കാർഷികംഗ്രാമ വാർത്ത.
ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ് 13 -ാം വാർഡ് വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ
ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ് 13 -ാം വാർഡ് വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ
കുടുംബശ്രീ,
CUC ഭാരവാഹികൾക്ക്
സ്വീകരണവും
യൂത്ത് കോൺഗ്രസ് ദേശിയ വ്യക്താവായി തിരഞ്ഞെടുത്ത
മുഹമ്മദ് ഹാഷിമിനും
നവ കേരളവും ദുരന്ത നിവാരണ പ്രവർത്തനങ്ങളുമെന്ന പുസ്തകം രചിച്ച
എൻ മദനമോഹനനും
സ്നേഹാദരവും നൽകി.
കോൺഗ്രസ് വാർഡ് പ്രസിഡന്റ് കെ എ മുജീബിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് ടി എൻ പ്രതാപൻ എം പി ഉത്ഘാടനം ചെയ്തു.
പ്രതാപൻ എം പി യുടെ വാർഡിൽ 11 യൂണിറ്റ് കമ്മറ്റികൾ പൂർത്തികരിച്ചു.
രൂപീകരിച്ച യൂണിറ്റ് കമ്മറ്റികളുടെ നേതൃത്വത്തിൽ പുതിയ ഗ്രാമ വികസന പദ്ധതികൾ ആവിഷ്‌കരിച്ചു നടപ്പിലാക്കുമെന്ന് ടി എൻ പ്രതാപൻ എം പി പറഞ്ഞു.
ആദ്യഘട്ടത്തിൽ ജൈവ പച്ചക്കറി കൃഷിക്ക് തുടക്കം കുറിക്കും
ഓണത്തോട് അനുബന്ധിച്ച് പലിശ രഹിത സമ്പാദ്യപദ്ധതി ആരംഭിക്കുമെന്നും എം പി പറഞ്ഞു.
പുതിയതായി കോൺഗ്രസിലേക്ക് കടന്ന് വന്നവർക്ക് മെമ്പർഷിപ്പ് വിതരണവും എം. പി നടത്തി
ചടങ്ങിൽ കെ പി സി സി സെക്രട്ടറി സുനിൽ അന്തിക്കാട്, ഡി സി സി സെക്രട്ടറി സി എം നൗഷാദ്,
മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ഗഫൂർ തളിക്കുളം,ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളായ പി ഐ ഷൗക്കത്തലി, പി എം അമീറുദ്ധീൻ ഷ, എ എം മെഹബൂബ്, പി എസ് സുൽഫിക്കർ, ലിന്റ സുഭാഷ് ചന്ദ്രൻ,എൻ എം ഭാസ്കരൻ, അബ്‌ദുൾ കാദർ പുതിയവീട്ടിൽ എന്നിവർ സംസാരിച്ചു.