പെരിങ്ങോട്ടുകര ശ്രീ ഞാറ്റുവെട്ടി കല്ലട ഭഗവതി ക്ഷേത്രത്തിലെ ഉച്ചാൽ മഹോത്സവം ആഘോഷിച്ചു..
പെരിങ്ങോട്ടുകര ശ്രീ ഞാറ്റുവെട്ടി കല്ലട ഭഗവതി ക്ഷേത്രത്തിലെ ഉച്ചാൽ മഹോത്സവം ആഘോഷിച്ചു.. രാവിലെ അഷ്ടദ്രവ്യസമേതം മഹാഗണപതി ഹവനം, ഉഷ: പൂജ, പഞ്ചവിംശതി, കലശാഭിഷേകം, എതിർത്ത് പൂജ, ശ്രീബലി, നടക്കൽ പറനിറയ്ക്കൽ, മദ്ധ്യാഹ്നപൂജ, മഞ്ഞപ്പയറ്റടി, വൈകീട്ട് എഴുന്നള്ളിപ്പ് ദീപാരാധന, പറ്റ്, കേളി എന്നിവയുണ്ടായി. തുടർന്ന് രാത്രി ഗന്ധർവ്വ പൂജ, തായമ്പക ഗുരുതി തർപ്പണം എന്ന നടന്നു. ചടങ്ങുകൾക്ക് പി.കെ.ഭാസ്കരൻ തന്ത്രികൾ മുഖ്യകാർമ്മികത്വം വഹിച്ചു.പൂനാരി ഉണ്ണികൃഷ്ണൻ്റെ പ്രാമാണിത്വത്തിൽ മേളം അരങ്ങേറി. വടക്കുംനാഥൻ ഗണപതി തിടമ്പേറ്റി.ക്ഷേത്രം ഭാരവാഹികളായ പ്രസിഡൻ്റ് എൻ.യു.രവീന്ദ്രൻ, സെക്രട്ടറി സുഭാഷ്ഞാറ്റുവെട്ടി, ഖജാൻജി എൻ.ഐ.രാധാകൃഷ്ണൻ, വൈസ് പ്രസിഡൻ്റുമാരായ എൻ.ആർ.രാമൻ, എൻ.എം.ബാബുരാജ്, എൻ.ജി.മണികണ്ഠൻ, എൻ.എസ്.പ്രകാശൻ, എൻ.എസ്.നാരായണൻ, എൻ.കെ.ദിവാകരൻ, മുഖ്യ രക്ഷാധികാരി എൻ.എസ്.റാം മോഹൻ, എൻ.ആർ.രാജാറാം എന്നിവർ നേതൃത്വം നൽകി.രാവിലെ അഷ്ടദ്രവ്യസമേതം മഹാഗണപതി ഹവനം, ഉഷ: പൂജ, പഞ്ചവിംശതി, കലശാഭിഷേകം, എതിർത്ത് പൂജ, ശ്രീബലി, നടക്കൽ പറനിറയ്ക്കൽ, മദ്ധ്യാഹ്നപൂജ, മഞ്ഞപ്പയറ്റടി, വൈകീട്ട് എഴുന്നള്ളിപ്പ് ദീപാരാധന, പറ്റ്, കേളി എന്നിവയുണ്ടായി. തുടർന്ന് രാത്രി ഗന്ധർവ്വ പൂജ, തായമ്പക ഗുരുതി തർപ്പണം എന്ന നടന്നു. ചടങ്ങുകൾക്ക് പി.കെ.ഭാസ്കരൻ തന്ത്രികൾ മുഖ്യകാർമ്മികത്വം വഹിച്ചു.പൂനാരി ഉണ്ണികൃഷ്ണൻ്റെ പ്രാമാണിത്വത്തിൽ മേളം അരങ്ങേറി. വടക്കുംനാഥൻ ഗണപതി തിടമ്പേറ്റി.ക്ഷേത്രം ഭാരവാഹികളായ പ്രസിഡൻ്റ് എൻ.യു.രവീന്ദ്രൻ, സെക്രട്ടറി സുഭാഷ്ഞാറ്റുവെട്ടി, ഖജാൻജി എൻ.ഐ.രാധാകൃഷ്ണൻ, വൈസ് പ്രസിഡൻ്റുമാരായ എൻ.ആർ.രാമൻ, എൻ.എം.ബാബുരാജ്, എൻ.ജി.മണികണ്ഠൻ, എൻ.എസ്.പ്രകാശൻ, എൻ.എസ്.നാരായണൻ, എൻ.കെ.ദിവാകരൻ, മുഖ്യ രക്ഷാധികാരി എൻ.എസ്.റാം മോഹൻ, എൻ.ആർ.രാജാറാം എന്നിവർ നേതൃത്വം നൽകി.