നാട്ടിക ഈസ്റ്റ് യുപി സ്കൂൾ സന്ദർശിച്ച് റഷ്യൻ ദമ്പതികളായ അലേഷും നിക്കോളും
നാട്ടിക ഈസ്റ്റ് യുപി സ്കൂൾ സന്ദർശിച്ച് റഷ്യൻ ദമ്പതികളായ അലേഷും നിക്കോളും കേരളത്തിലെ പൊതു വിദ്യാലയങ്ങളുടെ പ്രത്യേകതകൾ നേരിട്ട് കണ്ട് അറിയാനായി റഷ്യൻ ദമ്പതികളായ അലേഷും നിക്കോളും നാട്ടിക ഈസ്റ്റ് യു.പി സ്കൂളിലെത്തി. സ്കൂളും പരിസരവും സന്ദർശിക്കുകയും നിലവിലെ പാഠ്യപദ്ധതി, സ്കൂൾ ക്രമീകരണങ്ങൾ,പാഠപുസ്തകങ്ങൾ,ബോധനരീതി എന്നിവയെക്കുറിച്ച് വിശദമായി ചോദിച്ചറിയുകയും വിദ്യാലയത്തിലെ അധ്യാപകരും വിദ്യാർത്ഥികളുമായുള്ള ഊഷ്മള ബന്ധത്തെ അഭിനന്ദിക്കുകയും ചെയ്തു. കേരളത്തിലെ വിദ്യാഭ്യാസ രീതിയും വിദേശ വിദ്യാഭ്യാസ രീതിയും തമ്മിലുള്ള വൈവിധ്യങ്ങളെ കുറിച്ച് സ്കൂളിലെ അധ്യാപകരും പി.ടി.എ. ഭാരവാഹികളുമായി ചർച്ചചെയ്തു. നാട്ടിക ഈസ്റ്റ് യുപി സ്കൂളിന്റെ 104 വർഷത്തെ പ്രവർത്തന പാരമ്പര്യത്തെ പ്രശംസിക്കുകയും ചെയ്തു. സ്കൂളിലെ പ്രധാന അധ്യാപിക ശ്രീമതി പി ആർ സ്നേഹലത ടീച്ചർ, പി. ടി. എ. പ്രസിഡണ്ട് ശ്രീ എം എസ് സജീഷ്,എം. പി. ടി.എ. പ്രസിഡന്റ് നീതു അനിൽ മറ്റ് പി. ടി. എ. എക്സിക്യൂട്ടീവ് അംഗങ്ങൾ, അധ്യാപകർ എന്നിവർ അതിഥികളെ സ്വീകരിച്ചു.കേരളത്തിലെ പൊതു വിദ്യാലയങ്ങളുടെ പ്രത്യേകതകൾ നേരിട്ട് കണ്ട് അറിയാനായി റഷ്യൻ ദമ്പതികളായ അലേഷും നിക്കോളും നാട്ടിക ഈസ്റ്റ് യു.പി സ്കൂളിലെത്തി. സ്കൂളും പരിസരവും സന്ദർശിക്കുകയും നിലവിലെ പാഠ്യപദ്ധതി, സ്കൂൾ ക്രമീകരണങ്ങൾ,പാഠപുസ്തകങ്ങൾ,ബോധനരീതി എന്നിവയെക്കുറിച്ച് വിശദമായി ചോദിച്ചറിയുകയും വിദ്യാലയത്തിലെ അധ്യാപകരും വിദ്യാർത്ഥികളുമായുള്ള ഊഷ്മള ബന്ധത്തെ അഭിനന്ദിക്കുകയും ചെയ്തു. കേരളത്തിലെ വിദ്യാഭ്യാസ രീതിയും വിദേശ വിദ്യാഭ്യാസ രീതിയും തമ്മിലുള്ള വൈവിധ്യങ്ങളെ കുറിച്ച് സ്കൂളിലെ അധ്യാപകരും പി.ടി.എ. ഭാരവാഹികളുമായി ചർച്ചചെയ്തു. നാട്ടിക ഈസ്റ്റ് യുപി സ്കൂളിന്റെ 104 വർഷത്തെ പ്രവർത്തന പാരമ്പര്യത്തെ പ്രശംസിക്കുകയും ചെയ്തു. സ്കൂളിലെ പ്രധാന അധ്യാപിക ശ്രീമതി പി ആർ സ്നേഹലത ടീച്ചർ, പി. ടി. എ. പ്രസിഡണ്ട് ശ്രീ എം എസ് സജീഷ്,എം. പി. ടി.എ. പ്രസിഡന്റ് നീതു അനിൽ മറ്റ് പി. ടി. എ. എക്സിക്യൂട്ടീവ് അംഗങ്ങൾ, അധ്യാപകർ എന്നിവർ അതിഥികളെ സ്വീകരിച്ചു.