വലപ്പാട് ഗ്രാമപഞ്ചായത്ത് തിരുപ്പഴഞ്ചേരി എം.എൻ.ഗോവിന്ദൻ നായർ ലക്ഷംവീട് കോളനി നവീകരണ പദ്ധതി ‘സായൂജ്യം’ ശിലാസ്ഥാപന ചടങ്ങ് റവന്യു- പാർപ്പിട മന്ത്രി ശ്രീ.കെ രാജൻ നിർവ്വഹിച്ചു.
*വലപ്പാട് ഗ്രാമപഞ്ചായത്ത് തിരുപ്പഴഞ്ചേരി എം.എൻ.ഗോവിന്ദൻ നായർ ലക്ഷംവീട് കോളനി നവീകരണ പദ്ധതി ‘സായൂജ്യം’ ശിലാസ്ഥാപന ചടങ്ങ് റവന്യു- പാർപ്പിട മന്ത്രി ശ്രീ.കെ രാജൻ നിർവ്വഹിച്ചു.* മണപ്പുറം ഫൗണ്ടേഷൻ മാനേജിംഗ് ട്രസ്റ്റി ശ്രീ.വി.പി.നന്ദകുമാർ അദ്ദേഹത്തിൻറെ മാതാവ് ശ്രീമതി സരോജിനി പത്മനാഭൻ്റെ സ്മരണക്കായ് വലപ്പാട് ഗ്രാമപഞ്ചായത്ത് തിരുപ്പഴഞ്ചേരി എം.എൻ.ഗോവിന്ദൻ നായർ ലക്ഷം വീട് കോളനിയിലെ പതിമൂന്ന് പുതിയ വീടുകളും, മൂന്ന് വീടുകൾ ഭാഗികമായും, പുതിയ റോഡുകളുൾപ്പടെ ഒന്നര കോടിയോളം രൂപ ചിലവഴിച്ച് പുതുക്കി പണിയുന്നതിന്റെ ശിലാസ്ഥാപന ചടങ്ങ് റവന്യൂ-പാർപ്പിട വികസന വകുപ്പ് മന്ത്രി ശ്രീ.കെ.രാജൻ തിരുപ ഴഞ്ചേരി ലക്ഷം വീട് കോളനിയിൽ സംഘടിപ്പിച്ച ചടങ്ങിൽ തറകല്ലിട്ട് ഉദ്ഘാടനം നിർവ്വഹിച്ചു. മണപ്പുറം ഫൗണ്ടേഷൻ ‘സായൂജ്യം’ എന്ന പദ്ധതിയിലൂടെ ഒന്നര കോടിയോളം രൂപ ചെലവഴിച്ച് 450 സ്ക്വയർ ഫീറ്റിൽ 13 പുതിയ വീടുകളും 3 വീടുകൾ ഭാഗികമായും നിർമ്മിച്ച്, പുതിയ റോഡുകളുൾപ്പടെ തിരുപഴഞ്ചേരി കോളനി ആധുനിക രീതിയിൽ മണപ്പുറം ഫൗണ്ടേഷൻ നവീകരിച്ച് നൽകുന്നത്. നാട്ടിക നിയോജകമണ്ഡലം എംഎൽഎ ശ്രീ സിസി മുകുന്ദൻ അധ്യക്ഷനായ ചടങ്ങിൽ വലപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി ഷിനിത ആഷിക് സ്വാഗതം ആശംസിച്ചു , മണപ്പുറം ഫൗണ്ടേഷൻ സി ഇ ഒ പദ്ധതി വിശദീകരണവും മണപ്പുറം ഫൗണ്ടേഷൻ മാനേജിങ് ട്രസ്റ്റി ശ്രീ വി പി നന്ദകുമാർ ‘സായൂജ്യം’ പദ്ധതി തിരുപ്പഴഞ്ചേരി കോളനി നിവാസികൾക്ക് ശിലാഫലകം അനാച്ഛാദനം ചെയ്തുകൊണ്ട് സമർപ്പിക്കുകയും ചെയ്തു. തൃശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ശ്രീ.പി കെ ഡേവിസ് മാസ്റ്റർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ആശിർവാദ് മൈക്രോ ഫിനാൻസ് മാനേജിംഗ് ഡയറക്ടർ ശ്രീ ബി എൻ രവീന്ദ്ര ബാബു ,തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശ്രീ കെ സി പ്രസാദ്, തൃശ്ശൂർ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ.പി എം അഹമ്മദ്, എടത്തിരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ സി കെ ചന്ദ്രബാബു, താന്ന്യം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി രതി അനിൽകുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.മണപ്പുറം ഫൗണ്ടേഷൻ ജനറൽ മാനേജർ ശ്രീ ജോർജ് മൊറേലി കൃതജ്ഞത അർപ്പിച്ച് സംസാരിച്ചു. തിരുപഴഞ്ചേരി കോളനി പരിസരത്ത് സംഘടിപ്പിച്ച ചടങ്ങിൽ ഉപഭോക്താക്കളും ജനപ്രതിനിധികളടക്കം മുന്നൂറോളം പേർ പങ്കെടുത്തു. മണപ്പുറം ഗ്രൂപ്പ് കമ്പനികളിലൊന്നായ ആശിർവാദ് ഫിനാൻസിൻ്റെ സി.എസ്.ആർ ഫണ്ട് വകയിരുത്തിയാണ് മണപ്പുറം ഫൗണ്ടേഷൻ പദ്ധതി നിർവ്വഹിക്കുന്നത്.മണപ്പുറം ഫൗണ്ടേഷൻ മാനേജിംഗ് ട്രസ്റ്റി ശ്രീ.വി.പി.നന്ദകുമാർ അദ്ദേഹത്തിൻറെ മാതാവ് ശ്രീമതി സരോജിനി പത്മനാഭൻ്റെ സ്മരണക്കായ് വലപ്പാട് ഗ്രാമപഞ്ചായത്ത് തിരുപ്പഴഞ്ചേരി എം.എൻ.ഗോവിന്ദൻ നായർ ലക്ഷം വീട് കോളനിയിലെ പതിമൂന്ന് പുതിയ വീടുകളും, മൂന്ന് വീടുകൾ ഭാഗികമായും, പുതിയ റോഡുകളുൾപ്പടെ ഒന്നര കോടിയോളം രൂപ ചിലവഴിച്ച് പുതുക്കി പണിയുന്നതിന്റെ ശിലാസ്ഥാപന ചടങ്ങ് റവന്യൂ-പാർപ്പിട വികസന വകുപ്പ് മന്ത്രി ശ്രീ.കെ.രാജൻ തിരുപ ഴഞ്ചേരി ലക്ഷം വീട് കോളനിയിൽ സംഘടിപ്പിച്ച ചടങ്ങിൽ തറകല്ലിട്ട് ഉദ്ഘാടനം നിർവ്വഹിച്ചു.
മണപ്പുറം ഫൗണ്ടേഷൻ ‘സായൂജ്യം’ എന്ന പദ്ധതിയിലൂടെ ഒന്നര കോടിയോളം രൂപ ചെലവഴിച്ച് 450 സ്ക്വയർ ഫീറ്റിൽ 13 പുതിയ വീടുകളും 3 വീടുകൾ ഭാഗികമായും നിർമ്മിച്ച്, പുതിയ റോഡുകളുൾപ്പടെ തിരുപഴഞ്ചേരി കോളനി ആധുനിക രീതിയിൽ മണപ്പുറം ഫൗണ്ടേഷൻ നവീകരിച്ച് നൽകുന്നത്.
നാട്ടിക നിയോജകമണ്ഡലം എംഎൽഎ ശ്രീ സിസി മുകുന്ദൻ അധ്യക്ഷനായ ചടങ്ങിൽ വലപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി ഷിനിത ആഷിക് സ്വാഗതം ആശംസിച്ചു , മണപ്പുറം ഫൗണ്ടേഷൻ സി ഇ ഒ പദ്ധതി വിശദീകരണവും മണപ്പുറം ഫൗണ്ടേഷൻ മാനേജിങ് ട്രസ്റ്റി ശ്രീ വി പി നന്ദകുമാർ ‘സായൂജ്യം’ പദ്ധതി തിരുപ്പഴഞ്ചേരി കോളനി നിവാസികൾക്ക് ശിലാഫലകം അനാച്ഛാദനം ചെയ്തുകൊണ്ട് സമർപ്പിക്കുകയും ചെയ്തു.
തൃശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ശ്രീ.പി കെ ഡേവിസ് മാസ്റ്റർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ആശിർവാദ് മൈക്രോ ഫിനാൻസ് മാനേജിംഗ് ഡയറക്ടർ ശ്രീ ബി എൻ രവീന്ദ്ര ബാബു ,തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശ്രീ കെ സി പ്രസാദ്, തൃശ്ശൂർ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ.പി എം അഹമ്മദ്, എടത്തിരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ സി കെ ചന്ദ്രബാബു, താന്ന്യം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി രതി അനിൽകുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.മണപ്പുറം ഫൗണ്ടേഷൻ ജനറൽ മാനേജർ ശ്രീ ജോർജ് മൊറേലി കൃതജ്ഞത അർപ്പിച്ച് സംസാരിച്ചു. തിരുപഴഞ്ചേരി കോളനി പരിസരത്ത് സംഘടിപ്പിച്ച ചടങ്ങിൽ ഉപഭോക്താക്കളും ജനപ്രതിനിധികളടക്കം മുന്നൂറോളം പേർ പങ്കെടുത്തു. മണപ്പുറം ഗ്രൂപ്പ് കമ്പനികളിലൊന്നായ ആശിർവാദ് ഫിനാൻസിൻ്റെ സി.എസ്.ആർ ഫണ്ട് വകയിരുത്തിയാണ് മണപ്പുറം ഫൗണ്ടേഷൻ പദ്ധതി നിർവ്വഹിക്കുന്നത്.