തളിക്കുളം ഗ്രാമപഞ്ചായത്ത് നാലാം വാർഡ് കുടുംബശ്രീ എഡിഎസ് വാർഷികാഘോഷം നടന്നു.
തളിക്കുളം ഗ്രാമപഞ്ചായത്ത് നാലാം വാർഡ് കുടുംബശ്രീ എഡിഎസ് വാർഷികാഘോഷം നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ഐ സജിത ചടങ്ങ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ സിംഗ് വാലത്ത് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. നാലാം വാർഡ് സിഡിഎസ് മെമ്പർ കെ കെ രജനി സ്വാഗതം പറഞ്ഞു. കുടുംബശ്രീ എ ഡി എസ് സെക്രട്ടറി അജിത ചന്ദ്രൻ ചടങ്ങിൽ റിപ്പോർട്ട് അവതരിപ്പിച്ചു. മുഖ്യാതിഥി തളിക്കുളം ഗ്രാമപഞ്ചായത്ത് കുടുംബശ്രീ ചെയർപേഴ്സൺ ഷീജ രാമചന്ദ്രൻ ആശ്രയ, അഗതി ഗുണഭോക്താക്കൾക്ക് സ്നേഹസമ്മാനം വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി കെ അനിത ടീച്ചർ ഹരിത കർമ്മ സേനാംഗങ്ങളെ ആദരിച്ചു. ചടങ്ങിൽ തൊഴിലുറപ്പ് തൊഴിലാളികൾക്ക് ആദരം നൽകി. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബുഷറ അബ്ദുൾ നാസർ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം കെ ബാബു, ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികൾ, കുടുംബശ്രീ സിഡിഎസ് അംഗങ്ങൾ എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കുടുംബശ്രീ എഡിഎസ് വൈസ് പ്രസിഡന്റ് ഷീജ മോഹനൻ ചടങ്ങിൽ നന്ദി പറഞ്ഞു..തളിക്കുളം ഗ്രാമപഞ്ചായത്ത് നാലാം വാർഡ് കുടുംബശ്രീ എഡിഎസ് വാർഷികാഘോഷം നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ഐ സജിത ചടങ്ങ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ സിംഗ് വാലത്ത് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. നാലാം വാർഡ് സിഡിഎസ് മെമ്പർ കെ കെ രജനി സ്വാഗതം പറഞ്ഞു. കുടുംബശ്രീ എ ഡി എസ് സെക്രട്ടറി അജിത ചന്ദ്രൻ ചടങ്ങിൽ റിപ്പോർട്ട് അവതരിപ്പിച്ചു. മുഖ്യാതിഥി തളിക്കുളം ഗ്രാമപഞ്ചായത്ത് കുടുംബശ്രീ ചെയർപേഴ്സൺ ഷീജ രാമചന്ദ്രൻ ആശ്രയ, അഗതി ഗുണഭോക്താക്കൾക്ക് സ്നേഹസമ്മാനം വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി കെ അനിത ടീച്ചർ ഹരിത കർമ്മ സേനാംഗങ്ങളെ ആദരിച്ചു. ചടങ്ങിൽ തൊഴിലുറപ്പ് തൊഴിലാളികൾക്ക് ആദരം നൽകി. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബുഷറ അബ്ദുൾ നാസർ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം കെ ബാബു, ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികൾ, കുടുംബശ്രീ സിഡിഎസ് അംഗങ്ങൾ എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കുടുംബശ്രീ എഡിഎസ് വൈസ് പ്രസിഡന്റ് ഷീജ മോഹനൻ ചടങ്ങിൽ നന്ദി പറഞ്ഞു..