വിദ്യാഭ്യാസം

നാട്ടിക ശ്രീ നാരായണ കോളേജിൽ വാർഷിക സെമിനാർ പരമ്പര 2022-23 ഉദ്ഘാടനം നടന്നു

നാട്ടിക ശ്രീ നാരായണ കോളേജിൽ വാർഷിക സെമിനാർ പരമ്പര 2022-23 ഉദ്ഘാടനം നടന്നു

നാട്ടിക ശ്രീ നാരായണ കോളേജിൽ വാർഷിക സെമിനാർ പരമ്പര 2022-23 ഉദ്ഘാടനം നടന്നു നാട്ടിക : ശ്രീ നാരായണ കോളേജിൽ പി ടി എ യുടെയും പൂർവ വിദ്യാർത്ഥി സംഘടനയുടെയും സഹകരണത്തോടെ എല്ലാ വർഷവും വിവിധ പ0നവകുപ്പുകൾ കൂടിച്ചേർന്നു നടത്തുന്ന സെമിനാർ പരമ്പര അയർലൻഡിലെ അറ്റ്ലാന്റിക് ടെക്നോളജിക്കൽ സർവകലാശാലയിലെ ശാസ്ത്രജ്ഞനും നിരവധി ശാസ്ത്ര പേറ്റണ്ടുകൾ സ്വന്തമായി നേടിയിട്ടുള്ള ഗവേഷകനുമായ പ്രൊഫസർ സുരേഷ് സി പിള്ള നിർവഹിച്ചു. ഗവേഷണം പരീക്ഷണ ശാലകളിൽ ഒതുങ്ങി നിന്നിരുന്ന കാലത്തു നിന്നും നമ്മൾ മാറണമെന്നും ശാസ്ത്രജ്ഞരും സാമൂഹിക ശാസ്ത്രജ്ഞരും ഭരണകർത്താക്കളും ഒരുമിച്ച് ചേർന്ന് പ്രവർത്തിച്ചു ഗവേഷണ ഫലങ്ങൾ സമൂഹത്തിന് ഉപകരിക്കുന്ന വിധം പരിവർത്തിപ്പിക്കുന്നതിൽ ശ്രദ്ധിക്കേണ്ട സമയമാണിതെന്നും അദ്ദേഹം പറഞ്ഞു. ശുദ്ധ ജലം കിട്ടാതെ എട്ടു ലക്ഷത്തിലധികം മനുഷ്യർ വയറിളക്കം പോലുള്ള രോഗങ്ങൾ ബാധിച്ചു പ്രതിവർഷം മരിക്കുന്ന ഒരു രാജ്യത്താണ് നാം അധിവസിക്കുന്നതെന്നും അതിൽ എഴുപതിനായിരത്തിലധികം പേർ കുട്ടികളാണെന്നും അദ്ദേഹം ഓർമിപ്പിച്ചു. അത്തരം സാഹചര്യത്തിൽ തന്റെ ഒരു ഗവേഷണത്തിന്റെ പേറ്റന്റു രാജ്യന്തരീയമായി ഉപയോഗപ്പെടുന്നതിനു വിട്ടു കൊടുത്തതിലുള്ള സംതൃപ്തി അദ്ദേഹം പങ്കു വച്ചു. കോളേജ് സെമിനാർ ഹാളിൽ വച്ചു നടന്ന ഉദ്ഘാടന സമ്മേളനത്തിൽ പ്രിൻസിപ്പൽ പി എസ് ജയ അധ്യക്ഷയായിരുന്നു. IQAC കോർഡിനേറ്റർ Dr. കെ കെ ശങ്കരൻ. Dr. G. കലാപ്രസാദ് യൂണിയൻ വൈസ് ചെയർമാൻ കുമാരി നേഹ I N, Dr. C T അനിത എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ചടങ്ങിന് റിസർച് and പബ്ലിക്കേഷൻസ് കമ്മിറ്റി കൺവീനവർ Dr. സിജി നരേന്ദ്രൻ എൻ കെ സ്വാഗതവും മലയാളം വിഭാഗം മേധാവി prof. V S റെജി നന്ദിയും പറഞ്ഞു.നാട്ടിക :
ശ്രീ നാരായണ കോളേജിൽ പി ടി എ യുടെയും പൂർവ വിദ്യാർത്ഥി സംഘടനയുടെയും സഹകരണത്തോടെ എല്ലാ വർഷവും വിവിധ പ0നവകുപ്പുകൾ
കൂടിച്ചേർന്നു നടത്തുന്ന സെമിനാർ പരമ്പര അയർലൻഡിലെ അറ്റ്ലാന്റിക് ടെക്നോളജിക്കൽ സർവകലാശാലയിലെ ശാസ്ത്രജ്ഞനും നിരവധി ശാസ്ത്ര പേറ്റണ്ടുകൾ സ്വന്തമായി നേടിയിട്ടുള്ള ഗവേഷകനുമായ പ്രൊഫസർ സുരേഷ് സി പിള്ള നിർവഹിച്ചു.
ഗവേഷണം പരീക്ഷണ ശാലകളിൽ ഒതുങ്ങി നിന്നിരുന്ന കാലത്തു നിന്നും നമ്മൾ മാറണമെന്നും ശാസ്ത്രജ്ഞരും സാമൂഹിക ശാസ്ത്രജ്ഞരും ഭരണകർത്താക്കളും ഒരുമിച്ച് ചേർന്ന് പ്രവർത്തിച്ചു ഗവേഷണ ഫലങ്ങൾ സമൂഹത്തിന് ഉപകരിക്കുന്ന വിധം പരിവർത്തിപ്പിക്കുന്നതിൽ ശ്രദ്ധിക്കേണ്ട സമയമാണിതെന്നും അദ്ദേഹം പറഞ്ഞു. ശുദ്ധ ജലം കിട്ടാതെ എട്ടു ലക്ഷത്തിലധികം മനുഷ്യർ വയറിളക്കം പോലുള്ള രോഗങ്ങൾ ബാധിച്ചു പ്രതിവർഷം മരിക്കുന്ന ഒരു രാജ്യത്താണ് നാം അധിവസിക്കുന്നതെന്നും അതിൽ എഴുപതിനായിരത്തിലധികം പേർ കുട്ടികളാണെന്നും അദ്ദേഹം ഓർമിപ്പിച്ചു. അത്തരം സാഹചര്യത്തിൽ തന്റെ ഒരു ഗവേഷണത്തിന്റെ പേറ്റന്റു രാജ്യന്തരീയമായി ഉപയോഗപ്പെടുന്നതിനു വിട്ടു കൊടുത്തതിലുള്ള സംതൃപ്തി അദ്ദേഹം പങ്കു വച്ചു.
കോളേജ് സെമിനാർ ഹാളിൽ വച്ചു നടന്ന ഉദ്ഘാടന സമ്മേളനത്തിൽ പ്രിൻസിപ്പൽ പി എസ് ജയ അധ്യക്ഷയായിരുന്നു. IQAC കോർഡിനേറ്റർ Dr. കെ കെ ശങ്കരൻ. Dr. G. കലാപ്രസാദ് യൂണിയൻ വൈസ് ചെയർമാൻ കുമാരി നേഹ I N, Dr. C T അനിത എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ചടങ്ങിന് റിസർച് and പബ്ലിക്കേഷൻസ് കമ്മിറ്റി കൺവീനവർ Dr. സിജി നരേന്ദ്രൻ എൻ കെ സ്വാഗതവും മലയാളം വിഭാഗം മേധാവി prof. V S റെജി നന്ദിയും പറഞ്ഞു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close