷ്മിതയെ സഹായി ആക്കി സോപ്പ് നിർമിച്ചു. അതിന്റെ വീഡിയോ സോഷ്യൽ മീഡിയ വഴി പങ്കു വെച്ചിരുന്നു. അത് കണ്ടു പലരും വിളിക്കുകയും ഓർഡർ കൊടുക്കകയും ചെയ്തു. അപ്പോഴാണ് വീണ്ടും ഉണ്ടാക്കണമെന്ന ആഗ്രഹത്തിൽ ശ്രീലക്ഷ്മി പലതരം സോപ്പുകളും sanitizer കളും നിർമിച്ചത്. ഉറ്റ സുഹൃത്തുക്കൾക്കും വേണ്ടപ്പെട്ടവർക്കും മാത്രം നൽകി. അവരുടെ സന്തോഷത്തിനു അവർ ഒരു വിലയും ഇട്ടിരുന്നു.കോവിഡ് കാരണം മകൾക്കു സ്കൂളിൽ പോകാൻ പറ്റാത്തത് ശ്രീലക്ഷ്മിയെ ജോലിയിൽ നിന്നും പിന്തിരിപ്പിക്കാൻ കാരണമായി.അങ്ങനെ എന്ത് കൊണ്ട് വീട്ടിൽ ഇരുന്നു ഇത്തരം ബിസിനസ് ചെയ്തു കൂടാ എന്ന് ചിന്തിക്കുകയും അതിനെ വളരെ ഗൗരവമായി എടുത്ത് ചെറുകിട വ്യവസായ സംരമ്പകർക്കുള്ള ലൈസൻസും എടുത്തു. 3-4 സ്ത്രീകൾക്ക് ജോലിയും കൊടുത്ത് സ്ത്രീകളെ മുന്നോട്ട് കൊണ്ടു വരിക എന്ന ലക്ഷ്യത്തോടെ ചെറിയ രീതിയിൽ തുടങ്ങി ഇന്ന് വീട്ടിൽ ഇരുന്നു കൊണ്ട് വരുമാനം ഉണ്ടാകുന്ന ഒരു ബിസിനസ് കാരിയാണ്..ഇനിയും പല തരം ഉത്പന്നങ്ങൾ നിർമിക്കുകയും വീട്ടിൽ ഇരിക്കുന്ന ധാരാളം സ്ത്രീകൾക്ക് ജോലി കൊടുക്കാൻ ആഗ്രഹം ഉള്ളതായും ശ്രീലക്ഷ്മി പറയുന്നു.
Related Articles
തൃപ്രയാർ ശ്രീരാമക്ഷേത്രത്തിൽ ക്ഷേത്ര വാദ്യകലാ ആസ്വാദക സമിതിയുടെ ആഭിമുഖ്യത്തിൽ 30 ദിവസം നടത്തുന്ന വാദ്യോപാസനയ്ക്ക് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ. തരണനെല്ലൂർ പടിഞ്ഞാറെ മനയിൽ പത്മനാഭൻ നമ്പൂതിരി ഭദ്രദീപം തെളിയിച്ച് ആരംഭം കുറിക്കുന്നു .
October 27, 2024