സർഗ്ഗം 2022
മഹാകവി കുമാരനാശാൻ ഗവേഷണ ലൈബ്രറി
സർഗ്ഗം 2022 മഹാകവി കുമാരനാശാൻ ഗവേഷണ ലൈബ്രറി വി.പി.എം എസ് .എൻ.ഡി.പി ഹയർ സെക്കൻഡറി സ്ക്കൂൾ മഹാകവി കുമാരനാശാൻ ഗവേഷണ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് സമ്മേളനം നടത്തി . സർഗ്ഗം 2022 എന്ന പേരിൽ സംഘടിപ്പിച്ച ചടങ്ങിൽ ഡോ: ആർ സുരേഷിനെ ആദരിച്ചു. എസ്.എൻ.ഡി.പി യോഗം നാട്ടിക യൂണിയൻ പ്രസിഡന്റ് ഉണ്ണികൃഷ്ണൻ തഷ്ണാത്ത് അദ്ധ്യക്ഷത വഹിച്ചു. ഡി.വൈ.എസ്.പി യും പ്രശസ്ത നോവലിസ്റ്റുമായ സുരേന്ദ്രൻ മാങ്ങാട്ട് സർഗ്ഗം 2022 ഉദ്ഘാടനം ചെയ്തു. കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല മലയാളം പ്രഫസർ ഡോ: എം കൃഷ്ണൻ നമ്പൂതിരി സുരേന്ദ്രൻ മാങ്ങാട്ടിൻ്റെ പുതിയ നോവൽ “ബാലരാമന്റെ വായനാനുഭവം”‘ പങ്കുവെച്ചു. സ്ക്കൂളിൽ കവിതാ രചനാ വിജയി കൾക്കുള്ള സമ്മാനദാനം പ്രശസ്ത കവി സെബാസ്റ്റ്യൻ നിർവ്വഹിച്ചു. ഉണ്ണികൃഷ്ണൻ തഷ്ണാത്ത് ഡോ: സുരേഷിനെ ഷാളണിയിച്ച് അനുമോദിച്ചു. സുരേന്ദ്രൻ മണ്ടാട്ട് മെമൊന്റോ നൽകി അനുമോദിച്ചു. ഇ.ജി ബാബു പ്രശസ്തി പത്രം നൽകി ആദരിച്ചു. സ്ക്കൂൾ പ്രിൻസിപ്പൽ ഒ.വി സാജു ആമുഖ പ്രഭാഷണം നടത്തി.ഷൈൻ നെടിയിരിപ്പിൽ .എൻ.എസ് രമേഷ് ബാബു .എം.പി നടാഷ . ഇ.ഐ മുജീബ്.ജെ.പി വിനോദ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഉണ്ണികൃഷ്ണൻ തൈപറമ്പത്ത് സ്വാഗതവും പി.വി സുദീപ് മാസ്റ്റർ നന്ദിയും പറഞ്ഞുവി.പി.എം എസ് .എൻ.ഡി.പി ഹയർ സെക്കൻഡറി സ്ക്കൂൾ മഹാകവി കുമാരനാശാൻ ഗവേഷണ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് സമ്മേളനം നടത്തി
. സർഗ്ഗം 2022 എന്ന പേരിൽ സംഘടിപ്പിച്ച ചടങ്ങിൽ ഡോ: ആർ സുരേഷിനെ ആദരിച്ചു. എസ്.എൻ.ഡി.പി യോഗം നാട്ടിക യൂണിയൻ പ്രസിഡന്റ് ഉണ്ണികൃഷ്ണൻ തഷ്ണാത്ത് അദ്ധ്യക്ഷത വഹിച്ചു. ഡി.വൈ.എസ്.പി യും പ്രശസ്ത നോവലിസ്റ്റുമായ സുരേന്ദ്രൻ മാങ്ങാട്ട് സർഗ്ഗം 2022 ഉദ്ഘാടനം ചെയ്തു.
കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല മലയാളം പ്രഫസർ ഡോ: എം കൃഷ്ണൻ നമ്പൂതിരി
സുരേന്ദ്രൻ മാങ്ങാട്ടിൻ്റെ പുതിയ നോവൽ “ബാലരാമന്റെ വായനാനുഭവം”‘ പങ്കുവെച്ചു. സ്ക്കൂളിൽ കവിതാ രചനാ വിജയി കൾക്കുള്ള സമ്മാനദാനം പ്രശസ്ത കവി സെബാസ്റ്റ്യൻ നിർവ്വഹിച്ചു. ഉണ്ണികൃഷ്ണൻ തഷ്ണാത്ത് ഡോ: സുരേഷിനെ ഷാളണിയിച്ച് അനുമോദിച്ചു. സുരേന്ദ്രൻ മണ്ടാട്ട് മെമൊന്റോ നൽകി അനുമോദിച്ചു. ഇ.ജി ബാബു പ്രശസ്തി പത്രം നൽകി ആദരിച്ചു. സ്ക്കൂൾ പ്രിൻസിപ്പൽ ഒ.വി സാജു ആമുഖ പ്രഭാഷണം നടത്തി.ഷൈൻ നെടിയിരിപ്പിൽ .എൻ.എസ് രമേഷ് ബാബു .എം.പി നടാഷ . ഇ.ഐ മുജീബ്.ജെ.പി വിനോദ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഉണ്ണികൃഷ്ണൻ തൈപറമ്പത്ത് സ്വാഗതവും പി.വി സുദീപ് മാസ്റ്റർ നന്ദിയും പറഞ്ഞു