തളിക്കുളം ഗ്രാമപഞ്ചായത്തിനൊപ്പം വിവിധ കലാപരിപാടികളുമായി പാലിയേറ്റീവ് രോഗികളും കുടുംബങ്ങളും…
തളിക്കുളം ഗ്രാമപഞ്ചായത്തിനൊപ്പം വിവിധ കലാപരിപാടികളുമായി പാലിയേറ്റീവ് രോഗികളും കുടുംബങ്ങളും…..
തളിക്കുളം ഗ്രാമപഞ്ചായത്തിനൊപ്പം വിവിധ കലാപരിപാടികളുമായി പാലിയേറ്റീവ് രോഗികളും കുടുംബങ്ങളും….. തളിക്കുളം ഗ്രാമപഞ്ചായത്ത് സാന്ത്വന പരിചരണ ദിനാചരണത്തിന്റെ ഭാഗമായി നിർധനരായ രോഗികൾക്ക് പോഷകാഹാരം കിറ്റ് വിതരണവും കുടുംബ സംഗമവും കലാപരിപാടികളും സംഘടിപ്പിച്ചു. സാന്ത്വന സ്പർശം 2023 എന്ന പേരിൽ നടത്തിയ പരിപാടി നാട്ടിക നിയോജക മണ്ഡലം എം എൽ എ ബഹുമാന്യനായ സി. സി മുകുന്ദൻ ഉദ്ഘാടനം ചെയ്തു. നിർധനരായ രോഗികൾക്കുള്ള പോഷകാഹാര കിറ്റ് വിതരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ സി പ്രസാദ് ഉദ്ഘാടനം ചെയ്തു. തളിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ഐ സജിത ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ദൈനംദിന കാര്യങ്ങൾക്ക് പരസഹായം ആവശ്യമായ നിലയിൽ വീടുകളിൽ ദുരിതമനുഭവിക്കുന്നവർക്ക് വേണ്ടി വീടുകളിൽ എത്തി പരിചരണം നൽകുന്ന രോഗിയെ ശരിയായി പരിചരിക്കുവാൻ വീട്ടുകാരെ പ്രാപ്തരാക്കുന്ന സംവിധാനമാണ് സാന്ത്വന പരിചരണം. ശാരീരിക ബുദ്ധിമുട്ടുകൾ മൂലം പുറത്തിറങ്ങാതിരിക്കുന്ന രോഗികളെ പഞ്ചായത്തിന്റെ നേതൃത്വത്തിൽ വാഹനം ഏർപ്പെടുത്തി പരിപാടിയിലേക്ക് കൊണ്ട് വരികയും അവർക്കായി തളിക്കുളം ഫോക്ക് ബാൻറിന്റെ കീഴിൽ നാടൻ പാട്ടുകളും ആശ വർക്കർമാരുടെയും ആരോഗ്യ പ്രവർത്തകരുടെയും കലാപരിപാടികളും സംഘടിപ്പിച്ചു. ഒപ്പം വേദനകൾ മറന്ന് പാലിയേറ്റീവ് രോഗികളും കുടുംബാംഗങ്ങളും സജീവമായി പരിപാടിയിൽ പങ്കെടുത്തു. തളിക്കുളം ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം കെ ബാബു ചടങ്ങിൽ സ്വാഗതം പറഞ്ഞു. പാലിയേറ്റീവ് കെയർ കമ്മ്യൂണിറ്റ് നഴ്സ് പി. എസ്. ജിഷ റിപ്പോർട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് പി. കെ. അനിത ടീച്ചർ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബുഷറ അബ്ദുൽ നാസർ, മെമ്പർമാരായ ഐ. എസ്. അനിൽകുമാർ, ഷാജി അലുങ്ങൽ, സിംഗ് വാലത്ത്, സന്ധ്യാ മനോഹരൻ, ജീജ രാധാകൃഷ്ണൻ, ഷൈജ കിഷോർ, ബിന്നി അറക്കൽ, തളിക്കുളം കുടുംബാംരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോക്ടർ സഫീർ, ഹോമിയോപ്പതി മെഡിക്കൽ ഓഫീസർ ഡോക്ടർ കിരൺ, ആയുർവേദം മെഡിക്കൽ ഓഫീസർ ഡോക്ടർ ലിറ്റി ടോം, ഹെൽത്ത് ഇൻസ്പെക്ടർ ടി. പി. ഹനീഷ് കുമാർ, തളിക്കുളം പഞ്ചായത്ത് ഫിസിയോ തെറാപ്പിസ്റ്റ് നിഷിത ഇ. എസ്, പാലിയേറ്റീവ് സെക്കന്ററി ഫിസിയോ തെറാപ്പിസ്റ്റ് ശ്രീഷ്മ, ജെ. പി. എച്ച്. എൻമാരായ മായ, രമ്യ, ജെ എച്ച് ഐ മാരായ വിദ്യാ സാഗർ, ജെതിൻ, ആശാവർക്കർമാർ, മറ്റ് ആരോഗ്യപ്രവർത്തകരും പരിപാടിയിൽ പങ്കെടുത്തു. തളിക്കുളം കുടുംബാരോഗ്യകേന്ദ്രത്തിലെ ജെ പി എച്ച് എൻ സീനത്ത് ബീവി ചടങ്ങിൽ നന്ദി പറഞ്ഞു.തളിക്കുളം ഗ്രാമപഞ്ചായത്ത് സാന്ത്വന പരിചരണ ദിനാചരണത്തിന്റെ ഭാഗമായി നിർധനരായ രോഗികൾക്ക് പോഷകാഹാരം കിറ്റ് വിതരണവും കുടുംബ സംഗമവും കലാപരിപാടികളും സംഘടിപ്പിച്ചു. സാന്ത്വന സ്പർശം 2023 എന്ന പേരിൽ നടത്തിയ പരിപാടി നാട്ടിക നിയോജക മണ്ഡലം എം എൽ എ ബഹുമാന്യനായ സി. സി മുകുന്ദൻ ഉദ്ഘാടനം ചെയ്തു. നിർധനരായ രോഗികൾക്കുള്ള പോഷകാഹാര കിറ്റ് വിതരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ സി പ്രസാദ് ഉദ്ഘാടനം ചെയ്തു. തളിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ഐ സജിത ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ദൈനംദിന കാര്യങ്ങൾക്ക് പരസഹായം ആവശ്യമായ നിലയിൽ വീടുകളിൽ ദുരിതമനുഭവിക്കുന്നവർക്ക് വേണ്ടി വീടുകളിൽ എത്തി പരിചരണം നൽകുന്ന രോഗിയെ ശരിയായി പരിചരിക്കുവാൻ വീട്ടുകാരെ പ്രാപ്തരാക്കുന്ന സംവിധാനമാണ് സാന്ത്വന പരിചരണം. ശാരീരിക ബുദ്ധിമുട്ടുകൾ മൂലം പുറത്തിറങ്ങാതിരിക്കുന്ന രോഗികളെ പഞ്ചായത്തിന്റെ നേതൃത്വത്തിൽ വാഹനം ഏർപ്പെടുത്തി പരിപാടിയിലേക്ക് കൊണ്ട് വരികയും അവർക്കായി തളിക്കുളം ഫോക്ക്
ബാൻറിന്റെ കീഴിൽ നാടൻ പാട്ടുകളും ആശ വർക്കർമാരുടെയും ആരോഗ്യ പ്രവർത്തകരുടെയും കലാപരിപാടികളും സംഘടിപ്പിച്ചു. ഒപ്പം വേദനകൾ മറന്ന് പാലിയേറ്റീവ് രോഗികളും കുടുംബാംഗങ്ങളും സജീവമായി പരിപാടിയിൽ പങ്കെടുത്തു. തളിക്കുളം ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം കെ ബാബു ചടങ്ങിൽ സ്വാഗതം പറഞ്ഞു. പാലിയേറ്റീവ് കെയർ കമ്മ്യൂണിറ്റ് നഴ്സ് പി. എസ്. ജിഷ റിപ്പോർട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് പി. കെ. അനിത ടീച്ചർ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബുഷറ അബ്ദുൽ നാസർ, മെമ്പർമാരായ ഐ. എസ്. അനിൽകുമാർ, ഷാജി അലുങ്ങൽ, സിംഗ് വാലത്ത്, സന്ധ്യാ മനോഹരൻ, ജീജ രാധാകൃഷ്ണൻ, ഷൈജ കിഷോർ, ബിന്നി അറക്കൽ, തളിക്കുളം കുടുംബാംരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോക്ടർ സഫീർ, ഹോമിയോപ്പതി മെഡിക്കൽ ഓഫീസർ ഡോക്ടർ കിരൺ, ആയുർവേദം മെഡിക്കൽ ഓഫീസർ ഡോക്ടർ ലിറ്റി ടോം, ഹെൽത്ത് ഇൻസ്പെക്ടർ ടി. പി. ഹനീഷ് കുമാർ, തളിക്കുളം പഞ്ചായത്ത് ഫിസിയോ തെറാപ്പിസ്റ്റ് നിഷിത ഇ. എസ്, പാലിയേറ്റീവ് സെക്കന്ററി ഫിസിയോ തെറാപ്പിസ്റ്റ് ശ്രീഷ്മ, ജെ. പി. എച്ച്. എൻമാരായ മായ, രമ്യ, ജെ എച്ച് ഐ മാരായ വിദ്യാ സാഗർ, ജെതിൻ, ആശാവർക്കർമാർ, മറ്റ് ആരോഗ്യപ്രവർത്തകരും പരിപാടിയിൽ പങ്കെടുത്തു. തളിക്കുളം കുടുംബാരോഗ്യകേന്ദ്രത്തിലെ ജെ പി എച്ച് എൻ സീനത്ത് ബീവി ചടങ്ങിൽ നന്ദി പറഞ്ഞു.