തളിക്കുളം ഗ്രാമപഞ്ചായത്ത് കുടുംബശ്രീ മുഖേന നടപ്പിലാക്കുന്ന അഗതിരഹിത പദ്ധതി പ്രകാരം 5 ഗുണഭോക്താക്കളുടെ ഭവന നിർമാണത്തിന് തുടക്കം കുറിച്ചു . തൃശൂർ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി എം അഹമ്മദ് തറക്കല്ലിട്ട് കൊണ്ട് ചടങ്ങ് ഉദ്ഘാടനം ചെയ്തു. തളിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി സജിത ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പുതിയവീട്ടിൽ ജമീല അബ്‌ദുള്ളകുട്ടി ദമ്പതികളുടെ വീടിനാണ് തറക്കല്ലിടൽ നടത്തിയത്. നിലവിൽ 121 ഗുണഭോക്താക്കളാണ് അഗതി രഹിത പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ളത്. ഇതിൽ നിന്നും ആരും സംരക്ഷിക്കാനില്ലാത്ത സുരക്ഷിതമായ ഭവനമില്ലാത്ത 5 പേർക്കാണ് പഞ്ചായത്ത് അഗതി രഹിത പദ്ധതിക്കായി പഞ്ചായത്ത് മാറ്റി വെച്ചിരുന്ന പ്ലാൻ ഫണ്ട് ഉപയോഗിച്ചാണ് ഭവനനിർമാണം നടത്തുന്നത് . ഈ പദ്ധതിയിൽ ഉൾപ്പെട്ട കുടുംബങ്ങൾക്ക് എല്ലാ മാസവും ഭക്ഷ്യക്കിറ്റുകൾ, മരുന്ന് എന്നിവ പഞ്ചായത്ത് കുടുംബശ്രീ മുഖേന നൽകി വരുന്നുണ്ട്. കൂടാതെ കേടുപാടുള്ള ആശ്രയ ഭവനങ്ങളുടെ അറ്റകുറ്റ പണിക്കായി ഗുണഭോക്താവിന് 1 ലക്ഷം രൂപ വീതം 9 പേർക്ക് നൽകിയിട്ടുണ്ട്. തളിക്കുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്അനിത. പി. കെ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ ബുഷ്റ അബ്ദുൽ നാസർ, എ. എം. മെഹബൂബ്, എം. കെ. ബാബു, മെമ്പർമാരായ കെ. കെ. സൈനുദ്ധീൻ, ഷാജി അലുങ്ങൽ, അസ്സിസ്റ്റന്റ് സെക്രട്ടറി എ. വി. മുംതാസ്, കുടുംബശ്രീ ജില്ലാ മിഷൻ DPM ഷബാന ആസ്മി, കുടുംബശ്രീ ചെയർപേഴ്സൺ അജന്ത ശിവരാമൻ, കുടുംബശ്രീ ബ്ലോക്ക് കോ-ഓർഡിനേറ്റർമാരായ ജ്യോസ്ത്ന, അർച്ചന, കുടുംബശ്രീ CDS അംഗങ്ങളായ മീന രമണൻ, ഷീജ രാമചന്ദ്രൻ, അംബിക, സുമന, കുടുംബശ്രീ അക്കൗണ്ടന്റ് രമ്യ, പരിസരവാസികളും ചടങ്ങിൽ പങ്കെടുത്തു…