…..തളിക്കുളം ഗ്രാമപഞ്ചായത്ത് 2021-22 ജനകീയാസൂത്രണ പദ്ധതി പ്രകാരം അനുബന്ധ മത്സ്യതൊഴിലാളികൾക്ക് മത്സ്യ വിൽപ്പനയ്ക്കായി സ്കൂട്ടറും ഐസ് ബോക്സും വിതരണം ചെയ്തു..തളിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ഐ സജിത ചടങ്ങ് ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ എം മെഹബൂബ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മത്സ്യ മേഖലയിൽ പ്രവർത്തിക്കുന്ന അനുബന്ധ മത്സ്യത്തൊഴിലാളികളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിന് വേണ്ടിയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. 4,80000/- ( നാലു ലക്ഷത്തി എൺപതിനായിരം) രൂപയാണ് പദ്ധതിയുടെ അടങ്കൽ തുക. 8 ഗുണഭോക്താക്കൾക്ക് ആണ് സ്കൂട്ടറും ഐസ് ബോക്സും വിതരണം ചെയ്യുന്നത്. ചടങ്ങിൽ തളിക്കുളം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബുഷ്റ അബ്ദുൽ നാസർ സ്വാഗതം പറഞ്ഞു. മെമ്പർമാരായ ഷാജി ആലുങ്ങൽ, കെ കെ സൈനുദ്ദീൻ, ബിന്നി അറക്കൽ, പഞ്ചായത്ത് സെക്രട്ടറി സുധ ജെ, ഇമ്പ്ലിമെന്റിങ് ഓഫീസറായ ഫിഷറീസ് സബ് ഇൻസ്പെക്ടർ അൻസിൽ, സാഗർ മിത്ര പ്രോജക്ട് കോഡിനേറ്റെഴ്സ് ആയ അഞ്ജന, യദു, ഗോകുൽ,പദ്ധതി ഗുണഭോക്താക്കളും ചടങ്ങിൽ പങ്കെടുത്തു.