വിദ്യാഭ്യാസം
With Product You Purchase
Subscribe to our mailing list to get the new updates!
Lorem ipsum dolor sit amet, consectetur.
തളിക്കുളം: ബ്ലോക്ക് ഓഫീസിന് സമീപത്തെ ചേർക്കര ഘണ്ഠകർണക്ഷേത്രത്തിൽ പട്ടാപകൽ മോഷ്ണം... നാഗത്തറയിൽ വെച്ചിരുന്ന ആറ് ഓട്ട് വിളക്കുകളാണ് കഴിഞ്ഞ ദിവസം കവർന്നത്. ശാന്തിക്കാരൻ പ്രസാദ് രാവിലെ വിളക്ക് തെളിയിച്ചിരുന്നു. വൈകീട്ട് വീണ്ടും വിളക്ക് തെളിയിക്കാൻ വന്നപ്പോൾ വിളക്ക് കാണാനില്ല. ക്ഷേത്രത്തിന് കിഴക്ക് ഭാഗത്താണ് നാഗത്തറ .സമീപമാണ് മുറ്റിച്ചൂർ റോഡും കിഴക്കേ ടിപ്പു സുൽത്താൻ റോഡും. റോഡിൽ ഏറെ തിരക്കുണ്ടായിട്ടും മോഷ്ണം നടക്കുന്നത് ആരുടേയും ശ്രദ്ധയിൽ പെട്ടില്ല. ഉച്ചക്കായിരിക്കും വിളക്കുകൾ മോഷ്ടിച്ചതെന്ന് സൂചനയുണ്ട്. ഉച്ചക്ക് പ്രദേശത്തെ വീടുകളിൽ പഴയ കിടക്ക കൊടുക്കാനുണ്ടോ എന്ന് ചോദിച്ച് രണ്ട് പേർ വന്നിരുന്നതായി പറയുന്നു. തീരദേശത്ത് പട്ടാപകൽ ക്ഷേത്രങ്ങളിൽ നിന്ന് വിളക്കുകൾ മോഷ്ടിക്കുന്നത് വർധിച്ചു.കഴിഞ്ഞ ദിവസം തന്നെ പുത്തൻപീടികയിൽ കുട്ടംകുളം ധർമശാസ്താ ക്ഷേത്രം , തണ്ടശേരി ഭഗവതി ക്ഷേത്രം, വാഴ പുരക്കൽ ക്ഷേത്രം എന്നിവിടങ്ങളിലും പട്ടാപകൽ വിളക്കുകൾ കവർന്നിരുന്നു രണ്ട് ദിവസം മുന്ന് മണലൂരിലും രണ്ട് ക്ഷേത്രങ്ങളിൽ നിന്ന് പകൽ സമയത്ത് വിളക്കുകൾ കവർന്നിരുന്നു. ഇവിടെ മോഷ്ടാക്കളുടെ ദൃശ്യം സി.സി.ടി.വി.കാമറയിൽ പതിഞ്ഞിരുന്നു. ഓട്ടു വിളക്കുകൾ ലക്ഷ്യം വെച്ചാണ് ക്ഷേത്രങ്ങളിൽ കവർച്ച വർധിച്ചത്
തളിക്കുളം ഗ്രാമപഞ്ചായത്തിൽ സ്കൂൾ പ്രവേശനോത്സവുമായി ബന്ധപ്പെട്ട് പഞ്ചായത്ത് തല ഉദ്ഘാടനം തളിക്കുളം ജി എം എൽ പി നോർത്ത് സ്കൂളിൽ വെച്ചു നടന്നു. ഗാനരചയിതാവും കവിയുമായ ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. തളിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ഐ സജിത ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കോവിഡ് മഹാമാരിയുടെ ഭാഗമായി അടഞ്ഞു കിടന്ന സ്കൂളുകൾ പഞ്ചായത്തിന്റെയും അധ്യാപകരുടെയും പൊതുപ്രവർത്തകരുടെയും സഹായത്തോടെ വൃത്തിയാക്കി. സ്കൂളുകളിലേക്ക് തിരിച്ചു എത്തുന്ന വിദ്യാർത്ഥികളെ സമ്മാനം നൽകി സ്വീകരിച്ചു. തുല്യത പരീക്ഷയിൽ SSLC പരീക്ഷയിൽ ഉന്നത വിജയം നേടിയ സാബിറ നൗഷാദിനെ സ്കൂൾ ആദരിച്ചു. തളിക്കുളം GMLP സ്കൂൾ HM ശ്രീകല ചടങ്ങിൽ സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് അനിത പി കെ, സ്റ്റാൻഡിങ് കമ്മിറ്റി ചെയര്മാന്മാരായ എം. കെ. ബാബു, ബുഷറ അബ്ദുൽ നാസർ, എ. എം. മെഹബൂബ്, മെമ്പർമാരായ ജീജ രാധാകൃഷ്ണൻ, സുമന ജോഷി, ഷൈജ കിഷോർ, PTA, MPTA ഭാരവാഹികൾ, രക്ഷിതാക്കൾ, വിദ്യാർത്ഥികൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. GMLP സ്കൂൾ അധ്യാപകനായ ബിനോയ് ചടങ്ങിന് നന്ദി പറഞ്ഞു.
Related Articles
Check Also
Close-
വലപ്പാട് ഉപജില്ല കേരള സ്കൂൾ ശാസ്ത്രോത്സവം.
October 7, 2024