കാർഷിക സെൻസസ് ആരംഭിച്ചു
ഐക്യരാഷ്ട്ര സംഘടനയുടെ ഭക്ഷ്യകാർഷിക സംഘടന ലോക വ്യാപകമായി സംഘടിപ്പിച്ചുവരുന്ന കാർഷിക സെൻസസ് 2021-22 ന്റെ ഭാഗമായി തളിക്കുളം ഗ്രാമപഞ്ചായത്തിൽ കാർഷിക സെൻസസ് ആരംഭിച്ചു. സാമ്പത്തിക സ്ഥിതി വിവര കണക്ക് വകുപ്പാണ് സർവ്വേയ്ക്ക് നേതൃത്വം നൽകുന്നത്. തളിക്കുളം ഗ്രാമപഞ്ചായത്തിൽ ആരംഭിച്ച സർവ്വേ പ്രസിഡന്റ് പി ഐ സജിത ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് പികെ അനിത ടീച്ചർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. 4 ആം വാർഡ് മെമ്പർ സിംഗ് വാലത്ത് ചടങ്ങിൽ സ്വാഗതം പറഞ്ഞു. സ്റ്റാറ്റിസ്റ്റിക്കൽ ഇൻവെസ്റ്റിഗേറ്റർ ഫൗസിയ പി എസ് പദ്ധതി വിശദീകരണം നടത്തി. വാർഷിക സെൻസസ് 3 ഘട്ടങ്ങളായാണ് നടത്തുന്നത്. ഒന്നാംഘട്ടത്തിൽ എല്ലാ തദ്ദേശ സ്വയംഭരണ വാർഡുകളിലെയും മുഴുവൻ ഉടമസ്ഥരെയും എണ്ണവും വിസ്തൃതിയും, സാമൂഹിക വിഭാഗം, ജെൻഡർ, ഉടമസ്ഥത, ഭൂമിയുടെ തരം തുടങ്ങിയ പ്രാഥമിക വിവരങ്ങൾ ശേഖരിക്കലാണ് ആദ്യഘട്ടം. ഇതിനായി തിരഞ്ഞെടുക്കപ്പെട്ട എന്യൂമറേറ്റർമാരായ പത്മപ്രിയ, സ്വപ്ന, ലിജി, ജീഷ്മ എന്നിവരും വാർഡ് വികസന സമിതി അംഗങ്ങളും പരിപാടിയിൽ പങ്കെടുത്തു.ഐക്യരാഷ്ട്ര സംഘടനയുടെ ഭക്ഷ്യകാർഷിക സംഘടന ലോക വ്യാപകമായി സംഘടിപ്പിച്ചുവരുന്ന കാർഷിക സെൻസസ് 2021-22 ന്റെ ഭാഗമായി തളിക്കുളം ഗ്രാമപഞ്ചായത്തിൽ കാർഷിക സെൻസസ് ആരംഭിച്ചു. സാമ്പത്തിക സ്ഥിതി വിവര കണക്ക് വകുപ്പാണ് സർവ്വേയ്ക്ക് നേതൃത്വം നൽകുന്നത്. തളിക്കുളം ഗ്രാമപഞ്ചായത്തിൽ ആരംഭിച്ച സർവ്വേ പ്രസിഡന്റ് പി ഐ സജിത ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് പികെ അനിത ടീച്ചർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. 4 ആം വാർഡ് മെമ്പർ സിംഗ് വാലത്ത് ചടങ്ങിൽ സ്വാഗതം പറഞ്ഞു. സ്റ്റാറ്റിസ്റ്റിക്കൽ ഇൻവെസ്റ്റിഗേറ്റർ ഫൗസിയ പി എസ് പദ്ധതി വിശദീകരണം നടത്തി. വാർഷിക സെൻസസ് 3 ഘട്ടങ്ങളായാണ് നടത്തുന്നത്. ഒന്നാംഘട്ടത്തിൽ എല്ലാ തദ്ദേശ സ്വയംഭരണ വാർഡുകളിലെയും മുഴുവൻ ഉടമസ്ഥരെയും എണ്ണവും വിസ്തൃതിയും, സാമൂഹിക വിഭാഗം, ജെൻഡർ, ഉടമസ്ഥത, ഭൂമിയുടെ തരം തുടങ്ങിയ പ്രാഥമിക വിവരങ്ങൾ ശേഖരിക്കലാണ് ആദ്യഘട്ടം. ഇതിനായി തിരഞ്ഞെടുക്കപ്പെട്ട എന്യൂമറേറ്റർമാരായ പത്മപ്രിയ, സ്വപ്ന, ലിജി, ജീഷ്മ എന്നിവരും വാർഡ് വികസന സമിതി അംഗങ്ങളും പരിപാടിയിൽ പങ്കെടുത്തു.