തൊഴിൽ

കാട്ടൂര്‍ സ്‌കില്‍ ഡവലപ്‌മെന്റ് സൊസൈറ്റിക്ക് തുടക്കം

കാട്ടൂര്‍ സ്‌കില്‍ ഡവലപ്‌മെന്റ് സൊസൈറ്റിക്ക് തുടക്കം കേരള സര്‍ക്കാര്‍ വ്യവസായ വകുപ്പിന്റെ കീഴില്‍ നൈപുണ്യ തൊഴില്‍ പരിശീലനത്തിന്റെ ഭാഗമായി കാട്ടൂര്‍ പഞ്ചായത്തില്‍ ആരംഭിച്ചിട്ടുള്ള സ്‌കില്‍ ഡെവലപ്പ്മെന്റ് ഇന്‍ഡസ്ട്രിയല്‍ കോഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഓഫീസ് ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ-സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ ആര്‍ ബിന്ദു നിര്‍വഹിച്ചു. സംസ്ഥാനത്ത് അഭ്യസ്ത വിദ്യരായ തൊഴിലാന്വേഷകരുടെ എണ്ണം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ അവരിലെ കഴിവുകള്‍ വികസിപിടിച്ചെടുക്കുന്നതിനും സ്വയം തൊഴില്‍ അധിഷ്ഠിത ജീവിതം പ്രാപ്തമാക്കുന്നതിനുമാണ് നൈപുണ്യ വികസന പദ്ധതി സര്‍കക്കാര്‍ ആവിഷകരിച്ചിട്ടുള്ളത്. അതിനായി ഇത്തരത്തിലുള്ള സ്‌കില്‍ ഡെവലപ്പ്മെന്റ് സൊസൈറ്റികളിലൂടെ ജോലി സാധ്യത വര്‍ദ്ധിപ്പിക്കാനാണ് പ്രധാനമായും ഉദ്ദേശിക്കുന്നത് എന്നും മന്ത്രി പറഞ്ഞു. വ്യവസായ വകുപ്പിന് കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കാട്ടൂരിലെ സൊസൈറ്റിക്ക് സ്വന്തമായി ജിഎസ്ടി, പാന്‍കാര്‍ഡ് എന്നിവ ലഭ്യമായിട്ടുണ്ട്. സൊസൈറ്റിയില്‍ നിലവില്‍ അംഗമായിട്ടുള്ള മെമ്പര്‍മാരെ അവരുടെ കഴിവുകള്‍ക്കനുസരിച്ചു തരംതിരിച്ചു സര്‍ക്കാര്‍, സര്‍ക്കാരിതര കോണ്ട്രാക്ട് വര്‍ക്കുകള്‍, കെട്ടിട നിര്‍മ്മാണ ജോലികള്‍, കാറ്ററിംഗ് ജോലികള്‍, ഓഫീസ് ജോലികള്‍, എന്‍ജിനീയറിങ് വര്‍ക്കുകള്‍ തുടങ്ങിയ ജോലികള്‍ ആരംഭിക്കാനാണ് നിലവില്‍ സൊസൈറ്റി ഉദ്ദേശിക്കുന്നത്. വിപണന കേന്ദ്രങ്ങളും നഴ്സറികളും മെഡിക്കല്‍ ലാബും ഭാവിയില്‍ ഉദ്ദേശിക്കുന്നുണ്ട്. ഷെയര്‍ ഉള്‍പ്പെടെ അംഗത്വ ഫീസിന് 600 രൂപയാണ് ഈടാക്കുന്നത്. ഷെയര്‍ വേണ്ടാത്തവര്‍ക്ക് 100 രൂപ നല്‍കിയും അംഗത്വം എടുക്കാവുന്നതാണ്. പ്രധാനമായും കാട്ടൂര്‍ നിവാസികളെയാണ് അംഗങ്ങള്‍ ആക്കുന്നത്. കാട്ടൂര്‍ ഗവ ഹൈസ്‌കൂള്‍ പരിസരത്തെ സംഘം ഓഫീസില്‍ വച്ച് ചേര്‍ന്ന ഉദ്ഘാടന ചടങ്ങില്‍ കാട്ടൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീജ പവിത്രന്‍ അദ്ധ്യക്ഷത വഹിച്ചു. തൃശൂര്‍ ജില്ലാ വ്യവസായ കേന്ദ്രം ഡെപ്യൂട്ടി രജിസ്ട്രാര്‍ ടി എസ് മായാദേവി, മുകുന്ദപുരം താലൂക്ക് വ്യവസായ ഓഫീസര്‍ വി എസ് ജലജ, മുകുന്ദപുരം താലൂക്ക് വ്യവസായ ഓഫീസ് സഹകരണ ഇന്‍സ്‌പെക്ടര്‍ മെറിന്‍ ജോര്‍ജ് , സംഘം രക്ഷാധികാരി എന്‍ ബി പവിത്രന്‍, സംഘം പ്രസിഡന്റ് കെ സി മണിക്കുട്ടന്‍, സെക്രട്ടറി മില്‍സ തോമസ് എന്നിവര്‍ പങ്കെടുത്തു.കേരള സര്‍ക്കാര്‍ വ്യവസായ വകുപ്പിന്റെ കീഴില്‍ നൈപുണ്യ തൊഴില്‍ പരിശീലനത്തിന്റെ ഭാഗമായി കാട്ടൂര്‍ പഞ്ചായത്തില്‍ ആരംഭിച്ചിട്ടുള്ള സ്‌കില്‍ ഡെവലപ്പ്മെന്റ് ഇന്‍ഡസ്ട്രിയല്‍ കോഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഓഫീസ് ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ-സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ ആര്‍ ബിന്ദു നിര്‍വഹിച്ചു. സംസ്ഥാനത്ത് അഭ്യസ്ത വിദ്യരായ തൊഴിലാന്വേഷകരുടെ എണ്ണം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ അവരിലെ കഴിവുകള്‍ വികസിപിടിച്ചെടുക്കുന്നതിനും സ്വയം തൊഴില്‍ അധിഷ്ഠിത ജീവിതം പ്രാപ്തമാക്കുന്നതിനുമാണ് നൈപുണ്യ വികസന പദ്ധതി സര്‍കക്കാര്‍ ആവിഷകരിച്ചിട്ടുള്ളത്. അതിനായി ഇത്തരത്തിലുള്ള സ്‌കില്‍ ഡെവലപ്പ്മെന്റ് സൊസൈറ്റികളിലൂടെ ജോലി സാധ്യത വര്‍ദ്ധിപ്പിക്കാനാണ് പ്രധാനമായും ഉദ്ദേശിക്കുന്നത് എന്നും മന്ത്രി പറഞ്ഞു.

വ്യവസായ വകുപ്പിന് കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കാട്ടൂരിലെ സൊസൈറ്റിക്ക് സ്വന്തമായി ജിഎസ്ടി, പാന്‍കാര്‍ഡ് എന്നിവ ലഭ്യമായിട്ടുണ്ട്. സൊസൈറ്റിയില്‍ നിലവില്‍ അംഗമായിട്ടുള്ള മെമ്പര്‍മാരെ അവരുടെ കഴിവുകള്‍ക്കനുസരിച്ചു തരംതിരിച്ചു സര്‍ക്കാര്‍, സര്‍ക്കാരിതര കോണ്ട്രാക്ട് വര്‍ക്കുകള്‍, കെട്ടിട നിര്‍മ്മാണ ജോലികള്‍, കാറ്ററിംഗ് ജോലികള്‍, ഓഫീസ് ജോലികള്‍, എന്‍ജിനീയറിങ് വര്‍ക്കുകള്‍ തുടങ്ങിയ ജോലികള്‍ ആരംഭിക്കാനാണ് നിലവില്‍ സൊസൈറ്റി ഉദ്ദേശിക്കുന്നത്. വിപണന കേന്ദ്രങ്ങളും നഴ്സറികളും മെഡിക്കല്‍ ലാബും ഭാവിയില്‍ ഉദ്ദേശിക്കുന്നുണ്ട്. ഷെയര്‍ ഉള്‍പ്പെടെ അംഗത്വ ഫീസിന് 600 രൂപയാണ് ഈടാക്കുന്നത്. ഷെയര്‍ വേണ്ടാത്തവര്‍ക്ക് 100 രൂപ നല്‍കിയും അംഗത്വം എടുക്കാവുന്നതാണ്. പ്രധാനമായും കാട്ടൂര്‍ നിവാസികളെയാണ് അംഗങ്ങള്‍ ആക്കുന്നത്.

കാട്ടൂര്‍ ഗവ ഹൈസ്‌കൂള്‍ പരിസരത്തെ സംഘം ഓഫീസില്‍ വച്ച് ചേര്‍ന്ന ഉദ്ഘാടന ചടങ്ങില്‍ കാട്ടൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീജ പവിത്രന്‍ അദ്ധ്യക്ഷത വഹിച്ചു. തൃശൂര്‍ ജില്ലാ വ്യവസായ കേന്ദ്രം ഡെപ്യൂട്ടി രജിസ്ട്രാര്‍ ടി എസ് മായാദേവി, മുകുന്ദപുരം താലൂക്ക് വ്യവസായ ഓഫീസര്‍ വി എസ് ജലജ, മുകുന്ദപുരം താലൂക്ക് വ്യവസായ ഓഫീസ് സഹകരണ ഇന്‍സ്‌പെക്ടര്‍ മെറിന്‍ ജോര്‍ജ് , സംഘം രക്ഷാധികാരി എന്‍ ബി പവിത്രന്‍, സംഘം പ്രസിഡന്റ് കെ സി മണിക്കുട്ടന്‍, സെക്രട്ടറി മില്‍സ തോമസ് എന്നിവര്‍ പങ്കെടുത്തു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close