തളിക്കുളം .ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് ഭരണസമിതി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു. ഷീജ രാമചന്ദ്രൻ ചെയർപേഴ്സൺ ആയും മീന രമണൻ വൈസ് ചെയർപേഴ്സൺ ആയും മുൻ ഭരണസമിതി യിൽ നിന്നും ചുമതലയേറ്റു.പഞ്ചായത്ത് പ്രസിഡന്റ് സജിത പി ഐ എന്നവരുടെ സാന്നി ധ്യത്തിലും മുൻ ചെയർപേഴ്സൺ അധ്യക്ഷനായ യോഗത്തിൽ ആർ. ഒ. രേണുക ചെയർപേഴ്സൺ നു സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ചടങ്ങിൽ പഞ്ചായത്ത് ഭരണ സമിതി അംഗങ്ങളും സി ഡി എസ് ഭരണസമിതി അംഗങ്ങളും മെമ്പർ സെക്രട്ടറി യും പങ്കെടുത്തു.