ഗ്രാമ വാർത്ത.

നാഷണൽ പർമിറ്റ് ലോറികളിൽ ഡ്രൈവറുടെ സഹായിയായി കൂടി ഡ്രൈവറെ കമ്പളിപ്പിച്ച് പണം തട്ടുന്ന അന്തർസംസ്ഥാന മോഷ്ട്ടാവിനെ വലപ്പാട് പോലീസ് തന്ത്രപരമായി പിടികൂടി.

നാഷണൽ പർമിറ്റ് ലോറികളിൽ ഡ്രൈവറുടെ സഹായിയായി കൂടി ഡ്രൈവറെ കമ്പളിപ്പിച്ച് പണം തട്ടുന്ന അന്തർസംസ്ഥാന മോഷ്ട്ടാവിനെ വലപ്പാട് പോലീസ് തന്ത്രപരമായി പിടികൂടി. 06/01/23 തിയതി രാത്രി എടമുട്ടത്ത് നിർത്തിയിട്ട് ഉറങ്ങുകയായിരുന്ന ഡ്രൈവർ ഉറങ്ങി എണീറ്റ് നോക്കിയപ്പോൾ കൂടെ ഉണ്ടായിരുന്ന ഹംസ്സ ബാബുവിനെ കാണാനില്ലായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ 4 ലോഡ് ചിരട്ട വിറ്റ് എറണാകുളത്ത് നിന്ന് കിട്ടിയ മൂന്ന് ലക്ഷം രൂപ വാഹനത്തിൽ സൂക്ഷിച്ചിരുന്നത് കാൺമാനില്ലായിരുന്നു. തുടർന്ന് ഡ്രൈവർ വലപ്പാട് പോലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകുകയായിരുന്നു . ഹൈവേയിൽ നടക്കുന്ന വിവിധ തരം മോഷണങ്ങളുടെ ഗൗരവം കണക്കിൽ എടുത്ത് തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ഐശ്വര്യ ഡോഗ്‌രേ Dysp മാരായ ബാബു കെ.തോമസ്സ് , സലീഷ് N. ശങ്കർ എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപികരിച്ച് നടത്തിയ അന്വേഷത്തിൽ CC TV കളിൽ നിന്നും കിട്ടിയ സൂചനകളിൽ നിന്നും ഹംസ്സബാബു ബാഗ്ലൂർ എത്തിയതായി വിവരം ലഭിക്കുകയും തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതി മംഗലാപ്പുരത്തേക്ക് മുങ്ങിയതായി വിവരം ലഭിക്കുകയും മംഗലാപ്പുരത്തിനടുത്ത് കാപ്പു പോലീസിന്റെ സഹായത്തോടെ പ്രതിയെ കുടുക്കുകയാണ് ഉണ്ടായത്. പ്രതിയിൽ നിന്നും 1,63,000 രൂപയും 87,000 രൂപ കൊടുത്ത് വാങ്ങിയ നാനോ കാറും കണ്ടെടുത്തു ബാക്കി തുക പ്രതി ചീട്ടു കളിച്ച് കളയുകയായിരുന്നു. നാഷ്ണൽ പർമിറ്റ് ലോറികളിൽ വാക് ചാതുരി കൊണ്ട് ഡ്രൈവർ മാരെ പാട്ടിലാക്കി കൂടെ സഹായിയായി കൂടെ കൂടി ഹൈവേകളിൽ വിശ്രമിക്കാനായി നിർത്തിയിട്ട് ഡ്രൈവർ ഉറങ്ങി തുടങ്ങുന്ന സമയത്ത് വാഹനത്തിനുള്ളിൽ നിന്ന് പൈസ എടുത്ത് മുങ്ങുന്ന രീതിയാണ് ഹംസ്സ @ ബാബു, ആലുക്കൽ (H), എരുമാട്, വയനാട് എന്നയാളുടെ രീതി മൊബൈൽ ഫോൺ ഉപയോഗിക്കാത്ത പ്രതി കള്ള പേരും വിലാസവുമാണ് ഈ സമയങ്ങളിൽ ഡ്രൈവർമാരെ പറഞ്ഞ് ധരിപ്പിക്കുന്നത്. മംഗാലാപുരത്ത് നിന്ന് വലപ്പാട് എത്തിച്ച പ്രതിയെ കൊടുങ്ങല്ലൂർ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.SHO സുശാന്ത് KS, SI മാരായ ടോണി J മറ്റം, അരുൺ മോഹൻ ,ASI വിനോദ് കുമാർ , Scpo മാരായ പ്രബിൻ, മനോജ്, അനീഷ്, ദിപീഷ് CPO രാഗേഷ് , എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.നാഷണൽ പർമിറ്റ് ലോറികളിൽ ഡ്രൈവറുടെ സഹായിയായി കൂടി ഡ്രൈവറെ കമ്പളിപ്പിച്ച് പണം തട്ടുന്ന അന്തർസംസ്ഥാന മോഷ്ട്ടാവിനെ വലപ്പാട് പോലീസ് തന്ത്രപരമായി പിടികൂടി.
06/01/23 തിയതി രാത്രി എടമുട്ടത്ത് നിർത്തിയിട്ട് ഉറങ്ങുകയായിരുന്ന ഡ്രൈവർ ഉറങ്ങി എണീറ്റ് നോക്കിയപ്പോൾ കൂടെ ഉണ്ടായിരുന്ന ഹംസ്സ ബാബുവിനെ കാണാനില്ലായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ 4 ലോഡ് ചിരട്ട വിറ്റ് എറണാകുളത്ത് നിന്ന് കിട്ടിയ മൂന്ന് ലക്ഷം രൂപ വാഹനത്തിൽ സൂക്ഷിച്ചിരുന്നത് കാൺമാനില്ലായിരുന്നു. തുടർന്ന് ഡ്രൈവർ വലപ്പാട് പോലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകുകയായിരുന്നു . ഹൈവേയിൽ നടക്കുന്ന വിവിധ തരം മോഷണങ്ങളുടെ ഗൗരവം കണക്കിൽ എടുത്ത് തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ഐശ്വര്യ ഡോഗ്‌രേ Dysp മാരായ ബാബു കെ.തോമസ്സ് , സലീഷ് N. ശങ്കർ എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപികരിച്ച് നടത്തിയ അന്വേഷത്തിൽ CC TV കളിൽ നിന്നും കിട്ടിയ സൂചനകളിൽ നിന്നും ഹംസ്സബാബു ബാഗ്ലൂർ എത്തിയതായി വിവരം ലഭിക്കുകയും തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതി മംഗലാപ്പുരത്തേക്ക് മുങ്ങിയതായി വിവരം ലഭിക്കുകയും മംഗലാപ്പുരത്തിനടുത്ത് കാപ്പു പോലീസിന്റെ സഹായത്തോടെ പ്രതിയെ കുടുക്കുകയാണ് ഉണ്ടായത്. പ്രതിയിൽ നിന്നും 1,63,000 രൂപയും 87,000 രൂപ കൊടുത്ത് വാങ്ങിയ നാനോ കാറും കണ്ടെടുത്തു ബാക്കി തുക പ്രതി ചീട്ടു കളിച്ച് കളയുകയായിരുന്നു. നാഷ്ണൽ പർമിറ്റ് ലോറികളിൽ വാക് ചാതുരി കൊണ്ട് ഡ്രൈവർ മാരെ പാട്ടിലാക്കി കൂടെ സഹായിയായി കൂടെ കൂടി ഹൈവേകളിൽ വിശ്രമിക്കാനായി നിർത്തിയിട്ട് ഡ്രൈവർ ഉറങ്ങി തുടങ്ങുന്ന സമയത്ത് വാഹനത്തിനുള്ളിൽ നിന്ന് പൈസ എടുത്ത് മുങ്ങുന്ന രീതിയാണ് ഹംസ്സ @ ബാബു, ആലുക്കൽ (H), എരുമാട്, വയനാട് എന്നയാളുടെ രീതി മൊബൈൽ ഫോൺ ഉപയോഗിക്കാത്ത പ്രതി കള്ള പേരും വിലാസവുമാണ് ഈ സമയങ്ങളിൽ ഡ്രൈവർമാരെ പറഞ്ഞ് ധരിപ്പിക്കുന്നത്. മംഗാലാപുരത്ത് നിന്ന് വലപ്പാട് എത്തിച്ച പ്രതിയെ കൊടുങ്ങല്ലൂർ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.SHO സുശാന്ത് KS, SI മാരായ ടോണി J മറ്റം, അരുൺ മോഹൻ ,ASI വിനോദ് കുമാർ , Scpo മാരായ പ്രബിൻ, മനോജ്, അനീഷ്, ദിപീഷ് CPO രാഗേഷ് , എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close