വലപ്പാട് ഉപജില്ലാ തല പ്രീ പ്രൈമറി പ്രവേശനോത്സവം
വലപ്പാട് ഉപജില്ലാ തല പ്രീ പ്രൈമറി പ്രവേശനോത്സവം വലപ്പാട് ഉപജില്ലാ തല പ്രി പ്രൈമറി പ്രവേശനോത്സവം നാട്ടിക സൗത്ത് എസ്.എൻ.ഡി.പി. എൻ.പി സ്കൂളിൽ വെച്ച് നടന്നു. വലപ്പാട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീമതി കെ.ബി ബീന ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് സിജ ജയരാജ് അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് ടി.പി സിന്ധു ടീച്ചർ സ്വാഗതമാശംസിച്ചു. തളിക്കുളം ബി.പി.സി മോഹൻ രാജ് മാസ്റ്റർ . ബി.ആർ.സി പ്രതിനിധികളായ ബിത ടീച്ചർ. ജെന്നി ടീച്ചർ ശ്രീലക്ഷ്മി ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ചു. തോരണങ്ങൾ കൊണ്ടും ബലൂണുകൾ കൊണ്ടും വർണാഭമാക്കിയ സ്ക്കൂൾ അങ്കണത്തിൽ പഠനോപകരണങ്ങൾ . പൂച്ചെണ്ട് . അക്ഷര ബലൂൺ . നോട്ട് പുസ്തകം. മധുര പലഹാരങ്ങൾ എന്നിവ നൽകി കൊണ്ടായിരുന്നു നവാഗതരെ വരവേറ്റത്. ചടങ്ങിൽ പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങൾ . രക്ഷിതാക്കൾ അധ്യാപകർ എന്നിവർ പങ്കെടുത്തു. പ്രീ പ്രൈമറി അധ്യാപിക പി.എസ് ഷാജിത നന്ദി പ്രകാശിപ്പിച്ചു.വലപ്പാട് ഉപജില്ലാ തല പ്രി പ്രൈമറി പ്രവേശനോത്സവം നാട്ടിക സൗത്ത് എസ്.എൻ.ഡി.പി. എൻ.പി സ്കൂളിൽ വെച്ച് നടന്നു. വലപ്പാട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീമതി കെ.ബി ബീന ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് സിജ ജയരാജ് അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് ടി.പി സിന്ധു ടീച്ചർ സ്വാഗതമാശംസിച്ചു. തളിക്കുളം ബി.പി.സി മോഹൻ രാജ് മാസ്റ്റർ . ബി.ആർ.സി പ്രതിനിധികളായ ബിത ടീച്ചർ. ജെന്നി ടീച്ചർ ശ്രീലക്ഷ്മി ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ചു. തോരണങ്ങൾ കൊണ്ടും ബലൂണുകൾ കൊണ്ടും വർണാഭമാക്കിയ സ്ക്കൂൾ അങ്കണത്തിൽ പഠനോപകരണങ്ങൾ . പൂച്ചെണ്ട് . അക്ഷര ബലൂൺ . നോട്ട് പുസ്തകം. മധുര പലഹാരങ്ങൾ എന്നിവ നൽകി കൊണ്ടായിരുന്നു നവാഗതരെ വരവേറ്റത്. ചടങ്ങിൽ പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങൾ . രക്ഷിതാക്കൾ അധ്യാപകർ എന്നിവർ പങ്കെടുത്തു. പ്രീ പ്രൈമറി അധ്യാപിക പി.എസ് ഷാജിത നന്ദി പ്രകാശിപ്പിച്ചു.