വിദ്യാർത്ഥികൾക്ക് വിത്തു വിതരണവും സ്കൂൾ പച്ചക്കറിത്തോട്ടത്തിൻ്റെ ഉദ്ഘാടനവും വിളവെടുപ്പും നടന്നു…
വിദ്യാർത്ഥികൾക്ക് വിത്തു വിതരണവും സ്കൂൾ പച്ചക്കറിത്തോട്ടത്തിൻ്റെ ഉദ്ഘാടനവും വിളവെടുപ്പും നടന്നു… തളിക്കുളം ഗവ.വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിൽ വിദ്യാർത്ഥികൾക്ക് വിത്തു വിതരണവും സ്കൂൾ പച്ചക്കറിത്തോട്ടത്തിൻ്റെ ഉദ്ഘാടനവും വിളവെടുപ്പും നടന്നു. തളിക്കുളം: ഗവ.വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിൽ സ്കൂൾ തുറക്കുന്നതിനു മുമ്പേ സ്കൂൾ ശുചീകരണത്തോടൊപ്പം വിദ്യാലയം ഹരിതാഭമാക്കാനുള്ള പരിപാടികൾക്ക് തുടക്കമായി.കാർഷിക വികസന കർഷക ക്ഷേമ വകുപ്പുമായി സഹകരിച്ചാണ് സ്കൂൾ പച്ചക്കറിത്തോട്ടമൊരുക്കുന്നത്. സ്കൂൾ അങ്കണത്തിലെ10 സെൻറ് സ്ഥലത്താണ് കാർഷിക ക്ലബ്ബിൻ്റെ നേതൃത്വത്തിൽ പച്ചക്കറിതൈകൾ നട്ടുപിടിപ്പിക്കുന്നത്. വെണ്ട, മുളക്, വഴുതന, തക്കാളി, പയർ, ചീര, പയർ തുടങ്ങിയ തൈകളാണ് നട്ടത്. ഓൺലൈൻ ക്ലാസ്സിൻ്റെ വിരസതയകറ്റാനും വീട്ടിൽ പച്ചക്കറി കൃഷി തുടങ്ങാനുമായി വിദ്യാർത്ഥികൾക്ക് പച്ചക്കറിവിത്തുകളും വിതരണം ചെയ്തു. സ്കൂൾ പച്ചക്കറിത്തോട്ടത്തിൽ നിന്ന് 20 കിലോഗ്രാമിലധികം മരച്ചീനി വിളവെടുത്തു. സ്കൂൾ പച്ചക്കറിത്തോട്ടത്തിൻ്റെ തൈ നടീൽ ഉദ്ഘാടനവും വിളവെടുപ്പ് ഉദ്ഘാടനവും തൃശ്ശൂർ എം.പി.ടി.എൻ.പ്രതാപൻ, ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി.ഐ.സജിത, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിങ് കമ്മറ്റി ചെയർമാൻ പി.എം.അഹമ്മദ് ,വൈസ് പ്രസിഡൻ്റ് പി.കെ.അനിത എന്നിവർ ചേർന്ന് നിർവഹിച്ചു. കൃഷി ഓഫീസർ എ.ടി.ഗ്രേസി വിദ്യാർത്ഥികൾക്ക് വിത്തു വിതരണം ചെയ്തു.പ്രധാനധ്യാപിക കെ.ടി.വസന്തകുമാരി, കെ.ജെ.പ്രേംകുമാർ മാസ്റ്റർ, കാർഷിക ക്ലബ്ബ് കൺവീനർ കെ.എൽ.മനോഹിത് എന്നിവർ നേതൃത്വം നൽകി.തളിക്കുളം ഗവ.വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിൽ വിദ്യാർത്ഥികൾക്ക് വിത്തു വിതരണവും സ്കൂൾ പച്ചക്കറിത്തോട്ടത്തിൻ്റെ ഉദ്ഘാടനവും വിളവെടുപ്പും നടന്നു.
തളിക്കുളം: ഗവ.വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിൽ സ്കൂൾ തുറക്കുന്നതിനു മുമ്പേ സ്കൂൾ ശുചീകരണത്തോടൊപ്പം വിദ്യാലയം ഹരിതാഭമാക്കാനുള്ള പരിപാടികൾക്ക് തുടക്കമായി.കാർഷിക വികസന കർഷക ക്ഷേമ വകുപ്പുമായി സഹകരിച്ചാണ് സ്കൂൾ പച്ചക്കറിത്തോട്ടമൊരുക്കുന്നത്. സ്കൂൾ അങ്കണത്തിലെ10 സെൻറ് സ്ഥലത്താണ് കാർഷിക ക്ലബ്ബിൻ്റെ നേതൃത്വത്തിൽ പച്ചക്കറിതൈകൾ നട്ടുപിടിപ്പിക്കുന്നത്. വെണ്ട, മുളക്, വഴുതന, തക്കാളി, പയർ, ചീര, പയർ തുടങ്ങിയ തൈകളാണ് നട്ടത്. ഓൺലൈൻ ക്ലാസ്സിൻ്റെ വിരസതയകറ്റാനും വീട്ടിൽ പച്ചക്കറി കൃഷി തുടങ്ങാനുമായി വിദ്യാർത്ഥികൾക്ക് പച്ചക്കറിവിത്തുകളും വിതരണം ചെയ്തു. സ്കൂൾ പച്ചക്കറിത്തോട്ടത്തിൽ നിന്ന് 20 കിലോഗ്രാമിലധികം മരച്ചീനി വിളവെടുത്തു.
സ്കൂൾ പച്ചക്കറിത്തോട്ടത്തിൻ്റെ തൈ നടീൽ ഉദ്ഘാടനവും വിളവെടുപ്പ് ഉദ്ഘാടനവും തൃശ്ശൂർ എം.പി.ടി.എൻ.പ്രതാപൻ, ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി.ഐ.സജിത, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിങ് കമ്മറ്റി ചെയർമാൻ പി.എം.അഹമ്മദ് ,വൈസ് പ്രസിഡൻ്റ് പി.കെ.അനിത എന്നിവർ ചേർന്ന് നിർവഹിച്ചു. കൃഷി ഓഫീസർ എ.ടി.ഗ്രേസി വിദ്യാർത്ഥികൾക്ക് വിത്തു വിതരണം ചെയ്തു.പ്രധാനധ്യാപിക കെ.ടി.വസന്തകുമാരി, കെ.ജെ.പ്രേംകുമാർ മാസ്റ്റർ, കാർഷിക ക്ലബ്ബ് കൺവീനർ കെ.എൽ.മനോഹിത് എന്നിവർ നേതൃത്വം നൽകി.