വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് ഇസാഫ് ഫൗണ്ടേഷനുമായി ചേർന്ന് ഭിന്നശേഷിക്കാർക്കുള്ള ഗ്രാമസഭ വാടാനപ്പിള്ളി ബീച്ച് കടൽത്തീരത്ത് സംഘടിപ്പിച്ചു.
വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് ഇസാഫ് ഫൗണ്ടേഷനുമായി ചേർന്ന് ഭിന്നശേഷിക്കാർക്കുള്ള ഗ്രാമസഭ വാടാനപ്പിള്ളി ബീച്ച് കടൽത്തീരത്ത് സംഘടിപ്പിച്ചു.
വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് ഇസാഫ് ഫൗണ്ടേഷനുമായി ചേർന്ന് ഭിന്നശേഷിക്കാർക്കുള്ള ഗ്രാമസഭ വാടാനപ്പിള്ളി ബീച്ച് കടൽത്തീരത്ത് സംഘടിപ്പിച്ചു. പൊതു ഇടങ്ങൾ തടസ്സമില്ലാതെ ഭിന്നശേഷിക്കാർക്ക് ഉപയോഗപ്പെടുത്തണമെന്ന ആശയത്തെ ലക്ഷ്യം വെച്ച് നടത്തിയ ഭിന്നശേഷി ക്കാർക്ക് പ്രത്യേക ഗ്രാമസഭ, പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ശാന്തി ഭാസി ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ സബിത്ത് എ എസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രസിഡൻറ് ശ്രീ സി എം നിസാർ സ്വാഗതം പറയുകയുണ്ടായി. വിവിധ വാർഡുകളിലെ ഭിന്നശേഷിക്കാരായ വ്യക്തികൾ തങ്ങളുടെ ആവശ്യങ്ങൾ രേഖപ്പെടുത്തി. വിവിധ ഭിന്നശേഷി ഉപകരണങ്ങൾ, ഭിന്നശേഷി സൗഹൃദ ഗ്രാമപഞ്ചായത്ത്, ടോയ്ലറ്റ് നിർമ്മാണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളായ ശ്രീമതി ബിനീഷ് ശ്രീമതി സുലേഖ ജമാലു എന്നിവരും സംസാരിച്ചു. ഇസാഫ് ഫൗണ്ടേഷൻ പ്രോജക്ട് മാനേജർ ശ്രീ ജോർജ് ആശംസകൾ അർപ്പിച്ചു സംസാരിച്ചു. വാർഡ് മെമ്പർമാരായ സരിത ഗണേഷ് ഷബീറലി, ആശ ടീച്ചർ,ശ്രീജിത്ത് കെ പി രേഖാ അശോകൻ എന്നിവർ ആശംസകൾ അർപ്പിച്ചു. ഐ സി ഡി എസ് സൂപ്പർവൈസർ ശ്രീമതി വൈദേഹി കെ ആർ പതിനാലാം പഞ്ചവത്സര പദ്ധതി മാർഗരേഖ പ്രകാരം ഏറ്റെടുത്ത് ചെയ്യാവുന്ന പദ്ധതികളെ കുറിച്ചുള്ള അവതരണം നടത്തുകയുണ്ടായി. 150 ഓളം ജനങ്ങൾ പങ്കെടുത്ത ഗ്രാമസഭയിൽ , അംഗണവാടി പ്രവർത്തകർ , ബഡ്സ് സ്കൂൾ അധ്യാപിക സി ജി,കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ ശ്രീമതി സൗമ്യ എന്നിവരും പങ്കെടുത്തു.പതിനേഴാം വാർഡ് മെമ്പർ രേഖ അശോകൻ നന്ദി പറഞ്ഞുപൊതു ഇടങ്ങൾ തടസ്സമില്ലാതെ ഭിന്നശേഷിക്കാർക്ക് ഉപയോഗപ്പെടുത്തണമെന്ന ആശയത്തെ ലക്ഷ്യം വെച്ച് നടത്തിയ ഭിന്നശേഷി ക്കാർക്ക് പ്രത്യേക ഗ്രാമസഭ, പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ശാന്തി ഭാസി ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.
ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ സബിത്ത് എ എസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രസിഡൻറ് ശ്രീ സി എം നിസാർ സ്വാഗതം പറയുകയുണ്ടായി. വിവിധ വാർഡുകളിലെ ഭിന്നശേഷിക്കാരായ വ്യക്തികൾ തങ്ങളുടെ ആവശ്യങ്ങൾ രേഖപ്പെടുത്തി. വിവിധ ഭിന്നശേഷി ഉപകരണങ്ങൾ, ഭിന്നശേഷി സൗഹൃദ ഗ്രാമപഞ്ചായത്ത്, ടോയ്ലറ്റ് നിർമ്മാണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളായ ശ്രീമതി ബിനീഷ് ശ്രീമതി സുലേഖ ജമാലു എന്നിവരും സംസാരിച്ചു. ഇസാഫ് ഫൗണ്ടേഷൻ പ്രോജക്ട് മാനേജർ ശ്രീ ജോർജ് ആശംസകൾ അർപ്പിച്ചു സംസാരിച്ചു. വാർഡ് മെമ്പർമാരായ സരിത ഗണേഷ് ഷബീറലി, ആശ ടീച്ചർ,ശ്രീജിത്ത് കെ പി രേഖാ അശോകൻ എന്നിവർ ആശംസകൾ അർപ്പിച്ചു. ഐ സി ഡി എസ് സൂപ്പർവൈസർ ശ്രീമതി വൈദേഹി കെ ആർ പതിനാലാം പഞ്ചവത്സര പദ്ധതി മാർഗരേഖ പ്രകാരം ഏറ്റെടുത്ത് ചെയ്യാവുന്ന പദ്ധതികളെ കുറിച്ചുള്ള അവതരണം നടത്തുകയുണ്ടായി. 150 ഓളം ജനങ്ങൾ പങ്കെടുത്ത ഗ്രാമസഭയിൽ , അംഗണവാടി പ്രവർത്തകർ , ബഡ്സ് സ്കൂൾ അധ്യാപിക സി ജി,കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ ശ്രീമതി സൗമ്യ എന്നിവരും പങ്കെടുത്തു.പതിനേഴാം വാർഡ് മെമ്പർ രേഖ അശോകൻ നന്ദി പറഞ്ഞു