ഉത്സവം
With Product You Purchase
Subscribe to our mailing list to get the new updates!
Lorem ipsum dolor sit amet, consectetur.
തളിക്കുളം ഗ്രാമപഞ്ചായത്ത് 2022 - 23 ജനകീയാസൂത്രണ പദ്ധതി പ്രകാരം "ജെൻഡർ സ്റ്റാറ്റസ് സ്റ്റഡി" യുടെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.
ആദ്യ ഘട്ടത്തിൽ ജനപ്രതിനിധികൾക്കും, പഠനത്തിന്റെ ഭാഗമായി രൂപീകരിച്ച പഞ്ചായത്ത് തല പഠനസംഗം, അക്കാദമിക് ടീം അംഗങ്ങങ്ങൾക്കും കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ(കില ) യുടെ നേതൃത്വത്തിൽ ദ്വിദിന പരിശീലനം സംഘടിപ്പിച്ചു. ജെൻഡർ സ്റ്റാറ്റസ് സ്റ്റഡി യുടെ വാർഡ് തലത്തിലുള്ള അംഗങ്ങൾക്കായി തളിക്കുളം സി എം എസ് യു പി സ്കൂളിൽ രണ്ടാം ഘട്ട ഏകദിന പരിശീലനം നടത്തി. തളിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ഐ സജിത ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിച്ചു. വൈസ് പ്രസിഡണ്ട് പി. കെ അനിത ടീച്ചർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബുഷറ അബ്ദുൽ നാസർ സ്വാഗതം പറഞ്ഞു. തളിക്കുളം ഗ്രാമപഞ്ചായത്തിലെ വിവിധ ജെൻഡർ വിഭാഗങ്ങളുടെ, പ്രധാനമായും സ്ത്രീകളുടെ നിലവിലെ അവസ്ഥയും പ്രശ്നങ്ങളും മനസിലാക്കി അതിനു വേണ്ട പരിഹാര മാർഗ്ഗങ്ങൾ കണ്ടെത്തുകയും അത് നടപ്പിലാക്കുവാൻ വേണ്ട പദ്ധതികൾ ആവിഷ്കരിക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. പഞ്ചായത്തിലെ 100 വനിതകൾക്കാണ് പരിശീലനം നൽകുന്നത്. കില RP മാരായ വിജി ശശി, ആൻലിൻ മരിയ എന്നിവർ ക്ലാസ്സിന് നേതൃത്വം നൽകി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം കെ ബാബു, വാർഡ് മെമ്പർമാരായ വിനയ പ്രസാദ്, ഷിജി. സി. കെ, സന്ധ്യ മനോഹരൻ, ജീജ രാധാകൃഷ്ണൻ, ഷൈജ കിഷോർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. തളിക്കുളം ഗ്രാമപഞ്ചായത്ത് ജാഗ്രത സമിതി ഫെസിലിറ്റേറ്റർ അനിഷ. കെ. എസ് ചടങ്ങിന് നന്ദി പറഞ്ഞു.തളിക്കുളം ഗ്രാമപഞ്ചായത്ത് 2022 - 23 ജനകീയാസൂത്രണ പദ്ധതി പ്രകാരം "ജെൻഡർ സ്റ്റാറ്റസ് സ്റ്റഡി" യുടെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. ആദ്യ ഘട്ടത്തിൽ ജനപ്രതിനിധികൾക്കും, പഠനത്തിന്റെ ഭാഗമായി രൂപീകരിച്ച പഞ്ചായത്ത് തല പഠനസംഗം, അക്കാദമിക് ടീം അംഗങ്ങങ്ങൾക്കും കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ(കില ) യുടെ നേതൃത്വത്തിൽ ദ്വിദിന പരിശീലനം സംഘടിപ്പിച്ചു. ജെൻഡർ സ്റ്റാറ്റസ് സ്റ്റഡി യുടെ വാർഡ് തലത്തിലുള്ള അംഗങ്ങൾക്കായി തളിക്കുളം സി എം എസ് യു പി സ്കൂളിൽ രണ്ടാം ഘട്ട ഏകദിന പരിശീലനം നടത്തി. തളിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ഐ സജിത ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിച്ചു. വൈസ് പ്രസിഡണ്ട് പി. കെ അനിത ടീച്ചർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബുഷറ അബ്ദുൽ നാസർ സ്വാഗതം പറഞ്ഞു. തളിക്കുളം ഗ്രാമപഞ്ചായത്തിലെ വിവിധ ജെൻഡർ വിഭാഗങ്ങളുടെ, പ്രധാനമായും സ്ത്രീകളുടെ നിലവിലെ അവസ്ഥയും പ്രശ്നങ്ങളും മനസിലാക്കി അതിനു വേണ്ട പരിഹാര മാർഗ്ഗങ്ങൾ കണ്ടെത്തുകയും അത് നടപ്പിലാക്കുവാൻ വേണ്ട പദ്ധതികൾ ആവിഷ്കരിക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. പഞ്ചായത്തിലെ 100 വനിതകൾക്കാണ് പരിശീലനം നൽകുന്നത്. കില RP മാരായ വിജി ശശി, ആൻലിൻ മരിയ എന്നിവർ ക്ലാസ്സിന് നേതൃത്വം നൽകി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം കെ ബാബു, വാർഡ് മെമ്പർമാരായ വിനയ പ്രസാദ്, ഷിജി. സി. കെ, സന്ധ്യ മനോഹരൻ, ജീജ രാധാകൃഷ്ണൻ, ഷൈജ കിഷോർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. തളിക്കുളം ഗ്രാമപഞ്ചായത്ത് ജാഗ്രത സമിതി ഫെസിലിറ്റേറ്റർ അനിഷ. കെ. എസ് ചടങ്ങിന് നന്ദി പറഞ്ഞു.
Related Articles
തൃപ്രയാർ ശ്രീരാമക്ഷേത്രത്തിൽ ക്ഷേത്ര വാദ്യകലാ ആസ്വാദക സമിതിയുടെ ആഭിമുഖ്യത്തിൽ 30 ദിവസം നടത്തുന്ന വാദ്യോപാസനയ്ക്ക് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ. തരണനെല്ലൂർ പടിഞ്ഞാറെ മനയിൽ പത്മനാഭൻ നമ്പൂതിരി ഭദ്രദീപം തെളിയിച്ച് ആരംഭം കുറിക്കുന്നു .
October 27, 2024