ഗ്രാമ വാർത്ത.

മുളക് പൊടിയെറിഞ്ഞ് മർദ്ദനം. നാല് പേർ അറസ്റ്റിൽ
എറവ്: ആറാം കല്ലിൽ മുളക് പൊടിയെറിഞ്ഞ് അമ്പത്തിമൂന്നുകാരനെ മർദ്ദിച്ചു.സംഭവത്തിൽ നാല് പേരെ അന്തിക്കാട് പോലീസ് അറസ്റ്റ് ചെയ്തു.
ബുധനാഴ്ച വൈകീട്ട് 3.30നാണ് സംഭവം. എറവ് കാരാമൽ ശശി (53) യ്ക്കാണ് മർദ്ദനമേറ്റത്.
ആറാം കല്ല് ബസ് സ്റ്റോപ്പിനടുത്ത് നിന്നിരുന്ന
ശശിയെ മുളകു പൊടിയെറിഞ്ഞ ശേഷം
വടി കൊണ്ടടിച്ച് പരിക്കേല്പിച്ചു.
മരണം വരെ സംഭവിക്കാവുന്ന വിധത്തിൽ തലയുടെ ഇരു വശത്തും ആഴത്തിലുള്ള മുറിവുകളുള്ളതായി പോലീസ് പറഞ്ഞു. ശരീരമാസകലം അടിയേറ്റിട്ടുണ്ട്. ഗവ. മെസിക്കൽ കോളേജാശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് ശശി.
ഒന്നാം പ്രതിയായ കാരമുക്ക് ബ്രഹ്മകുളം കാരേ കുളത്ത് ടിൻറുമോനെന്ന
ആൽവിൻ ( 30 ) , മറ്റ് പ്രതികളായ അരിമ്പൂർ ഉദയനഗർ ചങ്ങരംകണ്ടത്ത് അജീഷ് (35) , ചെമ്മാപ്പിള്ളി കൊളത്തേക്കാട്ട്
അശ്വിൻ (20) , വാടാനപ്പള്ളി ബീച്ച് റോഡിൽ താമസിക്കുന്ന അരിമ്പൂർ ഉദയനഗർ സ്വദേശി മാളോക്കാരൻ
ജെയിംസ് (41) , എന്നിവരാണ് സംഭവം ചൂടാറും മുമ്പേ അന്തിക്കാട് പോലീസ് ഇൻസ്പെക്ടർ അനീഷ് കരീം എസ്.ഐ. റെനീഷ് , അസിസ്റ്റൻറ് സബ്ബ് ഇൻസ്പെക്ടർ അസിസ് എന്നിവരും സ്ഥലത്ത് നിരീക്ഷണം നടത്തി വന്നിരുന്ന ഇരിങ്ങാലക്കുട ഡി. വൈ. എസ്. പി. യുടെ ക്രൈം സ്ക്വാഡ് അംഗങ്ങളായ എ. എസ്. ഐ. മുഹമ്മദ് അഷറഫ് ‘ .സീനിയർ സി.പി.ഒ.മാരായ ഇ. എസ്. ജീവൻ , സോണി സേവ്യർ സി.പി.ഒ. മാരായ കെ .എസ്. ഉമേഷ് , പി. വി. വികാസ് എന്നിവർ ചേർന്ന് പിടികൂടിയത്.മുളക് പൊടിയെറിഞ്ഞ് മർദ്ദനം. നാല് പേർ അറസ്റ്റിൽ എറവ്: ആറാം കല്ലിൽ മുളക് പൊടിയെറിഞ്ഞ് അമ്പത്തിമൂന്നുകാരനെ മർദ്ദിച്ചു.സംഭവത്തിൽ നാല് പേരെ അന്തിക്കാട് പോലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച വൈകീട്ട് 3.30നാണ് സംഭവം. എറവ് കാരാമൽ ശശി (53) യ്ക്കാണ് മർദ്ദനമേറ്റത്. ആറാം കല്ല് ബസ് സ്റ്റോപ്പിനടുത്ത് നിന്നിരുന്ന ശശിയെ മുളകു പൊടിയെറിഞ്ഞ ശേഷം വടി കൊണ്ടടിച്ച് പരിക്കേല്പിച്ചു. മരണം വരെ സംഭവിക്കാവുന്ന വിധത്തിൽ തലയുടെ ഇരു വശത്തും ആഴത്തിലുള്ള മുറിവുകളുള്ളതായി പോലീസ് പറഞ്ഞു. ശരീരമാസകലം അടിയേറ്റിട്ടുണ്ട്. ഗവ. മെസിക്കൽ കോളേജാശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് ശശി. ഒന്നാം പ്രതിയായ കാരമുക്ക് ബ്രഹ്മകുളം കാരേ കുളത്ത് ടിൻറുമോനെന്ന ആൽവിൻ ( 30 ) , മറ്റ് പ്രതികളായ അരിമ്പൂർ ഉദയനഗർ ചങ്ങരംകണ്ടത്ത് അജീഷ് (35) , ചെമ്മാപ്പിള്ളി കൊളത്തേക്കാട്ട് അശ്വിൻ (20) , വാടാനപ്പള്ളി ബീച്ച് റോഡിൽ താമസിക്കുന്ന അരിമ്പൂർ ഉദയനഗർ സ്വദേശി മാളോക്കാരൻ ജെയിംസ് (41) , എന്നിവരാണ് സംഭവം ചൂടാറും മുമ്പേ അന്തിക്കാട് പോലീസ് ഇൻസ്പെക്ടർ അനീഷ് കരീം എസ്.ഐ. റെനീഷ് , അസിസ്റ്റൻറ് സബ്ബ് ഇൻസ്പെക്ടർ അസിസ് എന്നിവരും സ്ഥലത്ത് നിരീക്ഷണം നടത്തി വന്നിരുന്ന ഇരിങ്ങാലക്കുട ഡി. വൈ. എസ്. പി. യുടെ ക്രൈം സ്ക്വാഡ് അംഗങ്ങളായ എ. എസ്. ഐ. മുഹമ്മദ് അഷറഫ് ‘ .സീനിയർ സി.പി.ഒ.മാരായ ഇ. എസ്. ജീവൻ , സോണി സേവ്യർ സി.പി.ഒ. മാരായ കെ .എസ്. ഉമേഷ് , പി. വി. വികാസ് എന്നിവർ ചേർന്ന് പിടികൂടിയത്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close