സിപിഎം വിട്ടു സിപിഐ യിലേക്ക് വന്നവരെ സ്വീകരിച്ചു
സിപിഎം വിട്ടു സിപിഐ യിലേക്ക് വന്നവരെ സ്വീകരിച്ചു വലപ്പാട് :സിപിഐ യിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ച സിപിഎം പാർട്ടി മെമ്പറും, മഹിളാ നേതാവും ഡി വൈ എഫ് ഐ സജ്ജീവ പ്രവർത്തകനും അടങ്ങുന്ന കുടുംബത്തിന് സ്വീകരണം നൽകി. പതാക ഉയർത്തലിനും രക്തസാക്ഷികൾക്ക് പുഷ്പാർച്ചനക്കും ശേഷം നടന്ന അത്താണി ബ്രാഞ്ച് സമ്മേളനം സിപിഐ തൃശൂർ ജില്ല അസിസ്റ്റന്റ് സെക്രട്ടറി ടി ആർ രമേഷ്കുമാർ ഉത്ഘാടനം ചെയ്തു. പാർട്ടിയിലേക്ക് വന്ന വെള്ളാനി ത്യാഗരാജൻ, ശ്രീമതിത്യാഗരാജൻ, ശ്രീകുമാർ, നിഷാശ്രീകുമാർ, എന്നിവരെ രക്തഹാരംഅണിയിച്ച് സിപിഐ നേരിൻ്റെപാതയിലേക്ക് സ്വീകരിച്ചു . രജിൽ വിജയൻ ആദ്യക്ഷത വഹിച്ചു സിപിഐ മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി കിഷോർ, സെക്രട്ടറിയേറ്റുമെമ്പർ ശശിധരൻ ലോക്കൽ സെക്രട്ടറി സുഭാഷ് ലോക്കൽ കമ്മിറ്റി മെമ്പർ കിഷോർ വാഴപ്പുള്ളി,ലാൽ കച്ചില്ലം, എ ഐ വൈ എഫ് മേഖല പ്രസിഡൻ്റ് മുബീഷ് പനക്കൽ . അഡ്വ:കെ ജെ യദുകൃഷ്ണ, ശ്രീകലശിവദാസ് അജിത് നന്ദൻ ,കെ. ആർ അശോകൻ, കെ സി സദാനന്ദൻ ഷഡാനനൻ, പുത്തൂർ ബിജോയ് തുടങ്ങിയവർ സംസാരിച്ചു… ബ്രാഞ്ച് സമ്മേളനത്തിൽ വച്ച് ബ്രാഞ്ച് സെക്രട്ടറിയായി ലാൽ കച്ചില്ലത്തിനെയും ,അസിസ്റ്റൻ്റ് സെക്രട്ടറിയായി രജിൽ വിജയനെയും സമ്മേളനം വീണ്ടും തിരഞ്ഞെടുത്തു . ഉയർന്ന ജനനിരക്ക് പരിഗണിച്ച് വലപ്പാട് വില്ലേജ് വിഭജിച്ച് എടമുട്ടത്തും, വലപ്പാടും വില്ലേജ് ഓഫീസുകൾ രൂപീകരിക്കണമെന്ന് സി പി ഐ അത്താണി ബ്രാഞ്ച് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.വലപ്പാട് :സിപിഐ യിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ച സിപിഎം പാർട്ടി മെമ്പറും, മഹിളാ നേതാവും ഡി വൈ എഫ് ഐ സജ്ജീവ പ്രവർത്തകനും അടങ്ങുന്ന കുടുംബത്തിന് സ്വീകരണം നൽകി. പതാക ഉയർത്തലിനും രക്തസാക്ഷികൾക്ക് പുഷ്പാർച്ചനക്കും ശേഷം നടന്ന അത്താണി ബ്രാഞ്ച് സമ്മേളനം സിപിഐ തൃശൂർ ജില്ല അസിസ്റ്റന്റ് സെക്രട്ടറി ടി ആർ രമേഷ്കുമാർ ഉത്ഘാടനം ചെയ്തു.
പാർട്ടിയിലേക്ക് വന്ന വെള്ളാനി ത്യാഗരാജൻ, ശ്രീമതിത്യാഗരാജൻ, ശ്രീകുമാർ, നിഷാശ്രീകുമാർ, എന്നിവരെ രക്തഹാരംഅണിയിച്ച് സിപിഐ നേരിൻ്റെപാതയിലേക്ക് സ്വീകരിച്ചു .
രജിൽ വിജയൻ ആദ്യക്ഷത വഹിച്ചു സിപിഐ മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി കിഷോർ, സെക്രട്ടറിയേറ്റുമെമ്പർ ശശിധരൻ ലോക്കൽ സെക്രട്ടറി സുഭാഷ് ലോക്കൽ കമ്മിറ്റി മെമ്പർ കിഷോർ വാഴപ്പുള്ളി,ലാൽ കച്ചില്ലം, എ ഐ വൈ എഫ് മേഖല പ്രസിഡൻ്റ് മുബീഷ് പനക്കൽ . അഡ്വ:കെ ജെ യദുകൃഷ്ണ, ശ്രീകലശിവദാസ് അജിത് നന്ദൻ ,കെ. ആർ അശോകൻ, കെ സി സദാനന്ദൻ ഷഡാനനൻ, പുത്തൂർ ബിജോയ് തുടങ്ങിയവർ സംസാരിച്ചു…
ബ്രാഞ്ച് സമ്മേളനത്തിൽ വച്ച് ബ്രാഞ്ച് സെക്രട്ടറിയായി ലാൽ കച്ചില്ലത്തിനെയും ,അസിസ്റ്റൻ്റ് സെക്രട്ടറിയായി രജിൽ വിജയനെയും സമ്മേളനം വീണ്ടും തിരഞ്ഞെടുത്തു .
ഉയർന്ന ജനനിരക്ക് പരിഗണിച്ച് വലപ്പാട് വില്ലേജ് വിഭജിച്ച് എടമുട്ടത്തും, വലപ്പാടും വില്ലേജ് ഓഫീസുകൾ രൂപീകരിക്കണമെന്ന് സി പി ഐ അത്താണി ബ്രാഞ്ച് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.