കേരള സർക്കാരിൻറെ വിശപ്പു രഹിതം പദ്ധതിയുടെ ഭാഗമായി കുടുംബശ്രീയുടെ നേതൃത്വത്തിൽ ആരംഭിച്ച ജനകീയ ഹോട്ടൽ പ്രവർത്തകർക്ക് IFRAM നടത്തിയ പരിശീലനത്തിന് ഭാഗമായി വലപ്പാട് ജനകീയ ഹോട്ടലിലെ പ്രവർത്തകർക്ക് ഐഡികാർഡ് യൂണിഫോം എന്നിവ വിതരണം ചെയ്തു. വലപ്പാട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ഷി നിത ആഷിക് ഉദ്ഘാടനം ചെയ്തു .സി .ഡിഎസ് ചെയർപേഴ്സൺ സുനിത ബാബു അധ്യക്ഷത വഹിച്ചു..IFRAM കോഡിനേറ്റർ രതി. തളിക്കുളം ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മല്ലികാ ദേവൻ .സുമി സുധി കുമാർ . കുമാരി സീത എം യു .സുനിത മണി എന്നിവർ പങ്കെടുത്തു. വലപ്പാട് ജനകീയ ഹോട്ടൽ ജനങ്ങൾക്ക് ഇരുന്നു കഴിക്കുന്നതിനു വേണ്ട ഭൗതികസാഹചര്യം പഞ്ചായത്ത് ഉടൻ തന്നെ നടപ്പാക്കുമെന്ന് പ്രസിഡൻറ് പറഞ്ഞു