‘പാദമുദ്രകൾ’: ദ്വിദിന ശില്പശാല നടത്തി
‘പാദമുദ്രകൾ’: ദ്വിദിന ശില്പശാല നടത്തി സമഗ്ര ശിക്ഷാ കേരളം കൊടകര ബിആർസി നേതൃത്വത്തിൽ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ‘പാദമുദ്രകൾ’ ദ്വിദിന ശില്പശാല സംഘടിപ്പിച്ചു. ശില്പശാലയുടെ ഉദ്ഘാടനം കൊടകര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ജി രജീഷ് നിർവഹിച്ചു. രണ്ട് ദിവസങ്ങളിലായി നടന്ന ശില്പശാലയിൽ ബിആർസി പരിധിയിലെ ഹൈസ്കൂളുകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 34 വിദ്യാർത്ഥികൾ പങ്കെടുത്തു. കോഴിക്കോട് സർവകലാശാല മുൻ പരീക്ഷ കൺട്രോളർ ഡോ. സി സി ബാബു ക്ലാസ്സ് നയിച്ചു. പ്രാദേശിക ചരിത്രത്തിന്റെ പ്രാധാന്യം വ്യക്തമാക്കി കൊടുക്കുക, പ്രാദേശിക ചരിത്രരചനയുടെ രീതിശാസ്ത്രം പരിചയപ്പെടുത്തുക, നേരനുഭവങ്ങൾ ലഭ്യമാക്കുക എന്നിവയാണ് പരിശീലനത്തിലൂടെ ലക്ഷ്യമിടുന്നത്. ശില്പശാലയുടെ ഭാഗമായി ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങൾ സന്ദർശിക്കാനുള്ള അവസരം കുട്ടികൾക്ക് ഒരുക്കി. മറ്റത്തൂർ പഞ്ചായത്തിലെ ആറേശ്വരം ക്ഷേത്രം, പരമ്പരാഗതമായി മൺപാത്രം ഉണ്ടാക്കുന്ന കുമ്പാരന്മാരുടെ കോളനി എന്നീ സ്ഥലങ്ങൾ സന്ദർശിച്ചു. ‘കാരണവർകൂട്ടം’ എന്ന പേരിൽ വിവിധ രംഗങ്ങളിൽ പ്രഗത്ഭരായ ആളുകളുമായി സംവദിക്കാനുള്ള അവസരം കുട്ടികൾക്ക് ലഭ്യമാക്കി. മികച്ച അധ്യാപകനുള്ള ദേശീയ പുരസ്കാരം നേടിയ എ വൈ മോഹൻദാസ് മാസ്റ്റർ, വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റും ജൈവകർഷകനുമായ ടി ജി അശോകൻ, മാധ്യമപ്രവർത്തകനായ കെ പ്രസാദ്, മേള കലാകാരൻ കൊടകര ഉണ്ണി എന്നിവർ കുട്ടികളുമായി സംവദിച്ച് അനുഭവങ്ങൾ പങ്കുവെച്ചു. കൊടകര ഗവ. എൽപി സ്കൂളിൽ നടന്ന പരിപാടിയിൽ ബിപിസി ഫേബ കെ ഡേവിഡ് അധ്യക്ഷത വഹിച്ചു. ബിആർസി ട്രെയിനർ സി കെ രാധാകൃഷ്ണൻ, കൊടകര ഗവ. എൽപി സ്കൂൾ അധ്യാപിക നമിത എൻ ടി, സിആർസി കോഡിനേറ്റർ നിഷ വി ആർ എന്നിവർ സംസാരിച്ചു.സമഗ്ര ശിക്ഷാ കേരളം കൊടകര ബിആർസി നേതൃത്വത്തിൽ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ‘പാദമുദ്രകൾ’ ദ്വിദിന ശില്പശാല സംഘടിപ്പിച്ചു. ശില്പശാലയുടെ ഉദ്ഘാടനം കൊടകര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ജി രജീഷ് നിർവഹിച്ചു. രണ്ട് ദിവസങ്ങളിലായി നടന്ന ശില്പശാലയിൽ ബിആർസി പരിധിയിലെ ഹൈസ്കൂളുകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 34 വിദ്യാർത്ഥികൾ പങ്കെടുത്തു. കോഴിക്കോട് സർവകലാശാല മുൻ പരീക്ഷ കൺട്രോളർ ഡോ. സി സി ബാബു ക്ലാസ്സ് നയിച്ചു.
പ്രാദേശിക ചരിത്രത്തിന്റെ പ്രാധാന്യം വ്യക്തമാക്കി കൊടുക്കുക, പ്രാദേശിക ചരിത്രരചനയുടെ രീതിശാസ്ത്രം പരിചയപ്പെടുത്തുക, നേരനുഭവങ്ങൾ ലഭ്യമാക്കുക എന്നിവയാണ് പരിശീലനത്തിലൂടെ ലക്ഷ്യമിടുന്നത്.
ശില്പശാലയുടെ ഭാഗമായി ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങൾ സന്ദർശിക്കാനുള്ള അവസരം കുട്ടികൾക്ക് ഒരുക്കി. മറ്റത്തൂർ പഞ്ചായത്തിലെ ആറേശ്വരം ക്ഷേത്രം, പരമ്പരാഗതമായി മൺപാത്രം ഉണ്ടാക്കുന്ന കുമ്പാരന്മാരുടെ കോളനി എന്നീ സ്ഥലങ്ങൾ സന്ദർശിച്ചു. ‘കാരണവർകൂട്ടം’ എന്ന പേരിൽ വിവിധ രംഗങ്ങളിൽ പ്രഗത്ഭരായ ആളുകളുമായി സംവദിക്കാനുള്ള അവസരം കുട്ടികൾക്ക് ലഭ്യമാക്കി. മികച്ച അധ്യാപകനുള്ള ദേശീയ പുരസ്കാരം നേടിയ എ വൈ മോഹൻദാസ് മാസ്റ്റർ, വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റും ജൈവകർഷകനുമായ ടി ജി അശോകൻ, മാധ്യമപ്രവർത്തകനായ കെ പ്രസാദ്, മേള കലാകാരൻ കൊടകര ഉണ്ണി എന്നിവർ കുട്ടികളുമായി സംവദിച്ച് അനുഭവങ്ങൾ പങ്കുവെച്ചു.
കൊടകര ഗവ. എൽപി സ്കൂളിൽ നടന്ന പരിപാടിയിൽ ബിപിസി ഫേബ കെ ഡേവിഡ് അധ്യക്ഷത വഹിച്ചു. ബിആർസി ട്രെയിനർ സി കെ രാധാകൃഷ്ണൻ, കൊടകര ഗവ. എൽപി സ്കൂൾ അധ്യാപിക നമിത എൻ ടി, സിആർസി കോഡിനേറ്റർ നിഷ വി ആർ എന്നിവർ സംസാരിച്ചു.