“മാളികപ്പുറം” കണ്ടു…
“മാളികപ്പുറം” കണ്ടു… മാളികപ്പുറത്തെ കണ്ടു എന്നു പറയുന്നതിനേക്കാളേറെ അയ്യപ്പനെ കണ്ടു എന്ന് പറയുന്നതായിരിക്കും ശരി… അയ്യപ്പന്റെ മൂലമന്ത്രത്തിൽ “നമ: പരായ ഗോപ്ത്രേ ” എന്നൊരു പ്രയോഗമുണ്ട്… “ഏറ്റവും ശ്രേഷ്ഠനായ രക്ഷിതാവിന് നമസ്കാരം” എന്നതാണ് അതിന്റെ അർത്ഥം… ദിവ്യമായ ആ മൂലമന്ത്രത്തിന്റെ അർത്ഥധ്വനിയുടെ ദൃശ്യാവിഷ്കാരമാണ് ഈ ചലച്ചിത്രം എന്ന ചിന്തയാണ് സിനിമ കണ്ടിറങ്ങിയപ്പോൾ മനസ്സിലേക്ക് ആദ്യമേ കടന്നു വന്നത്… ഭക്തിയിങ്കൽ യുക്തിക്ക് സ്ഥാനമില്ല… എന്നിരിക്കിലും യുക്തിഭദ്രമാം വിധം കഥ കൊണ്ടവസാനിപ്പിച്ചു എന്നത് ഒരു പ്രത്യേക മിടുക്ക് തന്നെയാണ്… സിനിമയിലെ എല്ലാ രംഗങ്ങളും തന്നെ മനസ്സിൽ തങ്ങി നിൽക്കത്തക്ക തരത്തിൽ യോഗ്യതയുള്ളതാണ് എങ്കിലും…ഹരിവരാസനം കേൾക്കുന്ന സമയത്ത് Unni Mukundan ഇരിക്കുന്ന ആ ദൃശ്യം… അത് കാണാൻ ഒരു പ്രത്യേക ചേലുണ്ട്… എനിക്ക് അയ്യപ്പനെ ഫീൽ ചെയ്തത് അവിടെയാണ്… ആ ദൃശ്യത്തിന് പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നു 🙏 പിള്ളേര് രണ്ടും പൊളിച്ചടുക്കി….😍💕 നന്ദി ഉണ്ണീ…😘 മാളികപ്പുറത്തിന്റെ എല്ലാ അണിയറ പ്രവർത്തകർക്കും ആശംസകൾ നേരുന്നു 👍🙏 സിനിമ ഇതുവരെ കാണാത്തവരോട് ഒന്നേ പറയാനുള്ളൂ : കണ്ണും പൂട്ടി ടിക്കറ്റ് എടുത്തോ 😍🥳മാളികപ്പുറത്തെ കണ്ടു എന്നു പറയുന്നതിനേക്കാളേറെ അയ്യപ്പനെ കണ്ടു എന്ന് പറയുന്നതായിരിക്കും ശരി…
അയ്യപ്പന്റെ മൂലമന്ത്രത്തിൽ “നമ: പരായ ഗോപ്ത്രേ ” എന്നൊരു പ്രയോഗമുണ്ട്…
“ഏറ്റവും ശ്രേഷ്ഠനായ രക്ഷിതാവിന് നമസ്കാരം” എന്നതാണ് അതിന്റെ അർത്ഥം…
ദിവ്യമായ ആ മൂലമന്ത്രത്തിന്റെ അർത്ഥധ്വനിയുടെ ദൃശ്യാവിഷ്കാരമാണ് ഈ ചലച്ചിത്രം എന്ന ചിന്തയാണ് സിനിമ കണ്ടിറങ്ങിയപ്പോൾ മനസ്സിലേക്ക് ആദ്യമേ കടന്നു വന്നത്…
ഭക്തിയിങ്കൽ യുക്തിക്ക് സ്ഥാനമില്ല… എന്നിരിക്കിലും യുക്തിഭദ്രമാം വിധം കഥ കൊണ്ടവസാനിപ്പിച്ചു എന്നത് ഒരു പ്രത്യേക മിടുക്ക് തന്നെയാണ്…
സിനിമയിലെ എല്ലാ രംഗങ്ങളും തന്നെ മനസ്സിൽ തങ്ങി നിൽക്കത്തക്ക തരത്തിൽ യോഗ്യതയുള്ളതാണ് എങ്കിലും…ഹരിവരാസനം കേൾക്കുന്ന സമയത്ത് Unni Mukundan ഇരിക്കുന്ന ആ ദൃശ്യം… അത് കാണാൻ ഒരു പ്രത്യേക ചേലുണ്ട്… എനിക്ക് അയ്യപ്പനെ ഫീൽ ചെയ്തത് അവിടെയാണ്…
ആ ദൃശ്യത്തിന് പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നു 🙏
പിള്ളേര് രണ്ടും പൊളിച്ചടുക്കി….😍💕
നന്ദി ഉണ്ണീ…😘
മാളികപ്പുറത്തിന്റെ എല്ലാ അണിയറ പ്രവർത്തകർക്കും ആശംസകൾ നേരുന്നു 👍🙏
സിനിമ ഇതുവരെ കാണാത്തവരോട് ഒന്നേ പറയാനുള്ളൂ : കണ്ണും പൂട്ടി ടിക്കറ്റ് എടുത്തോ 😍🥳