സിപിഐ(എം) നാട്ടിക ഏരിയ കമ്മിറ്റി താൽക്കാലിക ഓഫീസ് തുറന്നു.
സിപിഐ(എം) നാട്ടിക ഏരിയ കമ്മിറ്റി താൽക്കാലിക ഓഫീസ് തുറന്നു. ദേശീയപാത വികസനത്തിന് വേണ്ടി ഇപ്പോഴത്തെ ഏരിയ കമ്മിറ്റി ഓഫീസ് കെട്ടിടവും സ്ഥലവും വിട്ടു നൽകിയതിനെ തുടർന്നാണ് താൽക്കാലികമായി നാട്ടിക സെൻ്ററിൽ നിന്നും പടിഞ്ഞാറ് മാറി ഇരുനൂറ് മീറ്റർ വ്യത്യാസത്തിൽ ഓഫീസ് തുറന്നത്. സി പി ഐ (എം) ജില്ലാ സെക്രട്ടറി എം എം വർഗ്ഗീസ് പുതിയ ഓഫീസിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ജില്ലാ കമ്മിറ്റിയംഗം പി എം അഹമ്മദ് അധ്യക്ഷനായി. ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ വി അബ്ദുൾഖാദർ സംസാരിച്ചു. സി പി ഐ(എം) തൃശൂർ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സി പി ഐ(എം) നാട്ടിക ഫേസ്ബുക്ക് പേജിന്റെ കമൻ്റ് ലൈക്ക് മത്സര പോസ്റ്റിൽ ഏറ്റവും കൂടുതൽ ലൈക്ക് നേടി ഒന്നാം സ്ഥാനം നേടിയ ചെന്ത്രാപ്പിന്നി ലോക്കൽ കമ്മിറ്റിയിലെ രാമൻകുളം ബ്രാഞ്ചിലെ സുവീഷ് വിശ്വംഭരന് മൊമെൻ്റൊ നൽകി അനുമോദിച്ചു. ഏരിയ സെക്രട്ടറി എം എ ഹാരീസ് ബാബു സ്വാഗതവും ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എം ആർ ദിനേശൻ നന്ദിയും പറഞ്ഞു.ദേശീയപാത വികസനത്തിന് വേണ്ടി ഇപ്പോഴത്തെ ഏരിയ കമ്മിറ്റി ഓഫീസ് കെട്ടിടവും സ്ഥലവും വിട്ടു നൽകിയതിനെ തുടർന്നാണ് താൽക്കാലികമായി നാട്ടിക സെൻ്ററിൽ നിന്നും പടിഞ്ഞാറ് മാറി ഇരുനൂറ് മീറ്റർ വ്യത്യാസത്തിൽ ഓഫീസ് തുറന്നത്. സി പി ഐ (എം) ജില്ലാ സെക്രട്ടറി എം എം വർഗ്ഗീസ് പുതിയ ഓഫീസിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ജില്ലാ കമ്മിറ്റിയംഗം പി എം അഹമ്മദ് അധ്യക്ഷനായി. ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ വി അബ്ദുൾഖാദർ സംസാരിച്ചു. സി പി ഐ(എം) തൃശൂർ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സി പി ഐ(എം) നാട്ടിക ഫേസ്ബുക്ക് പേജിന്റെ കമൻ്റ് ലൈക്ക് മത്സര പോസ്റ്റിൽ ഏറ്റവും കൂടുതൽ ലൈക്ക് നേടി ഒന്നാം സ്ഥാനം നേടിയ ചെന്ത്രാപ്പിന്നി ലോക്കൽ കമ്മിറ്റിയിലെ രാമൻകുളം ബ്രാഞ്ചിലെ സുവീഷ് വിശ്വംഭരന് മൊമെൻ്റൊ നൽകി അനുമോദിച്ചു. ഏരിയ സെക്രട്ടറി എം എ ഹാരീസ് ബാബു സ്വാഗതവും ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എം ആർ ദിനേശൻ നന്ദിയും പറഞ്ഞു.