എസ് സി മത്സ്യത്തൊഴിലാളി വിദ്യാർത്ഥികൾക്കുള്ള പഠനോപകരണങ്ങൾ വിതരണം ചെയ്തു
നാട്ടിക ഗ്രാമ പഞ്ചായത്ത് 2022-23 സാമ്പത്തിക വർഷത്തെ പദ്ധതി പ്രകാരം എസ് സി മത്സ്യത്തൊഴിലാളി വിദ്യാർത്ഥികൾക്കുള്ള പഠനോപകരണങ്ങൾ വിതരണം ചെയ്തു. ലാപ്ടോപ്പ് ,മേശ ,കസേര എന്നിവയാണ് പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്തത്. പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ പി.എം അഹമ്മദ് വിതരണോദ്ഘാടനം നിർവ്വഹിച്ചു. നാട്ടിക ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എം.ആർ ദിനേശൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി എം.ജി. സന്തോഷ് കുമാർ സ്വാഗതം പറഞ്ഞു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് രജനി ബാബു, ക്ഷേമകാര്യ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു പ്രദീപ്, ഇംപ്ലിമെൻ്റ് ഓഫീസർമാരായ ഫാത്തിമ, അനുരാധ ടീച്ചർ, മെമ്പർമാരായ സുരേഷ് ഇയ്യാനി, കെ.കെ സന്തോഷ്, കെ.ആർ ദാസൻ,കെ.ബി ഷൺമുഖൻ, ശെന്തിൽ കുമാർ, റസീന ഖാലീദ്, നിഖിത.പി രാധാകൃഷ്ണൻ, സി.എസ് മണികണ്ഠൻ, ശ്രീദേവി മാധവൻ, ഗ്രീഷ്മ സുഖിലേഷ്, എ.എ ഐഷാബി , രക്ഷിതാക്കൾ, കുട്ടികൾ തുടങ്ങി നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു.പ്ലാൻ ക്ലാർക്ക് ഷിമ സുധാകരൻ നന്ദി അറിയിച്ചു.നാട്ടിക ഗ്രാമ പഞ്ചായത്ത് 2022-23 സാമ്പത്തിക വർഷത്തെ പദ്ധതി പ്രകാരം എസ് സി മത്സ്യത്തൊഴിലാളി വിദ്യാർത്ഥികൾക്കുള്ള പഠനോപകരണങ്ങൾ വിതരണം ചെയ്തു. ലാപ്ടോപ്പ് ,മേശ ,കസേര എന്നിവയാണ് പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്തത്. പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ പി.എം അഹമ്മദ് വിതരണോദ്ഘാടനം നിർവ്വഹിച്ചു. നാട്ടിക ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എം.ആർ ദിനേശൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി എം.ജി. സന്തോഷ് കുമാർ സ്വാഗതം പറഞ്ഞു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് രജനി ബാബു, ക്ഷേമകാര്യ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു പ്രദീപ്, ഇംപ്ലിമെൻ്റ് ഓഫീസർമാരായ ഫാത്തിമ, അനുരാധ ടീച്ചർ, മെമ്പർമാരായ സുരേഷ് ഇയ്യാനി, കെ.കെ സന്തോഷ്, കെ.ആർ ദാസൻ,കെ.ബി ഷൺമുഖൻ, ശെന്തിൽ കുമാർ, റസീന ഖാലീദ്, നിഖിത.പി രാധാകൃഷ്ണൻ, സി.എസ് മണികണ്ഠൻ, ശ്രീദേവി മാധവൻ, ഗ്രീഷ്മ സുഖിലേഷ്, എ.എ ഐഷാബി , രക്ഷിതാക്കൾ, കുട്ടികൾ തുടങ്ങി നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു.പ്ലാൻ ക്ലാർക്ക് ഷിമ സുധാകരൻ നന്ദി അറിയിച്ചു.