കൊറിയൻ ആയോധന കലയായ ഹാപ്പ്കിഡോ ദേശീയ ചാമ്പ്യൻഷിപ്പിൽ വെള്ളിമെഡൽ നേടി നാട്ടികയുടെ അഭിമാനമായി ആർച്ചിദ് അനിൽ.
കൊറിയൻ ആയോധന കലയായ ഹാപ്പ്കിഡോ ദേശീയ ചാമ്പ്യൻഷിപ്പിൽ വെള്ളിമെഡൽ നേടി നാട്ടികയുടെ അഭിമാനമായി ആർച്ചിദ് അനിൽ.വള്ളിവട്ടം യൂണിവേഴ്‌സൽ എഞ്ചിനിയറിംഗ് കോളേജിൽ ബി.ടെക് വിദ്യാർത്ഥിയായ ആർച്ചിദ് അനിൽ കുറഞ്ഞ നാളുകൾകൊണ്ടാണ് ഹാപ്പ്കിഡോ എന്ന ആയോധനകലയിൽ പ്രാഗത്ഭ്യം നേടിയത്.നാട്ടിക ബീച്ച് സ്വദേശി ആളൂപ്പറമ്പിൽ അനിൽ-ബിന്ദു ദമ്പതികളുടെ മകനായ ആർച്ചിദ്കുട്ടിക്കാലം മുതൽക്കേ ആയോധന കലകളിൽ മികവ് പ്രകടിപ്പിച്ചിരുന്നു.ജൂഡോ,റസ്ലിംഗ് എന്നിവയിൽ സംസ്ഥാന താരമായ ആർച്ചിദ്മറ്റൊരു ആയോധന കലയായ പെംഗാസിലാത്തിൽ സംസ്ഥാന തലത്തിൽ വെള്ളിമെഡൽ ജേതാവ് കൂടിയാണ്(ബൈറ്റ്-അനിൽ പുളിക്കൽ).നാട്ടിക എസ്.എൻ ട്രസ്റ്റ് ഹയർസെക്കണ്ടറി സ്‌കൂളിലെ കായികാദ്ധ്യാപകൻ ബബിൾ,മൂന്നുപീടിക യു.എം.എ അക്കാദമിയിലെ ഫഹദ്,അജിത്ത് ഇരിങ്ങാലക്കുട എന്നിവരായിരുന്നു ആർച്ചിദിന്റെ പരിശീലകർ.പ്ലസ്‌വൺ വിദ്യാർത്ഥിയായിരിക്കെ ജൂഡോയിലൂടെയാണ് ആയോധനകലയിലേക്ക് ആർച്ചിദ് കടന്നുവരുന്നത്.ജൂഡോയിലും,റസലിംഗിലും ആർച്ചിദിന്റെ മികവ് കണ്ട പരിശീലകൻ അജിത്ത് ഇരിങ്ങാലക്കുടയാണ് ഹാപ്പ്കിഡോ സംസ്ഥാന ചാമ്പ്യൻഷിപ്പിലേക്ക് അവസരം ഒരുക്കിയത്.ഡൽഹിയിൽ നടന്ന ചാമ്പ്യൻഷിപ്പിൽ 86 കിലോഗ്രാം സീനിയർ വിഭാഗത്തിൽ ഫൈനലിൽ കടന്നെങ്കിലും പരിക്കുമൂലം മത്സരിക്കാനായില്ല.ഇതേതുടർന്ന് ഫൈനലിൽ ഹരിയാന താരത്തെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു.കൊറിയൻ ആയോധന കലയായ ഹാപ്പ്കിഡോ ദേശീയ ചാമ്പ്യൻഷിപ്പിൽ വെള്ളിമെഡൽ നേടി നാട്ടികയുടെ അഭിമാനമായി ആർച്ചിദ് അനിൽ.വള്ളിവട്ടം യൂണിവേഴ്‌സൽ എഞ്ചിനിയറിംഗ് കോളേജിൽ ബി.ടെക് വിദ്യാർത്ഥിയായ ആർച്ചിദ് അനിൽ കുറഞ്ഞ നാളുകൾകൊണ്ടാണ് ഹാപ്പ്കിഡോ എന്ന ആയോധനകലയിൽ പ്രാഗത്ഭ്യം നേടിയത്.നാട്ടിക ബീച്ച് സ്വദേശി ആളൂപ്പറമ്പിൽ അനിൽ-ബിന്ദു ദമ്പതികളുടെ മകനായ ആർച്ചിദ്കുട്ടിക്കാലം മുതൽക്കേ ആയോധന കലകളിൽ മികവ് പ്രകടിപ്പിച്ചിരുന്നു.ജൂഡോ,റസ്ലിംഗ് എന്നിവയിൽ സംസ്ഥാന താരമായ ആർച്ചിദ്മറ്റൊരു ആയോധന കലയായ പെംഗാസിലാത്തിൽ സംസ്ഥാന തലത്തിൽ വെള്ളിമെഡൽ ജേതാവ് കൂടിയാണ്(ബൈറ്റ്-അനിൽ പുളിക്കൽ).നാട്ടിക എസ്.എൻ ട്രസ്റ്റ് ഹയർസെക്കണ്ടറി സ്‌കൂളിലെ കായികാദ്ധ്യാപകൻ ബബിൾ,മൂന്നുപീടിക യു.എം.എ അക്കാദമിയിലെ ഫഹദ്,അജിത്ത് ഇരിങ്ങാലക്കുട എന്നിവരായിരുന്നു ആർച്ചിദിന്റെ പരിശീലകർ.പ്ലസ്‌വൺ വിദ്യാർത്ഥിയായിരിക്കെ ജൂഡോയിലൂടെയാണ് ആയോധനകലയിലേക്ക് ആർച്ചിദ് കടന്നുവരുന്നത്.ജൂഡോയിലും,റസലിംഗിലും ആർച്ചിദിന്റെ മികവ് കണ്ട പരിശീലകൻ അജിത്ത് ഇരിങ്ങാലക്കുടയാണ് ഹാപ്പ്കിഡോ സംസ്ഥാന ചാമ്പ്യൻഷിപ്പിലേക്ക് അവസരം ഒരുക്കിയത്.ഡൽഹിയിൽ നടന്ന ചാമ്പ്യൻഷിപ്പിൽ 86 കിലോഗ്രാം സീനിയർ വിഭാഗത്തിൽ ഫൈനലിൽ കടന്നെങ്കിലും പരിക്കുമൂലം മത്സരിക്കാനായില്ല.ഇതേതുടർന്ന് ഫൈനലിൽ ഹരിയാന താരത്തെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു.