കാര്‍ഷിക സമൃദ്ധിയില്‍ വിജയഗാഥ തീര്‍ക്കാനൊരുങ്ങി തളിക്കുളം
കാര്‍ഷിക സമൃദ്ധിയില്‍ വിജയഗാഥ തീര്‍ക്കാനൊരുങ്ങി തളിക്കുളം
തളിക്കുളം ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തില്‍ വീട്ടുപരിസരത്ത് വിഷരഹിത അടുക്കളത്തോട്ടങ്ങൾ ഒരുക്കുന്ന പദ്ധതിക്ക് തുടക്കമായി. ആദ്യ ഘട്ടത്തിൽ തെരഞ്ഞെടുത്ത നൂറ് കുടുംബങ്ങൾക്ക് പച്ചക്കറിത്തൈ വിതരണം ചെയ്തു.
ആവശ്യമുള്ള പച്ചക്കറികള്‍ വീട്ടില്‍ തന്നെ ഉല്‍പാദിപ്പിക്കാന്‍ പ്രാപ്തരാക്കുക, വിഷരഹിത ജൈവപച്ചക്കറി കൃഷി വ്യാപിപ്പിക്കുക എന്നിവയാണ് ലക്ഷ്യം.
തളിക്കുളം ഗ്രാമപഞ്ചായത്തിൽ ജനകീയാസൂത്രണ പദ്ധതി പ്രകാരം 1,50,000 രൂപ ചെലവിൽ പതിനായിരം ഞാലിപ്പൂവൻ, നേന്ത്രവാഴ കന്നുകൾ വിതരണം ചെയ്തു. ഒരു ഗുണഭോക്താവിന് 10 ഞാലിപ്പൂവനും 10 നേന്ത്രവാഴക്കന്നും വീതം 500 വീടുകളിലേക്ക് വിതരണം നടത്തി.
തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ സി പ്രസാദ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് പി ഐ സജിത ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ എ ടി ഗ്രേസി പദ്ധതി വിശദീകരണം നടത്തി.
വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ എം മെഹബൂബ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബുഷ്റ അബ്ദുൽ നാസർ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം കെ ബാബു, വാർഡ് മെമ്പർമാരായ ഐ എസ് അനിൽകുമാർ, ഷാജി ആലുങ്ങൽ, സിംഗ് വാലത്ത്, സന്ധ്യാ മനോഹരൻ, ജീജ രാധാകൃഷ്ണൻ, ബിന്നി അറക്കൽ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കൃഷി അസിസ്റ്റന്റ് മാരായ മാജി, ബിനു എന്നിവർ വിതരണത്തിന് നേതൃത്വം നൽകി.കാര്‍ഷിക സമൃദ്ധിയില്‍ വിജയഗാഥ തീര്‍ക്കാനൊരുങ്ങി തളിക്കുളം തളിക്കുളം ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തില്‍ വീട്ടുപരിസരത്ത് വിഷരഹിത അടുക്കളത്തോട്ടങ്ങൾ ഒരുക്കുന്ന പദ്ധതിക്ക് തുടക്കമായി. ആദ്യ ഘട്ടത്തിൽ തെരഞ്ഞെടുത്ത നൂറ് കുടുംബങ്ങൾക്ക് പച്ചക്കറിത്തൈ വിതരണം ചെയ്തു. ആവശ്യമുള്ള പച്ചക്കറികള്‍ വീട്ടില്‍ തന്നെ ഉല്‍പാദിപ്പിക്കാന്‍ പ്രാപ്തരാക്കുക, വിഷരഹിത ജൈവപച്ചക്കറി കൃഷി വ്യാപിപ്പിക്കുക എന്നിവയാണ് ലക്ഷ്യം. തളിക്കുളം ഗ്രാമപഞ്ചായത്തിൽ ജനകീയാസൂത്രണ പദ്ധതി പ്രകാരം 1,50,000 രൂപ ചെലവിൽ പതിനായിരം ഞാലിപ്പൂവൻ, നേന്ത്രവാഴ കന്നുകൾ വിതരണം ചെയ്തു. ഒരു ഗുണഭോക്താവിന് 10 ഞാലിപ്പൂവനും 10 നേന്ത്രവാഴക്കന്നും വീതം 500 വീടുകളിലേക്ക് വിതരണം നടത്തി. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ സി പ്രസാദ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് പി ഐ സജിത ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ എ ടി ഗ്രേസി പദ്ധതി വിശദീകരണം നടത്തി. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ എം മെഹബൂബ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബുഷ്റ അബ്ദുൽ നാസർ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം കെ ബാബു, വാർഡ് മെമ്പർമാരായ ഐ എസ് അനിൽകുമാർ, ഷാജി ആലുങ്ങൽ, സിംഗ് വാലത്ത്, സന്ധ്യാ മനോഹരൻ, ജീജ രാധാകൃഷ്ണൻ, ബിന്നി അറക്കൽ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കൃഷി അസിസ്റ്റന്റ് മാരായ മാജി, ബിനു എന്നിവർ വിതരണത്തിന് നേതൃത്വം നൽകി.