തളിക്കുളം ഗ്രാമപഞ്ചായത്ത് അധിദാരിദ്ര്യ നിർമാർജന പദ്ധതിയുടെ ഭാഗമായി മെഡിക്കൽ ക്യാമ്പും ഭക്ഷിക്കിറ്റ് വിതരണവും നടത്തി.
തളിക്കുളം ഗ്രാമപഞ്ചായത്ത് അധിദാരിദ്ര്യ നിർമാർജന പദ്ധതിയുടെ ഭാഗമായി മെഡിക്കൽ ക്യാമ്പും ഭക്ഷിക്കിറ്റ് വിതരണവും നടത്തി.
തളിക്കുളം ഗ്രാമപഞ്ചായത്ത് അധിദാരിദ്ര്യ നിർമാർജന പദ്ധതിയുടെ ഭാഗമായി മെഡിക്കൽ ക്യാമ്പും ഭക്ഷിക്കിറ്റ് വിതരണവും നടത്തി. കേരളത്തിൽ അധിദാരിദ്ര്യർ ഉണ്ടാകരുത് എന്ന ലക്ഷ്യം വെച്ചുകൊണ്ട് സംസ്ഥാന സർക്കാർ നടപ്പിലാക്കി കൊണ്ടിരിക്കുന്ന പദ്ധതിയുടെ ഭാഗമായാണ് തളിക്കളം ഗ്രാമപഞ്ചായത്തിൽ ക്യാമ്പും ഭക്ഷിക്കിറ്റ് വിതരണവും സംഘടിപ്പിച്ചത്. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി എം അഹമ്മദ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. തളിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ഐ സജിത ചടങ്ങിൽ അധ്യക്ഷത വഹിച്ചു. അലോപ്പതി, ആയുർവേദം, ഹോമിയോപ്പതി, നേത്ര പരിശോധന എന്നീ ക്യാമ്പുകളാണ് സംഘടിപ്പിച്ചത്. അവകാശം അതിവേഗം എന്ന ലക്ഷ്യം മുൻനിർത്തി ആദ്യഘട്ടത്തിൽ സ്വന്തമായി റേഷൻ കാർഡ്, ഐഡി കാർഡ്, ആധാർ കാർഡ് ഇല്ലാത്തവർക്ക് പഞ്ചായത്ത് മുൻകൈയെടുത്തുകൊണ്ട് കാർഡുകൾ വിതരണം ചെയ്തു. അധിദരിദ്രരുടെ ലിസ്റ്റിൽ ഉൾപ്പെട്ട സ്ഥലവും വീടും ഇല്ലാത്തവരുടെ ലിസ്റ്റ് എടുത്ത് ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിനായി ലൈഫ് മിഷന് കൈമാറി. ഇന്ന് നടത്തിവരുന്ന മെഡിക്കൽ ക്യാമ്പിൽ ഓരോ ഗുണഭോക്താവിന്റെയും ആവശ്യങ്ങൾ കണ്ടെത്തി ആവശ്യമായ പദ്ധതികൾ നടപ്പിലാക്കും. വൈസ് പ്രസിഡണ്ട് പികെ അനിത ടീച്ചർ ചടങ്ങിൽ സ്വാഗതം പറഞ്ഞു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ എം മെഹബൂബ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബുഷറ അബ്ദുൽ നാസർ, വാർഡ് മെമ്പർമാരായ ഷിജി സി കെ, ജീജ രാധാകൃഷ്ണൻ, ബിന്നി അറക്കൽ തളിക്കുളം ഗ്രാമപഞ്ചായത്ത് സെക്രട്ടറി സുധ. ജെ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. നിർവഹണ ഉദ്യോഗസ്ഥ വി ഇ ഒ രസ്മി പദ്ധതി വിശദീകരണം നടത്തി. തളിക്കുളം കുടുംബാ രോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോക്ടർ സഫീർ, ആയുർവേദ മെഡിക്കൽ ഓഫീസർ ഡോക്ടർ ലിറ്റി ടോം, ഹോമിയോപ്പതി മെഡിക്കൽ ഓഫീസർ ഡോക്ടർ കിരൺ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. ഹെൽത്ത് ഉദ്യോഗസ്ഥരായ ജെ പി എച്ച് എൻ മാരായ സീനത്ത് ബീവി, മായ, രമ്യ, ജെ എച്ച് ഐ മാരായ വിദ്യാസാഗർ, ജെതിൻ, എൽ. എച്ച്. ഐ ഗംഗ, മറ്റ് ആരോഗ്യ പ്രവർത്തകർ, ആശ പ്രവർത്തകർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.കേരളത്തിൽ അധിദാരിദ്ര്യർ ഉണ്ടാകരുത് എന്ന ലക്ഷ്യം വെച്ചുകൊണ്ട് സംസ്ഥാന സർക്കാർ നടപ്പിലാക്കി കൊണ്ടിരിക്കുന്ന പദ്ധതിയുടെ ഭാഗമായാണ് തളിക്കളം ഗ്രാമപഞ്ചായത്തിൽ ക്യാമ്പും ഭക്ഷിക്കിറ്റ് വിതരണവും സംഘടിപ്പിച്ചത്. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി എം അഹമ്മദ് ചടങ്ങ് ഉദ്ഘാടനം ചെയ്തു.
തളിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ഐ സജിത ചടങ്ങിൽ അധ്യക്ഷത വഹിച്ചു. അലോപ്പതി, ആയുർവേദം, ഹോമിയോപ്പതി, നേത്ര പരിശോധന എന്നീ ക്യാമ്പുകളാണ് സംഘടിപ്പിച്ചത്. അവകാശം അതിവേഗം എന്ന ലക്ഷ്യം മുൻനിർത്തി ആദ്യഘട്ടത്തിൽ സ്വന്തമായി റേഷൻ കാർഡ്, ഐഡി കാർഡ്, ആധാർ കാർഡ് ഇല്ലാത്തവർക്ക് പഞ്ചായത്ത് മുൻകൈയെടുത്തുകൊണ്ട് കാർഡുകൾ വിതരണം ചെയ്തു. അധിദരിദ്രരുടെ ലിസ്റ്റിൽ ഉൾപ്പെട്ട സ്ഥലവും വീടും ഇല്ലാത്തവരുടെ ലിസ്റ്റ് എടുത്ത് ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിനായി ലൈഫ് മിഷന് കൈമാറി. ഇന്ന് നടത്തിവരുന്ന മെഡിക്കൽ ക്യാമ്പിൽ ഓരോ ഗുണഭോക്താവിന്റെയും ആവശ്യങ്ങൾ കണ്ടെത്തി ആവശ്യമായ പദ്ധതികൾ നടപ്പിലാക്കും. വൈസ് പ്രസിഡണ്ട് പികെ അനിത ടീച്ചർ ചടങ്ങിൽ സ്വാഗതം പറഞ്ഞു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ എം മെഹബൂബ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബുഷറ അബ്ദുൽ നാസർ, വാർഡ് മെമ്പർമാരായ ഷിജി സി കെ, ജീജ രാധാകൃഷ്ണൻ, ബിന്നി അറക്കൽ തളിക്കുളം ഗ്രാമപഞ്ചായത്ത് സെക്രട്ടറി സുധ. ജെ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. നിർവഹണ ഉദ്യോഗസ്ഥ വി ഇ ഒ രസ്മി പദ്ധതി വിശദീകരണം നടത്തി. തളിക്കുളം കുടുംബാ രോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോക്ടർ സഫീർ, ആയുർവേദ മെഡിക്കൽ ഓഫീസർ ഡോക്ടർ ലിറ്റി ടോം, ഹോമിയോപ്പതി മെഡിക്കൽ ഓഫീസർ ഡോക്ടർ കിരൺ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. ഹെൽത്ത് ഉദ്യോഗസ്ഥരായ ജെ പി എച്ച് എൻ മാരായ സീനത്ത് ബീവി, മായ, രമ്യ, ജെ എച്ച് ഐ മാരായ വിദ്യാസാഗർ, ജെതിൻ, എൽ. എച്ച്. ഐ ഗംഗ, മറ്റ് ആരോഗ്യ പ്രവർത്തകർ, ആശ പ്രവർത്തകർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.