വിദ്യാഭ്യാസം

കുരുന്നുകളെത്തി; ആവേശമായി ജില്ലാതല പ്രീ പ്രൈമറി പ്രവേശനോത്സവം

കുരുന്നുകളെത്തി; ആവേശമായി ജില്ലാതല പ്രീ പ്രൈമറി പ്രവേശനോത്സവം തൃശൂര്‍:ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് പ്രീ പ്രൈമറി സ്‌കൂളുകള്‍ തുറന്നു. ജില്ലാതല പ്രീ പ്രൈമറി പ്രവേശനോത്സവം തൃശൂര്‍ സേക്രഡ് ഹാര്‍ട്ട് എല്‍ പി സ്‌കൂളില്‍ പി ബാലചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ആദ്യമായി സ്‌കൂളിലെത്തുന്നതിന്റെ കൗതുകം മാറാതെയാണ് കുരുന്നുകളോരോരുത്തരും സ്‌കൂളിലെത്തിയത്. കരച്ചിലും സങ്കടവുമില്ലാതെ കളിചിരിയോടെയെത്തിയ കുട്ടികളെ അധ്യാപകര്‍ കളിപ്പാട്ടവും മധുരവും നല്‍കി വരവേറ്റു. 22 മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് പ്രീ പ്രൈമറി ക്ലാസുകള്‍ ആരംഭിച്ചത്. അതുകൊണ്ടുതന്നെ ആദ്യമായി സ്‌കൂളുകളിലെത്തിയത് നിരവധി കുട്ടികളാണ്. കോവിഡ് മാനദണ്ഡം കൃത്യമായി പാലിക്കുന്നതിനാല്‍ കുഞ്ഞുങ്ങളെ ക്ലാസുകളില്‍ വിടാന്‍ രക്ഷിതാക്കള്‍ക്കും ആശങ്കയുണ്ടായിരുന്നില്ല. എല്ലാ ഉപജില്ലകളിലും പ്രവേശനോത്സവം നടന്നു. ചാലക്കുടി ഉപജില്ലാതല പ്രവേശനോത്സവം മറ്റത്തൂര്‍ ജി എല്‍ പി സ്‌കൂളില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിപിന്‍ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ മോഡല്‍ പ്രീ പ്രൈമറി വിദ്യാലയമാണിത്. തൃശൂര്‍ വെസ്റ്റ് ഉപജില്ലാതല ഉദ്ഘാടനം പോന്നോര്‍ ജി ഡബ്ലിയു എല്‍ പി എസിലും വലപ്പാട് ഉപജില്ലാ പ്രവേശനോത്സവം നാട്ടിക സൗത്ത് എസ് എന്‍ ഡി പി എല്‍ പി സ്‌കൂളിലും നടന്നു. ഒന്നാം തരം മുതല്‍ ഒമ്പതാം തരം വരെയുള്ള ക്ലാസ്സുകളിലെ കുട്ടികള്‍ സ്‌കൂളുകളില്‍ മൂന്നാഴ്ചക്കാലത്തെ ഇടവേളയ്ക്ക് ശേഷം തിങ്കളാഴ്ച എത്തിച്ചേര്‍ന്നു. 10,11,12 ക്ലാസ്സുകളിലെ കുട്ടികള്‍ക്ക് വൈകുന്നേരം വരെയാണ് ക്ലാസ്സ്. ഒന്ന് മുതല്‍ ഒമ്പത് വരെ ക്ലാസ്സുകളിലെ കുട്ടികള്‍ക്കും വൈകുന്നേരം വരെ ക്ലാസ്സ് എന്നത് സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്. ജില്ലയില്‍ പത്താംതരത്തിലെ കുട്ടികളുടെ പാഠഭാഗങ്ങളെല്ലാം ഭൂരിഭാഗവും പഠിപ്പിച്ചുകഴിഞ്ഞു. മിക്ക സ്‌കൂളുകളിലും റിവിഷനുകളും ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. പരീക്ഷ സംബന്ധിച്ച് യാതൊരു വിധത്തിലുള്ള ആശങ്കക്കും അടിസ്ഥാനമില്ലെന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ ടി വി മദനമോഹനന്‍ അറിയിച്ചു. സേക്രഡ് ഹാര്‍ട്ട് എല്‍ പി സ്‌കൂളില്‍ നടന്ന പ്രവേശനോത്സവത്തില്‍ തെരഞ്ഞെടുക്കപ്പെട്ട രണ്ടു കുട്ടികള്‍ക്ക് സി ബാലചന്ദ്രന്‍ എംഎല്‍എ തൊപ്പിയും കിരീടവും അണിയിച്ചു. എല്ലാ കുട്ടികള്‍ക്കും വിസിലുകള്‍, കാറ്റാടി തുടങ്ങിയ കളിപ്പാട്ടങ്ങളും കളര്‍ പെന്‍സിലും നിറം കൊടുക്കാനുള്ള പുസ്തകങ്ങളും വിതരണം ചെയ്തു. വിദ്യാഭ്യാസ ഉപഡയറക്ടര്‍ ടി വി മദനമോഹനന്‍ അധ്യക്ഷനായി. ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ എം ശ്രീജ, എസ് എസ് കെ പ്രോഗ്രാം ഓഫീസര്‍ ബ്രിജി, തൃശൂര്‍ ഡി ഇ ഒ പി വി മനോജ്കുമാര്‍, തൃശൂര്‍ ഈസ്റ്റ് എ ഇ ഒ പി എം ബാലകൃഷ്ണന്‍, ഹൈസ്‌കൂള്‍ ഹെഡ്മിസ്‌ട്രെസ്സ് ദിയ ഗ്രേസ്, പി ടി എ വൈസ് പ്രസിഡന്റ് ലിറ്റോ ഡേവിസ് തുടങ്ങിയവര്‍ സംസാരിച്ചു.തൃശൂര്‍:ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് പ്രീ പ്രൈമറി സ്‌കൂളുകള്‍ തുറന്നു. ജില്ലാതല പ്രീ പ്രൈമറി പ്രവേശനോത്സവം തൃശൂര്‍ സേക്രഡ് ഹാര്‍ട്ട് എല്‍ പി സ്‌കൂളില്‍ പി ബാലചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ആദ്യമായി സ്‌കൂളിലെത്തുന്നതിന്റെ കൗതുകം മാറാതെയാണ് കുരുന്നുകളോരോരുത്തരും സ്‌കൂളിലെത്തിയത്. കരച്ചിലും സങ്കടവുമില്ലാതെ കളിചിരിയോടെയെത്തിയ കുട്ടികളെ അധ്യാപകര്‍ കളിപ്പാട്ടവും മധുരവും നല്‍കി വരവേറ്റു. 22 മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് പ്രീ പ്രൈമറി ക്ലാസുകള്‍ ആരംഭിച്ചത്. അതുകൊണ്ടുതന്നെ ആദ്യമായി സ്‌കൂളുകളിലെത്തിയത് നിരവധി കുട്ടികളാണ്. കോവിഡ് മാനദണ്ഡം കൃത്യമായി പാലിക്കുന്നതിനാല്‍ കുഞ്ഞുങ്ങളെ ക്ലാസുകളില്‍ വിടാന്‍ രക്ഷിതാക്കള്‍ക്കും ആശങ്കയുണ്ടായിരുന്നില്ല.

എല്ലാ ഉപജില്ലകളിലും പ്രവേശനോത്സവം നടന്നു. ചാലക്കുടി ഉപജില്ലാതല പ്രവേശനോത്സവം മറ്റത്തൂര്‍ ജി എല്‍ പി സ്‌കൂളില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിപിന്‍ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ മോഡല്‍ പ്രീ പ്രൈമറി വിദ്യാലയമാണിത്. തൃശൂര്‍ വെസ്റ്റ് ഉപജില്ലാതല ഉദ്ഘാടനം പോന്നോര്‍ ജി ഡബ്ലിയു എല്‍ പി എസിലും വലപ്പാട് ഉപജില്ലാ പ്രവേശനോത്സവം നാട്ടിക സൗത്ത് എസ് എന്‍ ഡി പി എല്‍ പി സ്‌കൂളിലും നടന്നു.

ഒന്നാം തരം മുതല്‍ ഒമ്പതാം തരം വരെയുള്ള ക്ലാസ്സുകളിലെ കുട്ടികള്‍ സ്‌കൂളുകളില്‍ മൂന്നാഴ്ചക്കാലത്തെ ഇടവേളയ്ക്ക് ശേഷം തിങ്കളാഴ്ച എത്തിച്ചേര്‍ന്നു. 10,11,12 ക്ലാസ്സുകളിലെ കുട്ടികള്‍ക്ക് വൈകുന്നേരം വരെയാണ് ക്ലാസ്സ്. ഒന്ന് മുതല്‍ ഒമ്പത് വരെ ക്ലാസ്സുകളിലെ കുട്ടികള്‍ക്കും വൈകുന്നേരം വരെ ക്ലാസ്സ് എന്നത് സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്. ജില്ലയില്‍ പത്താംതരത്തിലെ കുട്ടികളുടെ പാഠഭാഗങ്ങളെല്ലാം ഭൂരിഭാഗവും പഠിപ്പിച്ചുകഴിഞ്ഞു. മിക്ക സ്‌കൂളുകളിലും റിവിഷനുകളും ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. പരീക്ഷ സംബന്ധിച്ച് യാതൊരു വിധത്തിലുള്ള ആശങ്കക്കും അടിസ്ഥാനമില്ലെന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ ടി വി മദനമോഹനന്‍ അറിയിച്ചു.

സേക്രഡ് ഹാര്‍ട്ട് എല്‍ പി സ്‌കൂളില്‍ നടന്ന പ്രവേശനോത്സവത്തില്‍ തെരഞ്ഞെടുക്കപ്പെട്ട രണ്ടു കുട്ടികള്‍ക്ക് സി ബാലചന്ദ്രന്‍ എംഎല്‍എ തൊപ്പിയും കിരീടവും അണിയിച്ചു. എല്ലാ കുട്ടികള്‍ക്കും വിസിലുകള്‍, കാറ്റാടി തുടങ്ങിയ കളിപ്പാട്ടങ്ങളും കളര്‍ പെന്‍സിലും നിറം കൊടുക്കാനുള്ള പുസ്തകങ്ങളും വിതരണം ചെയ്തു. വിദ്യാഭ്യാസ ഉപഡയറക്ടര്‍ ടി വി മദനമോഹനന്‍ അധ്യക്ഷനായി. ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ എം ശ്രീജ, എസ് എസ് കെ പ്രോഗ്രാം ഓഫീസര്‍ ബ്രിജി, തൃശൂര്‍ ഡി ഇ ഒ പി വി മനോജ്കുമാര്‍, തൃശൂര്‍ ഈസ്റ്റ് എ ഇ ഒ പി എം ബാലകൃഷ്ണന്‍, ഹൈസ്‌കൂള്‍ ഹെഡ്മിസ്‌ട്രെസ്സ് ദിയ ഗ്രേസ്, പി ടി എ വൈസ് പ്രസിഡന്റ് ലിറ്റോ ഡേവിസ് തുടങ്ങിയവര്‍ സംസാരിച്ചു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close