ഉത്സവം

പ്രസിദ്ധമായ തൃപ്രയാർ ഏകാദശി നവംബർ 30 ന് ആഘോഷിക്കുന്നു. ഏകാദശിയുടെ ഭാഗമായുള്ള കലാ സാംസ്കാരിക പരിപാടികളുടെ ഉദ്ഘാടനം നവംബർ 27 ശനിയാഴ്ച വൈകിട്ട് 5 45 ന് നടക്കും. തുടർന്ന് 6.30 നു ശലഭ ടീച്ചറും സംഘവും ഏഴുമണിക്ക് അനുപമ ടീച്ചറും സംഘവും അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങൾ നടക്കും.

പ്രസിദ്ധമായ തൃപ്രയാർ ഏകാദശി നവംബർ 30 ന് ആഘോഷിക്കുന്നു. ഏകാദശിയുടെ ഭാഗമായുള്ള കലാ സാംസ്കാരിക പരിപാടികളുടെ ഉദ്ഘാടനം നവംബർ 27 ശനിയാഴ്ച വൈകിട്ട് 5 45 ന് നടക്കും. തുടർന്ന് 6.30 നു ശലഭ ടീച്ചറും സംഘവും ഏഴുമണിക്ക് അനുപമ ടീച്ചറും സംഘവും അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങൾ നടക്കും. നവംബർ 28 ഞായറാഴ്ച വൈകിട്ട് 5:45 ന് ശ്രീപാർവ്വതി സംഘം അവതരിപ്പിക്കുന്ന തിരുവാതിരകളി, 6 15ന് ശ്രീരാമചരിതം കഥയെ ആസ്പദമാക്കി മാസ്റ്റർ കിരൺ അവതരിപ്പിക്കുന്ന കേരളനടനം, 6 30ന് ആതിര ടീച്ചറും സംഘവും അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങൾ, 7 30ന് ശിവപാദം ഗ്രൂപ്പ് അവതരിപ്പിക്കുന്ന തിരുവാതിരക്കളിയും ഉണ്ടായിരിക്കും. നവംബർ 29 തിങ്കളാഴ്ച രാവിലെ പഞ്ചരത്ന കീർത്തനാലാപനം വൈകീട്ട് 3 ന് ശാസ്താവിനെ പുറത്തേക്ക് എഴുന്നള്ളിക്കുന്നു. തുടർന്ന് തൃപ്രയാർ രമേശൻ മാരാരുടെ നേതൃത്വത്തിൽ പഞ്ചവാദ്യവും നടക്കും. വൈകീട്ട് 6 മണിക്ക് ദീപാരാധനയും സ്പെഷ്യൽ നാദസ്വരവും ഉണ്ടായിരിക്കും. 10 ന് തൃപ്രയാർ അനിയൻമാരാരുടെ നേതൃത്വത്തിൽദശമി വിളക്ക് മേളവും നടക്കും. ഏകാദശി ദിവസമായ ചൊവ്വാഴ്ച രാവിലെ എട്ടുമണിക്ക് ശീവേലി എഴുന്നള്ളിപ്പും പത്മശ്രീ പെരുവനം കുട്ടൻ മാരാർ നയിക്കുന്ന പഞ്ചാരിമേളവും ഉണ്ടായിരിക്കും. 9 മുതൽ കോവിഡ് മാനദണ്ഡങ്ങളനുസരിച്ച് പ്രസാദഊട്ട് നടത്തും. 12 മണിക്ക് നാദസ്വരം, 2 ന് മണലൂർ ഗോപിനാഥ് അവതരിപ്പിക്കുന്ന ഓട്ടൻതുള്ളൽ, 3 ന് കാഴ്ചശീവേലി,6 മണിക്ക് പാഠകം,6:30 ന് ദീപാരാധന, സ്പെഷ്യൽ നാദസ്വരവും രാത്രി 11 മണിക്ക് വിളക്കിനെഴുന്നള്ളിപ്പും ഉണ്ടായിരിക്കും. ദ്വാദശി ദിവസമായ ഡിസംബർ 1 ബുധനാഴ്ച പുലർച്ചെ രണ്ടിന് പഞ്ചവാദ്യവും നാലുമണിക്ക് ദ്വാദശി സമർപ്പണവും 8 മണിക്ക് ദ്വാദശിഊട്ടും നടത്തുമെന്ന് തൃപ്രയാർ ദേവസ്വം മാനേജർ മനോജ് കുമാർ ദേവസ്വം അസിസ്റ്റന്റ് കമ്മീഷണർ വി എൻ സ്വപ്ന എന്നിവർ അറിയിച്ചു.നവംബർ 28 ഞായറാഴ്ച വൈകിട്ട് 5:45 ന് ശ്രീപാർവ്വതി സംഘം അവതരിപ്പിക്കുന്ന തിരുവാതിരകളി, 6 15ന് ശ്രീരാമചരിതം കഥയെ ആസ്പദമാക്കി മാസ്റ്റർ കിരൺ അവതരിപ്പിക്കുന്ന കേരളനടനം, 6 30ന് ആതിര ടീച്ചറും സംഘവും അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങൾ, 7 30ന് ശിവപാദം ഗ്രൂപ്പ് അവതരിപ്പിക്കുന്ന തിരുവാതിരക്കളിയും ഉണ്ടായിരിക്കും.

നവംബർ 29 തിങ്കളാഴ്ച രാവിലെ പഞ്ചരത്ന കീർത്തനാലാപനം വൈകീട്ട് 3 ന് ശാസ്താവിനെ പുറത്തേക്ക് എഴുന്നള്ളിക്കുന്നു. തുടർന്ന് തൃപ്രയാർ രമേശൻ മാരാരുടെ നേതൃത്വത്തിൽ പഞ്ചവാദ്യവും നടക്കും. വൈകീട്ട് 6 മണിക്ക് ദീപാരാധനയും സ്പെഷ്യൽ നാദസ്വരവും ഉണ്ടായിരിക്കും. 10 ന് തൃപ്രയാർ അനിയൻമാരാരുടെ നേതൃത്വത്തിൽദശമി വിളക്ക് മേളവും നടക്കും.

ഏകാദശി ദിവസമായ ചൊവ്വാഴ്ച രാവിലെ എട്ടുമണിക്ക് ശീവേലി എഴുന്നള്ളിപ്പും പത്മശ്രീ പെരുവനം കുട്ടൻ മാരാർ നയിക്കുന്ന പഞ്ചാരിമേളവും ഉണ്ടായിരിക്കും. 9 മുതൽ കോവിഡ് മാനദണ്ഡങ്ങളനുസരിച്ച് പ്രസാദഊട്ട് നടത്തും. 12 മണിക്ക് നാദസ്വരം, 2 ന് മണലൂർ ഗോപിനാഥ് അവതരിപ്പിക്കുന്ന ഓട്ടൻതുള്ളൽ, 3 ന് കാഴ്ചശീവേലി,6 മണിക്ക് പാഠകം,6:30 ന് ദീപാരാധന, സ്പെഷ്യൽ നാദസ്വരവും രാത്രി 11 മണിക്ക് വിളക്കിനെഴുന്നള്ളിപ്പും ഉണ്ടായിരിക്കും.

ദ്വാദശി ദിവസമായ ഡിസംബർ 1 ബുധനാഴ്ച പുലർച്ചെ രണ്ടിന് പഞ്ചവാദ്യവും നാലുമണിക്ക് ദ്വാദശി സമർപ്പണവും 8 മണിക്ക് ദ്വാദശിഊട്ടും നടത്തുമെന്ന് തൃപ്രയാർ ദേവസ്വം മാനേജർ മനോജ് കുമാർ ദേവസ്വം അസിസ്റ്റന്റ് കമ്മീഷണർ വി എൻ സ്വപ്ന എന്നിവർ അറിയിച്ചു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close