വീട്ടമ്മയായ യുവതിയെ ലോഡ്‌ജിൽ എത്തിച്ച് മാനഭംഗപ്പെടുത്തിയ യുവാവിനെ വലപ്പാട് പൊലീസ് അറസ്റ്റ് ചെയ്തു.കൈപ്പമംഗലം കൂരിക്കുഴി സ്വദേശി മൂന്നാക്കപ്പറമ്പിൽ നിസാമുദ്ധീൻ ആണ് അറസ്റ്റിലായത്.കഴിഞ്ഞ ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.ചാവക്കാട് സ്വദേശിനിയായ യുവതി ഭർത്താവുമായി വേർപിരിഞ്ഞാണ് കഴിഞ്ഞിരുന്നത്.ഈസാഹചര്യത്തിലാണ് നേരത്തെ സമൂഹമാധ്യമത്തിലൂടെ സൗഹൃദം സ്ഥാപിച്ചിരുന്ന യുവാവ് സഹായ വാഗ്ദാനവുമായെത്തുന്നത്.താമസിക്കാൻ വീട് ശരിയാക്കി നൽകാമെന്ന് പറഞ്ഞ പ്രതി തൃപ്രയാറിൽ ക്ഷേത്രം റോഡിലെ ഒരു ലോഡ്ജിൽ യുവതിയെ വിളിച്ചു വരുത്തി മാനഭംഗപ്പെടുത്തുകയായിരുന്നു.യുവതിയുടെ പരാതിയിൽ വലപ്പാട് എസ്.എച്ച്.ഒ കെ.എസ്.സുശാന്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.പ്രതിയെ ഇന്നുരാത്രി തന്നെ കൊടുങ്ങല്ലൂർ കോടതിയിൽ ഹാജരാക്കും.