പഞ്ചായത്ത് തലങ്ങളിൽ നടത്തി വരുന്ന ഓക്സിലറി ഗ്രൂപ്പുകളുടെ രൂപീകരണത്തിൻ്റെ യും നടത്തിപ്പിൻ്റെ യും ഭാഗമായി വരവൂർ പഞ്ചായത്ത് 9 വാർഡിൽ ഓക്സിലറി ഗ്രൂപ്പിൻ്റെ കൂട്ടായ്മ സംഘടിപ്പിച്ചു. കൂട്ടായ്മയുടെ ഭാഗമായി സ്ത്രീ ധനവും അതിൻ്റെ ആവശ്യകതയും എന്ന വിഷയത്തെക്കുറിച്ച് വിശകലനം നടന്നു. പ്രീത കൃഷ്ണൻകട്ടി വിഷയത്തെക്കുറിച്ച് സംസാരിച്ചു. തുമര ക്കുന്ന് അംഗൻവാടിയിൽ നടന്ന കൂട്ടായ്മയിൽ അംഗൻവാടി ടീച്ചർ ബിന്ദു ,സൂര്യ ,ഓക്സിലറി ഗ്രൂപ്പ് ലീഡർ മഞ്ജു മണിക്കുട്ടൻ , അംഗങ്ങൾ ആയ ഷീന ലെജു, അനിത ഷാജു, ആമിന ഫൈസൽ എന്നിവരും പങ്കെടുത്തു.